Activate your premium subscription today
ഭരണഘടന സ്വയം പ്രവർത്തിക്കില്ല, അതിനെ പ്രവർത്തിപ്പിക്കണം’. ഫാലി എസ്.നരിമാൻ അങ്ങനെ പറഞ്ഞു, ഭരണഘടനയെ പ്രവർത്തിപ്പിക്കാൻ നിരന്തരം പ്രയത്നിച്ചു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമല്ല, പറഞ്ഞുകഴിഞ്ഞു സ്വാതന്ത്ര്യമുണ്ടോയെന്നതാണ് പ്രധാനമെന്നും നരിമാൻ പറഞ്ഞു; ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി സദാ
കൃത്യം ഒരാഴ്ച മുൻപ്, കഴിഞ്ഞ വ്യാഴാഴ്ച രാവിലെ, തിരഞ്ഞെടുപ്പു കടപ്പത്ര കേസിൽ സുപ്രീം കോടതിയുടെ വിധിയുണ്ടായ ഉടൻ അതെക്കുറിച്ചു പിറ്റേദിവസത്തെ പത്രത്തിൽ വിദഗ്ധ കമന്ററി വേണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ പറഞ്ഞു: ഫാലി തന്നെ മതി. 95 കഴിഞ്ഞ ഫാലി എസ്.നരിമാനെ ബുദ്ധിമുട്ടിക്കണോ എന്നായി ചില സഹപ്രവർത്തകർ. അതിനും
ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ മുതൽ ഫാലി എസ്.നരിമാനെ അറിയാം. അതായത് 1993 മുതൽ. ഏകദേശം 30 വർഷത്തോളമായി. ഞാൻ അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങിയപ്പോൾ മുതൽ ഉള്ള അടുപ്പമായിരുന്നു. ഒരു അഭിഭാഷകൻ എങ്ങനെയായിരിക്കണം എന്നത് നമുക്ക് പറഞ്ഞു തരാൻ ഒരാൾ ഉണ്ടായിരുന്നു, അദ്ദേഹം പോയതോടെ അടുത്ത തലമുറയ്ക്ക് അതില്ലാതായി. അത്രത്തോളം വലിയൊരു മനുഷ്യനായിരുന്നു ഫാലി എസ്. നരിമാൻ. അദ്ദേഹം കേസുകൾ വാദിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഇന്ത്യൻ നിയമവ്യവസ്ഥ വളർത്തിയെടുക്കണം എന്ന് നിർബന്ധമുള്ളയാളായിരുന്നു, അത് അവസാന സമയത്തു പോലും അദ്ദേഹം ചെയ്തിരുന്നു.
ന്യൂഡൽഹി ∙ രാജ്യത്തെ മുതിർന്ന നിയമജ്ഞനും ഗ്രന്ഥകാരനും മുൻ രാജ്യസഭാംഗവുമായ ഫാലി എസ്. നരിമാൻ (95) അന്തരിച്ചു. ഇന്നലെ പുലർച്ചെ സ്വവസതയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 10ന് ഡൽഹി ഖാൻ മാർക്കറ്റിനടുത്തെ ആരാംഘട്ട് ശ്മശാനത്തിൽ. ഭാര്യ പരേതയായ ബാപ്സി നരിമാൻ. മക്കൾ: സുപ്രീം കോടതി മുൻ ജഡ്ജി റോഹിന്റൻ എഫ്. നരിമാൻ, അനഹീത നരിമാൻ.
