Activate your premium subscription today
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.
ഒരിടവേളയ്ക്കു ശേഷം പ്രശസ്ത നിർമാതാവ് കെ.ടി. കുഞ്ഞുമോൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജെന്റിൽമാൻ 2’ ചെന്നൈയിൽ ആരംഭിച്ചു. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് സംഗീത സംവിധായകൻ. വൈരമുത്തുവാണ് ഗാന രചയിതാവ്. തമിഴ്നാട് ഇൻഫർമേഷൻ ആൻഡ്
69ാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ നേട്ടത്തിന്റെ ഇരട്ടി മധുരവുമായി സംഗീതസംവിധായകൻ എം.എം.കീരവാണിയുടെ കുടുംബം. ആർആർആറിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരമാണ് കീരവാണി സ്വന്തമാക്കിയത്. ഇതേ ചിത്രത്തിലെ ‘കൊമരം ഭീമുഡോ’ എന്ന പാട്ടിലൂടെ കീരവാണിയുടെ മകൻ കാലഭൈരവ മികച്ച ഗായകനായി.
സംസ്ഥാന പുരസ്കാര ജേതാവ് എം.ജയചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓസ്കർ പുരസ്കാര ജേതാവ് എം.എം.കീരവാണി. കെ.ടി.കുഞ്ഞുമോൻ നിർമിക്കുന്ന ‘ജെന്റിൽമാൻ 2’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ ഒരു മാസത്തോളമായി കീരവാണി കൊച്ചിയിലുണ്ട്. ഇതിനിടെ അദ്ദേഹത്തെ ആദരിക്കാൻ കുഞ്ഞുമോൻ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി
ഓസ്കര് നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം.എം.കീരവാണി. ഫഹദിന് വാട്സാപ് വഴി മെസേജ് അയച്ചാണ് കീരവാണി അഭിനന്ദനം അറിയിച്ചത്. ‘പ്രിയപ്പെട്ട പാച്ചു’ എന്നു വിളിച്ചായിരുന്നു കീരവാണിയുടെ അഭിസംബോധന. പതിവു പോലെ തന്നെ പാച്ചു തന്റെ
നാട്ടു നാട്ടു ഓസ്കറില് മുത്തമിട്ടതിന്റെ അലയൊലികള്‍ രാജ്യത്ത് അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ കൊറിയന്‍ അംബാസിഡര്‍ക്കു പിന്നാലെ നാട്ടുനാട്ടുവിന് ചുവടുവയ്ക്കുകയാണ് ജര്‍മന്‍ അംബാസിഡറും എംബസിയിലെ ഉദ്യോഗസ്ഥരും. എംബസിയിലെ ഇന്ത്യക്കാരും ജര്‍മന്‍ പൗരന്മാരും ഉള്‍പ്പെട്ട 20 അംഗ സംഘമാണ് കൊറിയോഗ്രാഫറുടെ
ഓസ്കർ നേട്ടത്തിൽ തിളങ്ങിയ ‘നാട്ടു നാട്ടു’വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊർജത്തോടെയാണ് രാം ചരണും ജൂനിയർ എൻടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും നടൻ
ഓസ്കർ ജേതാവ് കീരവാണിക്ക് ‘കാർപെന്റേഴ്സ്’ ബാൻഡിലെ റിച്ചാർഡ് കാർപെന്ററിന്റെ പ്രശംസ. കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിന്ദിക്കാനായി കാര്‍പെന്റേഴ്സിന്റെ പ്രശസ്ത ഗാനമായ ‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോയാണ് റിച്ചാര്‍ഡ് സമൂഹമാധ്യമങ്ങവിൽ പങ്കുവച്ചത്. ‘നാട്ടു
‘‘ഏറെ അടുത്ത സുഹൃത്തായ കീരവാണിയുടെ ഓസ്കർ നേട്ടത്തിൽ ഏറെ ആഹ്ലാദമുണ്ട്.’’ കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു. കീരവാണിക്ക് ഓസ്കർ പുരസ്കാരം ലഭിച്ചെന്ന വാർത്ത കേൾക്കുമ്പോൾ കൈതപ്രം തൃശൂരിൽ ചികിത്സയിലാണ്. കീരവാണി സംഗീതമൊരുക്കിയ സൂര്യമാനസം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങളെഴുതിയത് കൈതപ്രമാണ്. കീരവാണിയുടെ
Results 1-10 of 42