Activate your premium subscription today
ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ട് കമ്മിഷൻ ചെയ്തിട്ട് ഇന്ന് 129 വർഷം തികയുന്ന സാഹചര്യത്തിൽ, ആശങ്കയിൽ കഴിയുന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രശ്ന പരിഹാരത്തിനു ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സെൻട്രൽ ജല കമ്മിഷനും മേൽനോട്ട സമിതിക്കും നിവേദനം
തിരുവനന്തപുരം ∙ ഈ ചിത്രത്തില് കാണുന്നത് പൊതുശൗചാലയമല്ല. അങ്ങ് ഡല്ഹിയില്, കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്നമായ മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഓഫിസാണ്. കേരള ഹൗസ് വളപ്പിലാണ് മുല്ലപ്പെരിയാര് അണക്കെട്ടിനേക്കാള് ബലക്ഷയം തോന്നിപ്പിക്കുന്ന ഈ കെട്ടിടം.
കൊച്ചി∙ മുല്ലപ്പെരിയാർ വിഷയം രാജ്യാന്തര സമിതി പഠിക്കണമെന്നും അതിനായി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുഎൻ അടക്കമുള്ള വേദികളിൽ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ഉപ്പുതറയിൽ കൂട്ട ഉപവാസം നടത്തി. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ പരിഹരിക്കേണ്ടത് അധികാരികളുടെ ഔദാര്യമല്ലെന്നും കേരള ജനതയുടെ അവകാശമാണെന്നും
ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധനയ്ക്കു കളമൊരുങ്ങുന്നതിനിടെ അണക്കെട്ടിനു കാഴ്ചയിൽ പ്രശ്നങ്ങളില്ലെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള കമ്മിറ്റി ജൂൺ 13നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങും ഇന്റർസ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയർ ആർ.പ്രിയേഷും കമ്മിറ്റിയിലുണ്ട്.
കട്ടപ്പന ∙ മുല്ലപ്പെരിയാർ അണക്കെട്ടുയർത്തുന്ന ഭീഷണിക്കു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി തിരുവോണനാളിൽ രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസ സമരം നടത്തും. അണക്കെട്ടിന്റെ അപകടാവസ്ഥ അതിവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു സമരം.
തിരുവനന്തപുരം ∙ ശുദ്ധജലവിതരണം തടസ്സപ്പെടുന്നത് ഉൾപ്പെടെ നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് പ്രവർത്തന മാർഗരേഖ (എസ്ഒപി) തയാറാക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി 5 ദിവസം ശുദ്ധജലവിതരണം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം.
മുല്ലപ്പെരിയാർ ഇന്നു പൊട്ടുമോ നാളെ പൊട്ടുമോ അല്ലെങ്കിൽ എത്രനാൾ നിലനിൽക്കും എന്നൊക്കെ ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരം പറയാനുള്ള സാങ്കേതിക വിദ്യയൊന്നുമില്ല. ഓരോ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാകും. കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകടത്തെത്തുടർന്നാണ് മുല്ലപ്പെരിയാർ ചർച്ചകളിൽ നിറഞ്ഞത്. ഡാമുകൾക്ക് ഇത്ര വർഷമേ ആയുസ്സുള്ളൂ എന്ന് ആർക്കും വിധിയെഴുതാൻ കഴിയില്ല. സാധാരണ 60– 70 വർഷമൊക്കെ ആകുമ്പോൾ ഡാമുകൾ ഡികമ്മിഷൻ ചെയ്യാറുണ്ട്. എന്നാൽ, 129 വർഷമായിട്ടും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. 1895ൽ ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച ഡാമിൽ ഇപ്പോഴും ജലം സംഭരിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ വരെ വിഷയം എത്തിയെങ്കിലും കേരളത്തിന് ആശ്വാസകരമായ വിധി ഉണ്ടായിട്ടുമില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതോടെ തന്നെ ബ്രിട്ടിഷുകാരും നാട്ടുരാജാക്കൻമാരും തമ്മിലുള്ള കരാറുകൾ റദ്ദായതാണ്. എന്നാൽ, 1970ൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സപ്ലിമെന്ററി പവർ എഗ്രിമെന്റ് തമിഴ്നാട് മുൻപോട്ടു വയ്ക്കുകയും കേരളം കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 1969ൽ അന്നത്തെ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനപ്രകാരമാണ് ഈ കരാറിൽ ഒപ്പിട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽനിന്ന് 142 അടിയായി ഉയർത്താനും ശേഷിക്കുന്ന ബലപ്പെടുത്തൽ നടപടികൾ നടത്താനും 2006ൽ തമിഴ്നാട് സർക്കാരിനു സുപ്രീം കോടതി അനുമതി നൽകി. മുല്ലപ്പെരിയാർ ഡാം വർഷങ്ങൾക്കു മുൻപു സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ചുണ്ടാക്കിയ നിർമിതിയാണ്. 1960ൽ തന്നെ അതിനു ചോർച്ചയുണ്ടായതായി പറയപ്പെടുന്നു. അതിന്റെയർഥം ആ കാലത്തുതന്നെ അതിന്റെ ആരോഗ്യപൂർണമായ ആയുസ്സ് കഴിഞ്ഞു എന്നതാണ്.
കോഴിക്കോട്∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിനു ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ (എൻഡിഎസ്എ) മുഖ്യപരിഗണന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കായിരിക്കുമെന്ന് ചെയർമാൻ അനിൽ ജയിൻ. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തിയാക്കുമെന്നും പ്രവർത്തനം പൂർണതോതിലാവുമെന്നും അദ്ദേഹം അറിയിച്ചു.
Results 1-10 of 475