നരിമാൻ വാദിച്ച ഏറ്റവും പ്രധാനപ്പെട്ട കേസ് ഏതായിരിക്കും? ഇങ്ങനെ ഒരു തർക്കം ഉയർന്നാൽ അതിൽ വിധി പറയാൻ നിയമജ്ഞർക്കു പോലും പ്രയാസമായിരിക്കും. നരിമാൻ ഇടപെട്ട കേസുകളെല്ലാം തന്നെ പ്രധാനപ്പെട്ടതായിരുന്നു എന്നതല്ല അതിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ കേസ് ഡയറിയിലെ കേസുകളെല്ലാം തന്നെ ഏതെങ്കിലും തരത്തിൽ ഇന്ത്യയുടെ സാമൂഹിക ജീവിതത്തെയും സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്ക് എതിരെ അദ്ദേഹം വാദിച്ചു. അതേ സമയം എഫ്ഐആർ സംബന്ധിച്ച കേസുകൾ സാധാരണക്കാരന്റെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കി. രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിഭാഷകൻമാരിൽ ഒരാളായിരുന്നു ഫാലി സാം നരിമാൻ, ഇന്ത്യൻ നിയമശാസ്ത്രത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിയമജ്ഞൻ. നരിമാന്റെ നിയമ മണ്ഡലത്തിലേക്കുള്ള യാത്ര ആരംഭിച്ചത് നീതിയോടുള്ള അഗാധമായ പ്രതിബദ്ധതയോടെയും സമൂഹങ്ങളെ പരിവർത്തനം ചെയ്യാൻ നിയമത്തിന്റെ ശക്തിയിലുള്ള വിശ്വാസത്തോടെയുമായിരുന്നു. സാം നരിമാൻ ഇന്ത്യൻ നിയമ സാഹോദര്യത്തിലെ ഇതിഹാസമായിട്ടാണ് അറിയപ്പെടുന്നത്. ഒൻപത് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതവും കരിയറും നിയമപരമായ പാണ്ഡിത്യത്തിന്റെയും കോടതിമുറിയിലെ മികവിന്റെയും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ ഒരു ശേഖരം പ്രദാനം ചെയ്യുന്നു. രാജ്യത്തെ പ്രധാന കേസുകളിലെല്ലാം നേരിട്ടും അല്ലാതെയും ഇടപ്പെട്ടിട്ടുള്ള നിയമവിദഗ്ധൻ കൂടിയാണ് നരിമാൻ. ഏതൊക്കെയായിരുന്നു നരിമാന്റെ പ്രധാനപ്പെട്ട കേസുകൾ? പരിശോധിക്കാം....
കൊച്ചി∙ അന്തരിച്ച പ്രഗത്ഭ നിയമജ്ഞൻ ഫാലി എസ്.നരിമാനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് കേരള ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും പ്രവർത്തിച്ചിട്ടുള്ള റിട്ട.ജസ്റ്റിസ് കെ.സുകുമാരൻ. 1990ലാണ് ജസ്റ്റിസ് സുകുമാരൻ കേരള ഹൈക്കോടതിയിൽനിന്നു മുംബൈ ഹൈക്കോടതിയിൽ എത്തുന്നത്. 1992ൽ അവിടെനിന്നു വിരമിച്ച ശേഷം സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു.
ന്യൂഡൽഹി∙ അന്തരിച്ച സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി സാം നരിമാൻ രാജ്യത്തെ നിയമ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ പല കേസുകളിലും സാന്നിധ്യമുള്ള വ്യക്തിയാണ്. വാദിഭാഗത്തിനും പ്രതിഭാഗത്തിനുമായി പ്രമാദമായ നിരവധി കേസുകളിൽ അദ്ദേഹം കോടതിയിൽ ഹാജരായി. നരിമാന്റെ പല കേസുകളും അഭിഭാഷകർ ഇന്നും പഠന വിധേയമാക്കുന്നുണ്ട്. അഭിഭാഷക വൃത്തിയിലെ ഓർമകൾ പങ്കുവയ്ക്കുന്ന ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’ എന്ന ആത്മകഥ നിയമ വിദ്യാർഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിലും വളരെയധികം വായിക്കപ്പെടുന്ന ഒന്നാണ്.
ന്യൂഡൽഹി∙ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. 1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
സർക്കാരുകളുടെ ജനാധിപത്യ സ്വഭാവം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണം– സുപ്രീം കോടതി വിധി വിലയിരുത്തി മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ എഴുതുന്നു
ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പല സുപ്രധാന വിധികളുമെഴുതിയ ജസ്റ്റിസ് റോഹിന്റൻ നരിമാൻ സുപ്രീം കോടതിയിൽനിന്നു വിരമിച്ചു. സീനിയർ അഭിഭാഷകനായിരിക്കെ, 2014 ജുലൈ 7നാണു ജസ്റ്റിസ് നരിമാൻ സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ടത്... RF Nariman
Results 1-10 of 11