Activate your premium subscription today
ചെറുപുഴ∙തട്ടുമ്മൽ ക്വാറിയിൽ നിന്നും ക്രഷറിൽ നിന്നും പാസില്ലാതെ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും മറ്റു നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും തടയുമെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകി. പാസില്ലാതെ നിർമാണസാമഗ്രികൾ കടത്തിക്കൊണ്ടുപോകുന്നതുമൂലം സർക്കാരിനു ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.
വടക്കാഞ്ചേരി ∙ കല്ലംപാറയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാർ. ക്വാറികൾ പ്രവർത്തന സജ്ജമാക്കാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പനങ്ങാട്ടുകര ക്വാറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങാൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ക്വാറിയുടെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൺവീനറുമായി സംസ്ഥാനതല സമിതി രൂപീകരിച്ചു. റവന്യു, തദ്ദേശം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും ലാൻഡ് റവന്യു കമ്മിഷണർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപഴ്സൻ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
കോഴിക്കോട് ∙ കേരളത്തിൽ ക്വാറി തുടങ്ങാനുള്ള അനുമതിയും ന്യൂനപക്ഷ അവകാശങ്ങളിൽ ഉൾപ്പെടുമെന്നു ന്യൂനപക്ഷ കമ്മിഷൻ. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടയാളുടെ ക്വാറിക്ക് അനുമതി നൽകാൻ പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്കു നിർദേശം നൽകി ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഉത്തരവിറക്കി. അപകടാവസ്ഥയിലുള്ള പ്രദേശത്തു ക്വാറിക്ക് അനുമതി നൽകാനാകില്ലെന്നു കാട്ടി തള്ളിയ അപേക്ഷയ്ക്കാണ് ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി സർട്ടിഫിക്കറ്റ് നൽകാൻ കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.
വെള്ളരിക്കുണ്ട് ∙ വികസനത്തിന്റെ പേരിൽ നടപ്പിലാക്കിയ കാര്യങ്ങളിൽ സമൂലമായ തിരുത്തലുകൾ വരുത്താതെ ഇനി കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്ന താക്കീതാണ് വയനാട് ദുരന്തമെന്ന് പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എൻ.സുബ്രഹ്മണ്യൻ. വെള്ളരിക്കുണ്ട് താലൂക്കിൽ കരിങ്കൽ ക്വാറികൾ അനുവദിക്കുന്നതിൽ നിയന്ത്രണമാവശ്യപ്പെട്ടു
കീഴരിയൂർ∙ കീഴരിയൂർ - തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന തങ്കമല ക്വാറിയിലെ ഖനനം നിർത്തി വയ്ക്കണമെന്ന ആവശ്യം ശക്തം. ക്വാറിക്ക് താഴ്വാരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളം നടുവത്തൂർ ബ്രാഞ്ച് കനാലിലേക്ക് ഒഴുക്കി വിടുന്നത് പരിസ്ഥിതി
കൂത്തുപറമ്പ് ∙ കരിങ്കൽ ക്വാറികളിൽ വീണ്ടും മണ്ണിടിച്ചിൽ. ഒരാഴ്ച മുൻപ് വൻ ദുരന്തം സംഭവിച്ച വട്ടിപ്രത്തിനടുത്താണ് വീണ്ടും 2 ക്വാറികളിൽ ഇന്നലെ മണ്ണിടിഞ്ഞത്. വേങ്ങാട് കൂർമ്പക്കാവിനടുത്ത് വെള്ളാനപ്പൊയിൽ കനാൽക്കരയിലെ ക്വാറിയിലാണ് ഇന്നലെ പുലർച്ചെ മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ രാവിലെ 6.30ന് സമീപത്ത്
ലീല തൊഴുത്തിലേക്ക് പോയി നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല. കറവ നടത്തിയേക്കാമെന്നു കരുതി തൊഴുത്തിൽ നിന്നു മാളുവിനെ അഴിച്ചു മാറ്റിക്കെട്ടാനായി പുറത്തേക്കിറങ്ങുമ്പോഴാണ് ശക്തമായ കാറ്റുവീശുന്ന ശബ്ദം കേട്ടത്. ഉടൻ ഭർത്താവിനെ വിളിക്കുകയും ചെയ്തു. അപ്പോഴാണ് തിരമാലകണക്കെ വെള്ളം കുതിച്ചെത്തിയത്.
പൊടുന്നനെയുണ്ടായ ക്വാറിദുരന്തത്തിന്റെ നടുക്കത്തിൽ പകച്ചുനിൽക്കുകയാണു വട്ടിപ്രം. വലിയ ശബ്ദം കേട്ടാണ് ഇന്നലെ പുലർച്ചെ നാട്ടുകാരിൽ പലരും ഉറക്കമെഴുന്നേറ്റത്. ശബ്ദമെന്തെന്നു തിരിച്ചറിയാൻ കഴിയും മുൻപേ ചെളിയും കല്ലുകളും ഇരച്ചെത്തി. പശുവിനെ കറക്കാൻ പുറത്തിറങ്ങിയതു മാത്രമേ ബാബുവിന് ഓർമയുള്ളൂ. പിന്നെക്കാണുന്നത്, ചെളിയും വെള്ളവും കരിങ്കൽച്ചീളുകളും വീട്ടിലും പറമ്പിലും നിറയുന്നതാണ്.
കണ്ണൂർ∙ മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടു തകർന്നു. ക്വാറിയിടിഞ്ഞ് വെള്ളം ഒഴുകിയെത്തിയാണ് വീട് പൂർണമായും തകർന്നത്. ആളപായമില്ല.
Results 1-10 of 184