Activate your premium subscription today
പുറത്തിറങ്ങി 6 പതിറ്റാണ്ടിനോടടുക്കുമ്പോഴും ഒരു ചിത്രത്തിലെ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലിൽ ചൗധരി എന്ന സംഗീതമാന്ത്രികന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. സന്താപം പോലും അദ്ദേഹത്തിന്റെ ഈണത്താൽ അതിമധുരമായി മാറി. മാനസമൈനേ വരൂ, കടലിനക്കരെപ്പോണോരേ, പെണ്ണാളെ പെണ്ണാളെ, കാടാറുമാസം, കദളി
സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള് മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.
ശിവശങ്കരപ്പിള്ള സർ ചൂരലെടുത്ത് അതിന്റെ രണ്ടറ്റത്തും പിടിച്ച് ഒന്നു വളച്ചുനിവർത്തി. ഇടയ്ക്ക് വായുവിലൊന്ന് ചുഴറ്റി വഴക്കം ഉറപ്പു വരുത്തി. എന്തോ ഭാവിച്ചുറപ്പിച്ചിട്ടെന്നവണ്ണം കണ്ണടയൂരി മേശപ്പുറത്തു വച്ചു. ‘‘എന്തു പറഞ്ഞാടാ നീ ഇവരെ കളിയാക്കിയത്?’’ - വിസ്താരം ആരംഭിക്കുകയായി. സാറിന്റെ കണ്ണുരുട്ടലിൽ
Results 1-4