Activate your premium subscription today
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന മിസ് വേൾഡ് 2024 വേദിയിൽ സ്വദേശ് കരകൗശ വിദഗ്ധർ നെയ്തെടുത്ത ബനാറസി ജംഗ്ല സാരിയിൽ നിത അംബാനി. കറുപ്പ് നിറത്തിലുള്ള സാരിയിൽ നിറയെ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്വർണ നൂലിഴകളാൽ അലങ്കരിച്ച സാരിയുടെ പ്രധാന ആകർഷണം മീനകരി വിശദാംശങ്ങളോടെയുള്ള ഫ്ലോറൽ ജാൽ ഡിസൈൻ ആണ്. കൈത്തറി
ലോകം കാത്തിരുന്ന നിമിഷങ്ങൾ. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിന് അവസാനം. മുംബൈയിലെ വർണാഭമായ ചടങ്ങിൽ അഴകന്റിന്റെ ജോതാവായി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ഇരുപത്തിയഞ്ചുകാരിയായ ലോക സുന്ദരി ബിരുദ വിദ്യാർഥിയാണ്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ക്രിസ്റ്റീന ഫിസ്കോവ
∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്.
മിസ് വേള്‍ഡ് മത്സരം
സൗന്ദര്യവും വ്യക്തിപ്രഭാവവും മാറ്റുരയ്ക്കുന്ന ലോക സുന്ദരി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമായി 115 സുന്ദരിമാരുടെ പ്രകടനങ്ങൾക്കാണ് മത്സരവേദി സാക്ഷ്യം വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ
120 രാജ്യങ്ങളിലെ മത്സരാർഥികൾ, സംഘാടക പ്രതിനിധികളും മറ്റു സന്നാഹങ്ങളും ഉൾപ്പെടെയുള്ള ടീമംഗങ്ങൾ; ലോകം ഇന്ത്യയിൽ വിരുന്നെത്തിക്കഴിഞ്ഞു. 71–ാം മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന് ഇന്നലെ ന്യൂഡൽഹിയിൽ ഔദ്യോഗികമായി അരങ്ങൊരുങ്ങിയതോടെ ഇനിയുള്ള മൂന്നാഴ്ചകളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെ വിസ്മയക്കാഴ്ചകൾ.
അടുത്ത 3 ആഴ്ച ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ സൗന്ദര്യമേറും. 71-ാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിനായി 120 രാജ്യങ്ങളിലെ സുന്ദരിമാർ ഇന്ത്യയിലെത്തി. ഡൽഹിയിലും മുംബൈയിലുമായി നടക്കുന്ന ഈ സൗന്ദര്യമാമാങ്കത്തിന്റെ ഓപ്പണിങ് സെറിമണി ഇന്നു ഡൽഹിയിലെ അശോക ഹോട്ടലിൽ നടക്കും. മിസ് ഇന്ത്യ 2022 സിനി ഷെട്ടിയാണ്
‘ആധുനികതയും പാരമ്പര്യവും ഒന്നിച്ചു ചേരുന്ന ഒരു ലോകം, അതാണ് ഇന്ത്യ. ഇത്തവണ മിസ് വേൾഡ് മത്സരത്തിനായി ഇന്ത്യയിലെത്തുന്ന സുന്ദരിമാരെല്ലാം ആ ലോകം കണ്ട് അന്തംവിട്ടുപോകും’. ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഇന്ത്യയിലെത്തുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന സിനി ഷെട്ടിയുടെ വാക്കുകൾ. 120 രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരാണ് അഴകളവിന്റെ മത്സരക്കളത്തിൽ മാറ്റുരയ്ക്കാനായി ഡൽഹിയിലെത്തിയത്. സുന്ദരമായ ഡൽഹി നഗരം ഇനി സുന്ദരിമാരുടെ നഗരം കൂടിയാവുകയാണ്.
Results 1-10 of 32