Activate your premium subscription today
കൊല്ലം ∙ പണം ചെലവാക്കി പാർട്ടി പിടിച്ചാൽ, ആ പാർട്ടിക്കാരെ ലഹരിമരുന്നു കടത്തിന് ഉപയോഗിക്കാവുന്ന പാർട്ടി സംവിധാനമാക്കി മാറ്റിയതും ലോക്കൽ കമ്മിറ്റി ഓഫിസ് ലഹരിമരുന്നു കച്ചവടം നടത്തുന്ന കേന്ദ്രമാക്കിയതുമായ അനുഭവം സിപിഎമ്മിലുണ്ടായിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമർശം.
ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില് ഒന്നായ പാരസെറ്റമോളിന് പുതിയ പാര്ശ്വഫലങ്ങള് കണ്ടെത്തി.
പൊന്നാനി (മലപ്പുറം) ∙ എസ്ഐയെ കാറിടിച്ചു വീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ ഇതേ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് പിന്തുടർന്നു കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. വെളിയങ്കോട് വലിയകത്ത് പള്ളിയിൽ ഫിറോസ് (27), പൊന്നാനി തെക്കേപ്പുറം ചക്കരക്കാരന്റെ മുഹമ്മദ് റിയാസുദ്ദീൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
ചെന്നൈ ∙ വൽസരവാക്കത്തു റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽനിന്ന് 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസ് സ്റ്റേഷനു പിന്നിൽ നിർത്തിയിട്ട കാറിൽനിന്നാണു 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്
നെടുമ്പാശേരി ∙ 2.38 കോടി രൂപ വില വരുന്ന 7.9 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഫവാസ് ആണ് പിടിയിലായത്.
കൊച്ചി ∙ താമസസ്ഥലത്തുനിന്നു ലഹരിമരുന്ന് കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര് 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി റിപ്പോര്ട്ട് തേടി. ഡിസംബര് നാലിനകം റിപ്പോര്ട്ട് നല്കാനാണ് പാലാരിവട്ടം പൊലീസിന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ നിര്ദേശം. തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്കൂര് ജാമ്യാപേക്ഷയിലും കോടതി റിപ്പോര്ട്ട് തേടി.
ന്യൂഡൽഹി∙ ആൻഡമാൻ കടലിൽ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരിമരുന്ന് പിടികൂടി. 5.5 ടൺ (5,500 കിലോഗ്രാം) ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകയായിരുന്ന മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടിൽ മ്യാൻമാറിന്റെ പതാകയുണ്ടായിരുന്നു. ബോട്ടിന്റെ ഡക്കിന് താഴെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം.
കോഴിക്കോട് ∙ മാരക രാസലഹരി മരുന്നായ 102.88 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും കോഴിക്കോട് ടൗൺ എസിപി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സ്വദേശി സഫ്താർ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട്
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
കോഴിക്കോട്∙ ലഹരി വസ്തുക്കളുടെ വിൽപന വഴി സമ്പാദിച്ച സ്വത്തും വാഹനവും കണ്ടുകെട്ടുന്ന പൊലീസ് നടപടി തുടരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ(സഫേമ) നിർദേശ പ്രകാരം ജില്ലയിൽ ഒരാളുടെ
Results 1-10 of 1031