ADVERTISEMENT

ചെന്നൈ ∙ തന്നെ ‘മച്ചാൻ’ എന്നു വിളിക്കരുതെന്നു പറഞ്ഞതിൽ പ്രകോപിതനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം. മിനി ട്രക്ക് ഡ്രൈവറായിരുന്ന അരുണിനെ 2014ൽ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

തനിക്ക് സഹോദരിമാരുള്ളതിനാൽ മച്ചാനെന്നു വിളിക്കരുതെന്ന് വിജയകുമാറിന് അരുൺ താക്കീതു നൽകിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് വിജയകുമാർ കൊടുങ്ങയൂരിലെ വീട്ടിലെത്തി, ഉറങ്ങിക്കിടന്ന അരുണിനെ കുത്തുകയും തലയിൽ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. അരുൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. അതിക്രൂരമായ കൊലപാതകമാണെന്നു നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

English Summary:

Life Imprisonment for Murder in Chennai: Life imprisonment was the sentence given to Vijayakumar for the murder of his friend. The fatal argument originated from an insult over the use of the familiar term "machan" (brother-in-law).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com