ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കൊച്ചി ∙ വനിതാ അഭിഭാഷകയെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിച്ചെന്ന പ്രശ്നത്തിൽ ജസ്റ്റിസ് എ.ബദറുദീന്റെ കോടതി ബഹിഷ്കരിക്കുന്നത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അവസാനിപ്പിച്ചു. എന്നാൽ ജസ്റ്റിസ് ബദറുദീനെ കേരള ഹൈക്കോടതിയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാന്‍ ഇന്നു രാവിലെ ചേർന്ന അസോസിയേഷൻ യോഗം തീരുമാനിച്ചു. വിഷയത്തിൽ അസോസിയേഷനെ മറികടന്നു ചർച്ച നടത്തിയ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യാനും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചു. 

അഭിഭാഷകനായ ഭർത്താവിന്റെ മരണത്തെ തുടർന്നു ഹൈക്കോടതി അഭിഭാഷക കൂടിയായ ഭാര്യ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കേസ് ഏറ്റെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ടു അഭിഭാഷക ജസ്റ്റിസ് ബദുറുദീന്റെ കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലി അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ജസ്റ്റിസ് ബദറുദീൻ തുറന്ന കോടതിയിൽ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി നടപടികൾ‍ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം.

ഇതിനിടെ വിഷയത്തിൽ ഇടപെട്ട ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ശനിയാഴ്ച വിഷയം പരിഗണിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ മുതിർന്ന ജ‍ഡ്ജി എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബദറുദീൻ, അഭിഭാഷക, മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ജസ്റ്റിസ് ബദറുദീൻ തന്റെ ഭാഗം വിശദീകരിക്കുകയും തുടർന്ന് അഭിഭാഷകയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

എന്നാൽ അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് അതിനു വിരുദ്ധമായി അസോസിയേഷനെയോ അതിലെ അംഗങ്ങളെയോ അറിയിക്കാതെ പിൻവാതിലിലൂടെ ഒത്തുതീര്‍പ്പിന് ജോർജ് പൂന്തോട്ടം ശ്രമിച്ചത് തെറ്റായ തീരുമാനമാണ്. അതിനാൽ അദ്ദേഹത്തെ ജനറൽ ബോഡിയുടെ നിർദേശ പ്രകാരം അസോസിയേഷൻ അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. 

ജസ്റ്റിസ് ബദറുദീനെ കേരള ഹൈക്കോടതിയിൽനിന്നു മറ്റേതെങ്കിലും ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയയ്ക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോടതി നടപടികള്‍ വിഡിയോ റിക്കോർഡിങ് ചെയ്യാത്തത് തെറ്റാണെന്നും ഇതു സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കോടതി നടപടികളിൽനിന്നു വിട്ടു നിൽക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

English Summary:

Kerala High Court Advocates Association ends boycott of Justice Badruddin's court after an apology, but files a complaint for his transfer to the Supreme Court.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com