Activate your premium subscription today
മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ വെള്ളത്തില്‍ കൂടുതല്‍ കണ്ണുവച്ച് തമിഴ്നാട് വീണ്ടും രംഗത്തിറങ്ങുന്നതോടെ കളമൊരുങ്ങുന്നത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത ജലയുദ്ധത്തിന്. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, തെറ്റുകൾ തിരുത്തി ശാസ്ത്രീയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നടത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ (എന്‍ഡബ്ല്യുഡിഎ) നീക്കമാണ് കേരളത്തിനു തലവേദനയാകുന്നത്. ഡിസംബറിൽ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജന്‍ഡ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന, ഒരുപക്ഷേ വേമ്പനാട്ട് കായലിന് മരണമണി മുഴക്കാവുന്നതാണ് പദ്ധതി എന്ന തിരിച്ചറിവില്‍ അതിശക്തമായി എതിർക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ രണ്ടു നദികളും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്നതാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നും കേരളം വ്യക്തമാക്കുന്നു.
ആലപ്പുഴ ∙ വേമ്പനാട്ടുകായലിനെ നാശത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കണമെന്ന പ്രഖ്യാപനമായിരുന്നു ‘വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും’ എന്ന വിഷയത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ശിൽപശാല. കലക്ടർ കോഓർഡിനേറ്ററും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപഴ്സനും കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്
കുമരകം ∙ വേമ്പനാട്ടു കായലിൽ നിന്നു കക്കാ വാരുന്നവർ കക്കായ്ക്കൊപ്പം വാരുന്നത് പ്ലാസ്റ്റിക്കും. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടി കായലിനു ശ്വാസം മുട്ടുമ്പോൾ രക്ഷിക്കാനാണു കക്കാ വാരൽ തൊഴിലാളികൾ കക്കാ വരുന്നതിനൊപ്പം പ്ലാസ്റ്റിക് കൂടി വാരി എടുത്തു കരയ്ക്ക് എത്തിക്കുന്നത്. മുഹമ്മ
നൂറു കൈകളുള്ള കൂറ്റൻ ജലജീവികൾ ഏതോ ലക്ഷ്യത്തിലേക്കു മത്സരിച്ചു കുതിക്കുന്നു. അതോ, ജലവേദിയിൽ ഒരേ താളത്തിലമർന്ന ചുവടുകൾ പോലെ തുഴകൾ തീർക്കുന്ന സംഘനൃത്തമോ? മനുഷ്യരുടെ പേശീബലം വെള്ളത്തിന്റെ എതിർപ്പുകളെ പിന്തള്ളുമ്പോൾ 130 അടി നീളമുള്ള ചാട്ടുളികൾ തെന്നിപ്പായുന്നോ? എത്ര ആംഗിളുകളാണ് ആ കാഴ്ചയ്ക്ക്!
ആലപ്പുഴ∙ ഈ വർഷം പതിവിലും കൂടുതൽ മഴ കിട്ടും എന്നു കാലാവസ്ഥാ വിദഗ്ധർ ഒന്നടങ്കം പറയുന്നു. എന്നിട്ടും ഓടയും ഇടത്തോടുകളും ശുചിയാക്കുന്നതിനപ്പുറം വേമ്പനാട്ടു കായലിന്റെ പുനരുദ്ധാരണവും ഒഴുക്കു മെച്ചപ്പെടുത്തലും ചർച്ചകളിൽ പോലുമില്ല.ഒരു വർഷം മുൻപു കുസാറ്റിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ്
വൈക്കം ∙ നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന അപകടാവസ്ഥയിലായ ബിനാലെ മണി അറ്റകുറ്റപ്പണി നടത്തുന്നതിനായി അഴിച്ചുമാറ്റി. പുനർ നിർമിച്ചശേഷം വിശാലമായ സൗകര്യം ഒരുക്കി സെൽഫി പോയിന്റാക്കാനാണ് ലളിതകലാ അക്കാദമിയുടെ തീരുമാനമെന്ന് സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു. 10 ലക്ഷം രൂപയുടെ
വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ.കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്.
വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്.
വൈക്കം ∙ കൈകൾ ബന്ധിച്ചു 10 വയസ്സുകാരി വേമ്പനാട്ട് കായലിൽ 7കിലോമീറ്റർ നീന്തിക്കടന്നു. കുറുപ്പംപടി രായമംഗലം ചിറപ്പടി നന്ദനം വീട്ടിൽ സുമേഷ് നായർ, നീതു എന്നിവരുടെ മകളും പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിനിയുമായ വൈഗ സുമേഷ് ഒരു മണിക്കൂർ 4 മിനിറ്റ് കൊണ്ടാണ് കായൽ നീന്തിക്കടന്നത്. ഇന്നലെ രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരമാണ് നീന്തിയത്. ഇത്രയും വേഗത്തിൽ കായൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് വൈഗ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുക എന്നതാണ് ലക്ഷ്യം.
വൈക്കം ∙ ഒരു സ്വപ്നം നീന്തിക്കരേറിയ സന്തോഷത്തിലാണ് അറുപത്തിരണ്ടുകാരിയായ ഡോ.കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട് കായലിൽ ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽനിന്ന് വൈക്കം ബീച്ചിലേക്കായിരുന്നു നീന്തൽ.രാവിലെ 8.30ന് ആരംഭിച്ച് 7 കിലോമീറ്റർ നീന്തി 10.10ന് വൈക്കം ബീച്ചിൽ എത്തി. തൃശൂർ അഞ്ചേരി ജവാഹർ റോഡ് പുത്തൻപുര ഹൗസിൽ
Results 1-10 of 53