Activate your premium subscription today
ചൈനയിലെ ഷാൻവെയ് മൃഗശാലയിൽ പാണ്ടകളില്ലാത്തതിനാൽ നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി പ്രദർശിപ്പിച്ചു. ചൗ ചൗസ് ഇനത്തിൽപ്പെട്ട നായകളെയാണ് പാണ്ടകളാക്കി മാറ്റിയത്. സന്ദർശകർക്കുനേരെ നായ കുരച്ചതോടെ കള്ളത്തരം പുറത്തായി. മൃഗശാലയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വഞ്ചനാകുറ്റത്തിന് പരാതിയും നൽകിയിട്ടുണ്ട്.
ചൈനയിലെ ഒരു മൃഗശാലയിൽ ഇത്രയുംകാലം പാണ്ടകളെന്ന് സഞ്ചാരികളെ കാണിച്ചത് നായകളെ. മെയ് ഒന്നിനാണ് ജിയാങ്സു പ്രവിശ്യയിലുള്ള തായ്ജൂ മൃഗശാലയിൽ ഇത്രയും കാലം കണ്ടത് പാണ്ടകളെയല്ലെന്ന കാര്യം പുറത്തുവന്നത്.
ലോകത്ത് ഒരു കാലത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമായിരുന്നു ചൈനീസ് ഭീമൻ പാണ്ട. കൃത്യമായ ആസൂത്രണത്തിലൂടെയും ആവാസവ്യവസ്ഥ സംരക്ഷണത്തിലൂടെയും പാണ്ടകളുടെ വംശത്തെ രക്ഷിച്ചെടുത്തിരിക്കുകയാണ്
വിശ്രമിക്കാമെന്ന് കരുതിയാണ് പാർക്കിലുണ്ടായിരുന്ന കസേരയിൽ ഒന്ന് ഇരുന്നത്. ദേ കിടക്കുന്നു താഴോട്ട് ! അപ്രതീക്ഷിത വീഴ്ചയിൽ കലിപ്പായ പാണ്ടയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിപ്പടർത്തുകയാണ്.
ചൈനയിലെ സെഷ്വാൻ പ്രവിശ്യയിലെ വോലോങ് നാഷണൽ നേച്ചർ റിസർവിൽ നിന്നും പുറത്തുവന്ന ചില ദൃശ്യങ്ങൾ ഇപ്പോൾ ജന്തുശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അപൂർവമായി മാത്രം കാണാനാവുന്ന ആൽബിനോ പാണ്ടയുടെ ദൃശ്യമാണിത്. സാധാരണ പാണ്ടകളെപ്പോലെ കൈകാലുകളിലും കണ്ണിലും ചെവിയിലും കറുപ്പ് നിറമില്ലാതെ പൂർണമായും
ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.
Results 1-6