കഴുത്തിലെ കശേരുക്കളുടെയും ഡിസ്കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെർവിക്കൽ സ്പോണ്ടിലോസിസ്. കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്‌ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ തുടങ്ങിയവരിലാണ് സെർവിക്കൽ സ്പോണ്ടിലൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്.