Activate your premium subscription today
വിശേഷ ദിവസങ്ങള്‍ മുന്നില്‍ കണ്ട് ഓഫറുകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പരസ്യപ്പെടുത്തിയാണ് വ്യാജന് വിറ്റഴിച്ചിരുന്നത്.
ഫാഷൻ, ഭക്ഷണ, പാനീയ റീട്ടെയ്ൽ രംഗത്ത് കേരളമാകെ ദേശീയ, രാജ്യാന്തര ബ്രാൻഡുകളുടെ നിക്ഷേപം കുമിയുന്നു. വലിയനഗരങ്ങളിൽ മാത്രമല്ല ചെറിയ പട്ടണങ്ങളിലും പ്രശസ്ത ബ്രാൻഡുകൾക്ക് കെട്ടിടം വാടകയ്ക്ക് വേണ്ടതിനാൽ റിയൽ എസ്റ്റേറ്റിനും ഉണർവ്. പ്രധാനമായും ഫുഡ് ആൻഡ് ബവ്റിജസ്, ഫാഷൻ വസ്ത്ര മേഖലകളിലാണ് വൻ ബ്രാൻഡുകളുടെ വരവ്. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം 400 കോടി രൂപയിലേറെ നിക്ഷേപമാണ് ഒഴുകിയെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡ് ആയ IKEA (ഇകിയ എന്നും ഐക്കിയ എന്നും വിളിക്കും) യുടെ ബ്രാൻഡിങ് സ്റ്റ്രാറ്റജി അതിശയിപ്പിക്കുന്നതാണ്. സ്വീഡൻകാരനായ ഇംഗ്വർ കാംപ്രദ് എന്ന 17 വയസ്സുകാരൻ 1948 ൽ തുടങ്ങിയ ഫർണിച്ചർ കമ്പനി ഇന്ന് 462 റീട്ടെയിൽ സ്റ്റോറുകളോടെ 59 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന
കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ 15% ഓഹരികൾ കൂടി കല്യാൺ ജ്വല്ലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്റെ സ്ഥാപകൻ രൂപേഷ് ജെയിനിന്റെ പക്കൽ അവശേഷിച്ച ഓഹരികളാണ് 42 കോടി രൂപയ്ക്ക് കല്യാൺ ജ്വല്ലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാൺ ജ്വല്ലേഴ്സിന്റെ പൂർണ സബ്സിഡിയറിയായി കാൻഡിയർ മാറും. 2017ലാണ് കല്യാൺ ജ്വല്ലേഴ്സ് കാൻഡിയറിൻറെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ- കൊമേഴ്സ് ബിസിനസ് രംഗത്തേക്കു പ്രവേശിച്ചത്.
ചൂടിൽ നാടാകെ എരിപൊരികൊള്ളുമ്പോൾ എസി വിൽപനയിൽ വർധന 90%. പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ സ്റ്റോക്ക് വന്നാൽ 2 ദിവസത്തിനുള്ളിൽ വിറ്റു തീരുന്നു. ഉത്തരേന്ത്യയിലും ചൂട് തുടങ്ങി എസി വിൽപന വർധിച്ചതോടെയാണ് സ്റ്റോക്ക് ലഭിക്കാൻ തന്നെ പ്രയാസമായത്.
ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രമുഖ ജീൻസ് ബ്രാൻഡായ കില്ലർ ജീൻസ്, നെറ്റ്ഫ്ലിക്സ് സീരീസായ ‘കില്ലർ സൂപ്പ്’ നിർമാതാക്കളിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ട്രേഡ് മാർക്കിന്റെ മാതൃകയിലാണ് കില്ലർ സൂപ്പിന്റെ പേരുമെന്ന് ട്രെയിലർ ഇറങ്ങിയപ്പോഴാണ് വ്യക്തമായതെന്ന് ഹർജിയിൽ പറയുന്നു.
ആളുകളുടെ പ്രിയപ്പെട്ട സൂപ്പർ ബ്രാൻഡ്! ഏതൊരു ബ്രാൻഡുടമയുടെയും ആഗ്രഹമാണിത്. എല്ലാവരും ചർച്ച ചെയ്യുന്ന ഒരു മികച്ച ബ്രാൻഡ് ആയി മാറണമെങ്കിൽ ഇന്ന് കടമ്പകൾ ഏറെ കടക്കണം. എതിരാളിയുടെ ബ്രാൻഡിനെ ബൈപാസ് ചെയ്ത് മനസുകളിൽ ഇടം നേടാനായെങ്കിൽ മാത്രമെ ബിസിനസിൽ മുന്നേറാൻ പറ്റുകയുള്ളു. ഇന്ന് ഒരു ബ്രാൻഡ് ക്ലച്ച്
ഒട്ടേറെ പുതുമയാർന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രശസ്ത പ്രദർശനമേളയായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2024 (CES) യുഎസിലെ ലാസ് വേഗസിൽ കൊടിയിറങ്ങിയത്.
2004ൽ ബോട്ടിങ് ഷൂവായാണ് ക്രോക്സ് വിപണിയിലിറങ്ങുന്നത്. ഉപയോഗിക്കാൻ സൗകര്യവും വൃത്തിയാക്കാൻ എളുപ്പവുമുള്ള പാദരക്ഷകൾ എന്നതായിരുന്നു ക്രോക്സിന്റെ മേന്മ. അതുകൊണ്ടു തന്നെ ഹോട്ടൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രിയപ്പെട്ട ചെരിപ്പായി ക്രോക്സ് മാറി.
Results 1-10 of 30