Activate your premium subscription today
ന്യൂഡൽഹി ∙ സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നത് സുപ്രീം കോടതി തടഞ്ഞു. പുരസ്കാരം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
ചെന്നൈ∙ എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ‘ദ് ഹിന്ദു’വിന് സംഗീത കലാനിധി പുരസ്കാരവും ക്യാഷ് പ്രൈസും ടി.എം കൃഷ്ണയ്ക്ക് നൽകാമെന്നും എന്നാൽ അത് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിൽ നൽകരുതെന്നും കോടതി വ്യക്തമാക്കി. എം.എസ്.സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും ഉത്തരവിനും എതിരാണ് പുരസ്കാരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചുമകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
ചെന്നൈ∙ കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കു സംഗീത കലാനിധി പുരസ്കാരം നൽകിയ മദ്രാസ് മ്യൂസിക് അക്കാദമിയുടെ തീരുമാനത്തെ വിമർശിച്ച കലാകാരന്മാർക്കു പിന്തുണയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമിയുടെ ആശയങ്ങളെ പിന്തുണച്ച ടി.എം.കൃഷ്ണയ്ക്ക് അവാർഡ് നൽകിയതിനെതിരെ ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാരാണ് ആദ്യം രംഗത്തെത്തിയത്. ഇവരെ പിന്തുണച്ചു പിന്നീടു മറ്റു ചിലരുമെത്തി.
ചെന്നൈ ∙ മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘രാഷ്ട്രീയത്തിൽ മതം കലര്ത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം’’ – മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു.
ചെന്നൈ∙ കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി കർണാടിക് വയലിനിസ്റ്റായ ടി.എം.കൃഷ്ണ. ഐടി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് ഓഫ് 2021 ഭരണഘടനാവിരുദ്ധവും....TM Krishna
സിനിമ തുടങ്ങുന്നതിനു തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്കു നന്ദി എഴുതിക്കാണിക്കുന്ന കീഴ്വഴക്കത്തോടു പരസ്യമായി വിയോജിച്ച് സംഗീതജ്ഞൻ ടി.എം.കൃഷ്ണ. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ തുടക്കമിട്ട സംവാദം ഇപ്പോൾ സജീവ ചർച്ചയായിക്കഴിഞ്ഞു. സിനിമ തുടങ്ങുന്നതിനു തൊട്ടു മുൻപ് മുതിർന്ന താരങ്ങൾ, സഹപ്രവർത്തകർ,
ആരാധ്യ ഗായകനായ ടി.എം.കൃഷ്ണയുടെ ഇഷ്ടകൃതി ചിട്ടപ്പെടുത്തി നൃത്താവിഷ്കാരം നടത്തിയ നർത്തകിക്ക് ആ മഹാസംഗീതജ്ഞന്റെ അഭിനന്ദനം. ‘തത്വജ്ജീവത്വം’ എന്ന നൃത്ത ആൽബം പുറത്തിറക്കിയ നർത്തകി ശാരദാ തമ്പിയെ ആണ് ടി.എം.കൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്. ‘ശാരദാ തമ്പി, മനോഹരമായ ഈ നൃത്താർച്ചനയ്ക്കു നന്ദി’ എന്നു
Results 1-7