Activate your premium subscription today
Saturday, Apr 12, 2025
കോട്ടയം∙ എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളുമാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരനും പൊള്ളലേറ്റു. മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനു പിന്നാലെയാണ് മുൻവാതിൽ അടച്ചിട്ട ശേഷം വീട്ടിനുള്ളിൽവച്ച് വീട്ടമ്മ തീകൊളുത്തിയത്. വീട് കത്തിനശിച്ചു.
ജമ്മു∙ കിശ്ത്വാഡ് ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് ഛത്രു വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാക്കിസ്ഥാനിലെ സൈഫുല്ല ഗ്യാങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭീകരനാണു കൊല്ലപ്പെട്ടതെന്നു കരുതുന്നു. 2024 ൽ 2 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചത് ഈ സംഘമായിരുന്നു. ഉധംപുർ ജില്ലയിലും തിരച്ചിൽ നടക്കുന്നുണ്ട്.
ഉപ്പുതറ ∙ സാമ്പത്തികബാധ്യത മൂലം ആത്മഹത്യ ചെയ്ത നാലംഗകുടുംബം മൂന്നു ചിതയിൽ എരിഞ്ഞമർന്നു. നാലു മാസം ഗർഭിണിയായ രേഷ്മയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും ഇവർക്കൊപ്പം ഓർമയായി. ഉപ്പുതറ ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനനും ഭാര്യ രേഷ്മയ്ക്കും രണ്ടു ചിതയൊരുക്കിയപ്പോൾ മക്കളായ ദേവനും ദിയയും ഒരേ ചിതയിൽ അന്ത്യയാത്രയിലും ഒന്നിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവരെ വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പുതറ പൊലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ രാത്രിയോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഉപ്പുതറ ∙ സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. രേഷ്മ 4 മാസം ഗർഭിണിയായിരുന്നെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസ് അറിയിച്ചു. ദേവനെ ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയ ശേഷമാകാം മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നുണ്ട്. ദേവന്റെ കഴുത്തിൽ പാടുകൾ ഉള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി തെക്കുകിഴക്കൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊലപ്പെടുത്തി. രാത്രി 9 മണിക്ക് ശേഷം, എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു സംഭവം.
പാലക്കാട്∙ മങ്കര മഞ്ഞക്കരയിൽ ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 നാണ് സംഭവം.
കണ്ണൂർ∙ അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം.
ന്യൂയോർക്ക്∙ വ്യാഴാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കൊച്ചി∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററാണ്. രാവിലെ 11 മണിയോടെ ഭൗതികദേഹം കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം.
മാന്നാർ∙ ഡിവൈഎസ്പിയായി സർവീസിൽ ഇരിക്കെ മരിച്ച മൂത്ത സഹോദരനു പിന്നാലെ ഇളയ സഹോദരനും ഡിവൈഎസ്പിയായിരിക്കെ മരിച്ചു. മാവേലിക്കര ചെന്നിത്തല ചെറുകോൽ വാരോട്ടിൽ പരേതരായ കെ. ഭാസ്കരൻ നായരുടെയും പി. തങ്കമ്മയുടെയും മക്കളായി ആലപ്പുഴ ഡിവൈഎസ്പി രവീന്ദ്രപ്രസാദ് 2011 ജനുവരിയിലും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ബി.
Results 1-10 of 5358
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.