Activate your premium subscription today
Sunday, Mar 16, 2025
Mar 15, 2025
തിരുവനന്തപുരം∙ മീനച്ചൂടിൽ വെന്തുരുകി കേരളം. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇൻഡക്സ്) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളാണ് യുവി സൂചികയിൽ മുന്നിൽ. ഇവിടങ്ങളിൽ യുവി സൂചിക 10 വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലർട്ടാണ്. യുവി സൂചിക 8–10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണിത്.
Mar 14, 2025
തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
Mar 12, 2025
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ
Mar 6, 2025
തിരുവനന്തപുരം ∙ ഉയർന്ന താപനിലയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
Mar 1, 2025
തിരുവനന്തപുരം ∙ ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്തു പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷമാണ് ഇടിയോടു കൂടി മഴയ്ക്ക് സാധ്യത. അതേസമയം, നീണ്ടുനിൽക്കുന്ന ശക്തമായ മഴ ഇല്ലാത്ത സാഹചര്യത്തിൽ ചൂടിന് ശമനമുണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Jan 28, 2025
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജനുവരി 31ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പുറപ്പെടുവിച്ചു. ഇതടക്കം അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Dec 13, 2024
തിരുവനന്തപുരം ∙ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ
Dec 10, 2024
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12ന് അതിശക്തമായ മഴയ്ക്കും 13ന് ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
Dec 6, 2024
അബുദാബി ∙ രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
Nov 26, 2024
തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച് നാളെ ചുഴലിക്കാറ്റായി മാറും. തുടർന്ന് ശ്രീലങ്കൻ തീരം വഴി തമിഴ്നാട് തീരത്ത് എത്താനാണു സാധ്യത. തെക്കൻ ജില്ലകളിൽ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത. 29 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. തീരദേശവാസികളും ജാഗ്രത പാലിക്കണം. കർണാടക –ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
Results 1-10 of 77
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.