Activate your premium subscription today
Tuesday, Apr 15, 2025
ജറുസലം ∙ ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസായത്. സുപ്രീം കോടതിയുമായി നെതന്യാഹു സർക്കാർ തുടരുന്ന
മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് (37) 13 വർഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീന് (39) 8 വർഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
റിയാദ്∙ ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി. മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി തടവ് ശിക്ഷ ഉൾപ്പെടെ കനത്ത ശിക്ഷ നൽകാൻ സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുജിബ് അംഗീകാരം നൽകി.
മനില∙ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) വാറന്റ് പുറപ്പെടുവിച്ച ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽനിന്ന് എത്തിയതിനു തൊട്ടുപിന്നാലെ മനില വിമാനത്താവളത്തിൽവച്ചായിരുന്നു അറസ്റ്റ്. ലഹരിമരുന്നിനെതിരായ യുദ്ധത്തിന്റെ പേരിൽ ആയിരക്കണക്കിനു ഫിലിപ്പിനികളെ കൊലപ്പെടുത്തിയതിലെ
കൊച്ചി ∙ വനിതാ അഭിഭാഷകയെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിച്ചെന്ന പ്രശ്നത്തിൽ ജസ്റ്റിസ് എ.ബദറുദീന്റെ കോടതി ബഹിഷ്കരിക്കുന്നത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അവസാനിപ്പിച്ചു. എന്നാൽ ജസ്റ്റിസ് ബദറുദീനെ കേരള ഹൈക്കോടതിയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാന് ഇന്നു രാവിലെ ചേർന്ന അസോസിയേഷൻ യോഗം
ലണ്ടൻ ∙ ബ്രിട്ടനിൽ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട കൗമാരക്കാരായ പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജന് 9 വർഷം തടവ്. ലണ്ടൻ ഹാരോ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്.
കൊച്ചി ∙ ജസ്റ്റിസ് എ.ബദറുദീൻ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം വ്യക്തമാക്കി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന് കത്തു നൽകി. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്നു ചേർന്ന അസോസിേയഷന്റെ ജനറൽ ബോഡി യോഗമാണ് ജസ്റ്റിസ് എ.ബദറുദീൻ തുറന്ന കോടതിയിൽ ക്ഷമാപണം നടത്തുന്നതു വരെ അദ്ദേഹത്തിന്റെ 1ഡി കോടതി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. അഭിഭാഷകർ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ഇന്ന് ജസ്റ്റിസ് ബദറുദീന്റെ സിറ്റിങ് ഉണ്ടായിരുന്നില്ല.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ വകുപ്പുതല പരീക്ഷ നിർബന്ധമാക്കിയതിൽ ഇളവു ലക്ഷ്യമിട്ട് വനം വകുപ്പു നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2010ൽ നടപ്പാക്കിയ സ്പെഷൽ റൂൾ പ്രകാരമാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ 3 പരീക്ഷകളും പരിശീലനവും നിർബന്ധമാക്കിയത്. ഇതു തുടരാൻ കേരള
ചെന്നൈ ∙ തന്നെ ‘മച്ചാൻ’ എന്നു വിളിക്കരുതെന്നു പറഞ്ഞതിൽ പ്രകോപിതനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം. മിനി ട്രക്ക് ഡ്രൈവറായിരുന്ന അരുണിനെ 2014ൽ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് വിജയകുമാറിനെയാണ് ശിക്ഷിച്ചത്.
ലണ്ടൻ. ഗർഭിണിയായതിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാൽ വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കമ്പനിയോട് നഷ്ടപരിഹാരമായി 1 കോടി രൂപ (93,616.74 പൗണ്ട്) നൽകാൻ ഉത്തരവിട്ട് യുകെ എംപ്ലോയ്മെന്റ് കോടതി. ഗർഭിണിയാണെന്ന കാരണത്താൽ യുവതിയെ അന്യായമായി ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
Results 1-10 of 113
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.