Activate your premium subscription today
കൊറിയ എന്നു പറഞ്ഞാൽ പണ്ടൊക്കെ നമുക്ക് ഓർമ വന്നിരുന്നത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെയും അദ്ദേഹം പരിപാലിക്കുന്ന വിവിധ മിസൈലുകളെയും ആയുധങ്ങളെപ്പറ്റിയുമൊക്കെയാണ്. എന്നാൽ കുറച്ചുകാലമായി ഇതല്ല സ്ഥിതി. കൊറിയൻ സിനിമകൾ, സംഗീതം, ഭക്ഷണം, സംസ്കാരം എന്നിവയെല്ലാം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്.
ഗ്ലാസ് സ്കിൻ ! ലോകമെങ്ങും കോസ്മെറ്റിക് വിപണിയിൽ അലയടിക്കുന്നത് ഈ വാക്കാണ്. പാടുകളും ചുളിവുകളുമില്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം– ഏതൊരു പെൺകുട്ടിയുടെയും എന്നല്ല ആൺകുട്ടിയുടെയും മോഹമാണിന്ന്. ലോകം കീഴടക്കിയ ‘കെ’ തരംഗത്തിനൊപ്പം വേരുപിടിച്ചത് കൊറിയൻ പോപും സിനിമയും ഡ്രാമയും മാത്രമല്ല, ‘കെ–ബ്യൂട്ടി’ എന്ന കൊറിയൻ സൗന്ദര്യ സങ്കൽപം കൂടിയാണ്. വിപണി വളർത്തൽ ലക്ഷ്യമായി കാണുന്ന കൊറിയൻ അധികൃതരും കമ്പനികളും ഒത്തുചേർന്നു ശ്രമിക്കുമ്പോൾ ലോക രാജ്യങ്ങൾ ‘ഈ സൗന്ദര്യത്തോട്’ മുഖം തിരിക്കുന്നതെങ്ങിനെ! കൊറിയൻ ഉൽപന്നങ്ങളുടെ സ്റ്റൈലും ലുക്കും ഒറ്റനോട്ടത്തിൽ ആരുടെയും മനസ്സു കീഴടക്കും. കൊറിയൻ നിർമിത കാറുകൾ നമ്മുടെ നിരത്തിൽ നിറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ – ഡിസൈനിൽ നിറയുന്ന സൗന്ദര്യവും പൂർണതയും! കെ–പോപ്, കെ ഡ്രാമ താരങ്ങളിലൂടെ ദക്ഷിണ കൊറിയ മറു രാജ്യങ്ങളിലെ സ്വീകരണ മുറിയിലെത്തിച്ച ‘സൗന്ദര്യ സങ്കൽപം’ കൊറിയൻ കോസ്മെറ്റിക് കമ്പനികൾക്ക് ലോക വിപണിയിലേക്കുള്ള ചുവപ്പുപരവതാനി കൂടിയാകുകയായിരുന്നു. അതു നൽകുന്നതാകട്ടെ കോടികളുടെ ബിസിനസും.
നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി
ഇന്നലെ കഴിഞ്ഞ ലോക പുരുഷദിനത്തിൽ സൃഹൃത്തിനോ പങ്കാളിക്കോ എന്തു സമ്മാനം നൽകും എന്നു തലപുകച്ച സ്ത്രീകളുണ്ടെങ്കിൽ വരും വർഷങ്ങളിൽ ഈ തിരഞ്ഞെടുപ്പ് ഏറെ ഏളുപ്പമാകുമെന്നു പ്രതീക്ഷിക്കാം. സമ്മാനമായി നൽകാൻ കൺസീലറും സീറമും ഉൾപ്പെടെ കോസ്മെറ്റിക് രംഗത്തു തന്നെ ഒട്ടേറെ പുരുഷ ഉത്പന്ന വൈവിധ്യമെത്തുമെന്നാണ് സൗന്ദര്യ
പാരമ്പര്യമായി നേടിയെടുത്ത ബൃഹത്തായ അറിവുകളും രീതികളും ചേരുന്നതാണ് കൊറിയൻ സൗന്ദര്യ സംരക്ഷണം. പഴയ അറിവുകൾ മാത്രമല്ല, പുതിയ പരീക്ഷണങ്ങളും കൊറിയക്കാർ നടത്തുന്നുണ്ട്. പ്രകൃതിദത്ത വസ്തുക്കളുടെ ഗുണങ്ങള്‍ മനസ്സിലാക്കി സൗന്ദര്യവര്‍ധക വസ്തുക്കളുടെ സാധ്യതകളിലേക്ക് വിളക്കിച്ചേർക്കുന്ന ശൈലി കൊറിയന്‍ സൗന്ദര്യ
സുന്ദരവും യുവത്വം തുളുമ്പുന്നതുമായ ചർമം നിലനിർത്താനായി കൊറിയൻ സ്ത്രീകൾ പിന്തുടരുന്ന 9 സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം....
Results 1-6