എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. 1341 പെരിയാറിൽ ഉണ്ടായ മഹാപ്രളയത്തിന്റെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകര രൂപപ്പെട്ടതെന്ന് കരുതുന്നു. മത്സ്യബന്ധനമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിത മാർഗ്ഗം. ഇവിടെയുള്ള മുനമ്പം മത്സ്യബന്ധന ഹാർബർ ഏറെ പ്രസിദ്ധമാണ്.