Activate your premium subscription today
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.
സംസ്ഥാനമൊട്ടാകെ 86 തീയറ്ററുകളിലാണ് സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) വിവാദസിനിമ ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. അതിനെന്താണ്; എത്രയെത്ര സിനിമകളാണ് ഇതിനേക്കാളേറെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്? എന്നാൽ, വെറും രണ്ടരക്കോടി രൂപ ചെലവിൽ നിർമിച്ച, മികച്ചൊരു വിതരണക്കമ്പനിയുടെ പിന്തുണയില്ലാത്ത ചെറിയൊരു സിനിമയെ സംബന്ധിച്ച് 86 തീയറ്ററുകൾ ലഭിച്ചു എന്നതുതന്നെ വലിയ കാര്യമാണ്. മലബാർ കലാപം സംബന്ധിച്ച വിവാദങ്ങൾ കത്തിനിന്ന സമയത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന നാലു സിനിമകളാണ് ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 80 കോടി ബജറ്റിൽ നിർമിക്കാനിരുന്ന സിനിമയടക്കമുണ്ട്. എന്നാൽ ഈ നാലു സിനിമകളിൽ അലി അക്ബറിന്റെ സിനിമ മാത്രമാണ് ഇപ്പോൾ തീയറ്ററുകളിലെത്തിയത്. ഈ സിനിമയുടെ കഥയെക്കുറിച്ചോ വിവാദങ്ങളെക്കുറിച്ചോ അല്ല നമ്മൾ ചർച്ച ചെയ്യുന്നത്. ഈ സിനിമ നിർമിച്ച രീതിയെക്കുറിച്ചാണ്. രണ്ടരക്കോടിയോളം രൂപ ചെലവിൽ നിർമിച്ച സിനിമയ്ക്ക് പണം കണ്ടെത്തിയത് സാധാരണക്കാരായ ജനങ്ങളിൽനിന്നാണ്. ജനങ്ങളുടെ കയ്യിൽനിന്ന് ചെറിയ ചെറിയ തുകകൾ പിരിച്ച് സിനിമയോ സംരംഭമോ രൂപപ്പെടുത്തുന്ന രീതിയെയാണ് ക്രൗഡ് ഫണ്ടിങ് എന്നു വിളിക്കുന്നത്. മലയാളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ആദ്യ സിനിമയല്ല പുഴ മുതൽ പുഴ വരെ. എന്താണീ ക്രൗഡ് ഫണ്ടിങ്? മൂലധനാധിഷ്ഠിതമായ വ്യവസായമാണ് സിനിമ. ഇവിടെ ജനാധിപത്യരീതിയായ ക്രൗഡ് ഫണ്ടിങ്ങിന് എന്താണ് പ്രാധാന്യം? ഈ ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള ഉത്തരമറിയാൻ ക്രൗഡ്ഫണ്ടിങ് സിനിമകളുടെ ചരിത്രവും വർത്തമാനവും മനസ്സിലാക്കിയേ മതിയാകൂ..
വടകര ∙ മലബാർ കലാപത്തിന്റെ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലബാർ കലാപത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ ഒരു വർഷം നീണ്ട ക്യാംപെയ്നിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടിയിലെ ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശയ്ക്കു ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ....Malabar Rebellion, Malabar Rebellion manorama news, Moplah martyrs,
തിരുവനന്തപുരം∙ മലബാര്‍ കാര്‍ഷിക കലാപത്തിനു നേതൃത്വം നല്കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവര്‍ത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റില്‍നിന്നു കേന്ദ്രം അവരെ... Malabar rebellion, Pinarayi Vijayan, Manorama News
അപഭ്രംശങ്ങളെ സാമാന്യവൽക്കരിച്ചു മലബാർ കലാപത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നതു ചരിത്രത്തോടുള്ള അനീതിയാണെന്നു സ്പീക്കർ എം.ബി.രാജേഷ്. മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ...Malabar rebellion, Malabar rebellion MB Rajesh, Malabar rebellion Manorama news
തിരുവനന്തപുരം ∙ ഭഗത്സിങ്ങിന്റെയും വരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താൻ താരതമ്യപ്പെടുത്തി എന്ന് ആക്ഷേപമുന്നയിക്കുന്നവർക്ക് എന്നു മുതലാണ് ഭഗത് സിങ്ങിനോട് ആദരം തോന്നിത്തുടങ്ങിയതെന്ന് സ്പീക്കർ എം.ബി.രാജേഷ്. | MB Rajesh | Malabar Rebellion | Variyan Kunnathu Kunjahammed Haji | Manorama News
കോട്ടയം ∙ ഭഗത് സിങ്ങിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയതിനെ ന്യായീകരിച്ചും വിശദീകരിച്ചും നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ഭഗത് സിങ്ങിനോട് ചിലർക്കു പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങൾ | MB Rajesh | Malabar Rebellion | Variyan Kunnathu Kunjahammed Haji | Manorama News
Results 1-8