Activate your premium subscription today
കോട്ടയം ∙ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു മധുരമിടാത്ത കട്ടൻചായ സെക്രട്ടേറിയറ്റിലെ ചേംബറിൽ എത്തിച്ചു നൽകണമായിരുന്നു. കെ.ആർ.ഗൗരിയമ്മ, ബി. വെല്ലിങ്ടൻ, ഇ.ജോൺ ജേക്കബ്, ടി.എസ്.ജോൺ എന്നിവർക്കു പ്രിയം സെക്രട്ടേറിയറ്റിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിലെ ഏത്തപ്പഴം പുഴുങ്ങിയതും കോഫിയും ഉപ്പുമാവുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു വിരമിച്ച ജീവനക്കാരുടെ കോട്ടയത്തു സംഘടിപ്പിച്ച ആദ്യസംഗമത്തിലാണു ചരിത്രം ഓർമകളുടെ ആവി പറത്തിയത്.
ചങ്ങനാശേരി ∙ ആ ചൂടുമസാലദോശയും കാപ്പിയും തിരികെയെത്തുന്നു. പുതിയ രുചിയിൽ അതേ ഇരിപ്പിടത്തിലേക്കു തന്നെ. കുരിശുംമൂട്ടിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ കോഫി ഹൗസിനു പകരം കോഫി ഹൗസ് ആരംഭിക്കാനൊരുങ്ങി സൗഹൃദക്കൂട്ടായ്മ. ഭക്ഷണത്തോടൊപ്പം സൗഹൃദവും പങ്കിട്ട ഇന്ത്യൻ കോഫി ഹൗസിലെ സ്ഥിരം സന്ദർശകരും കുരിശുംമൂട് കോഫി ഹൗസ് സൗഹൃദക്കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളുമായ ചങ്ങനാശേരി സ്വദേശികളായ ലിനു ജോബ്, റോയ് ജോസ്, ജോമിൻ കൈനിക്കര, ഡായി മാത്യു, സോജി തോമസ് എന്നിവരാണ് ഇന്ത്യൻ കോഫി ഹൗസിലെ പഴയ ഇടങ്ങൾ തിരിച്ചുപിടിക്കുന്നത്.
ചങ്ങനാശേരി ∙ കാപ്പിയുടെയും മസാല ദോശയുടെയും രുചി പകർന്ന സൗഹൃദക്കൂട്ടായ്മകൾ ഇനി ഓർമ. കുരിശുംമൂട് ജംക്ഷനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് പൂട്ടു വീഴും. ലാഭമില്ലാത്തതു കാരണമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രുചിയേറുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം കോഫി
കൊല്ലം∙ഇന്ത്യൻ കോഫി ഹൗസിലെ രുചിയും ചർച്ചയുമെല്ലാം ഇനി ഓർമ. അഞ്ച് പതിറ്റാണ്ടോളമായി നഗരത്തിലെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് ഈ 23ന് പ്രവർത്തനം അവസാനിപ്പിക്കും. ജീവനക്കാരുടെ അപര്യാപ്തതയും വരുമാനത്തിലെ കുറവും മൂലം തുടർന്നു പോകാൻ ബുദ്ധിമുട്ടായതോടെയാണ് കോഫി ഹൗസ് പ്രവർത്തനം
ജബൽപുർ നഗരം. മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണാർഥമുള്ള റോഡ് ഷോ നയിക്കുകയാണു മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. സമീപത്തെ ഇന്ത്യൻ കോഫി ഹൗസിനു മുൻപിലെത്തിയപ്പോൾ ചൗഹാൻ വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെടുന്നു. പുറത്തു ഘോഷയാത്ര കാണാൻ നിന്ന കോഫി ഹൗസ് ജീവനക്കാരോട് ‘എവിടെ എന്റെ കോഫി?’ എന്നു ചോദിക്കുന്നു. മലയാളികളായ ജീവനക്കാർ കാപ്പിയെത്തിക്കുന്നു. അത് ആസ്വദിച്ചു കുടിച്ച ശേഷമാണ് മുഖ്യമന്ത്രി റോഡ്ഷോ തുടരുന്നത്.
വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്. കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.
തിരുവനന്തപുരം∙ മൂന്നു പതിറ്റാണ്ടിലേറെയായി എംഎൽഎ ഹോസ്റ്റലിന്റെ രുചിപ്പുരയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. കച്ചവടം കുറഞ്ഞു പ്രവർത്തന നഷ്ടം വന്നതോടെയാണു പൂട്ടാൻ തീരുമാനിച്ചത്.പാളയത്തെ ഹോസ്റ്റൽ സമുച്ചയത്തിന്റെ മുന്നിലുണ്ടായിരുന്ന പമ്പ ബ്ലോക്കിന്റെ താഴത്തെ നിലയിലാണു കോഫി ഹൗസ്
കൊല്ലം ∙ ഇന്ത്യൻ കോഫി ഹൗസിലെ തീൻ മേശയ്ക്ക് മുന്നിലെ രുചിയും ചൂടും നിറഞ്ഞ ബൗദ്ധിക ചർച്ചകൾ ഇനി ഓർമയായി മാറും. 58 വർഷം കൊല്ലം നഗരത്തിലെ സാമൂഹിക – സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഇന്ത്യൻ കോഫി ഹൗസ് ഇനി ഒരാഴ്ച കൂടി മാത്രം. 15നു മുൻപ് അടച്ചു പൂട്ടാനാണ് തീരുമാനം.നിലനിന്നു പോകുന്നതിന്
തൃശൂർ ∙ കാപ്പിക്കപ്പിലെ പക അവസാനിക്കുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രി ക്യാംപസിലെ ഇന്ത്യൻ കോഫി ഹൗസ് കന്റീൻ, സ്വകാര്യ കന്റീനിനു സഹായമാകും വിധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പു പൂട്ടിച്ചതിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു. കോഫി ഹൗസ് ഭരണ സമിതി പിടിച്ചെടുക്കാൻ സിപിഎം നാലു വർഷമായി നടത്തുന്ന ശ്രമം
തൃശൂര്‍ ∙ മെഡിക്കല്‍ കോളജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണറെയും വടക്കാഞ്ചേരി
Results 1-10