Activate your premium subscription today
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി വാദിക്കുക മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ തന്നെയായിരിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാമും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും കെ.കെ.വേണുഗോപാലുമായി ആശയവിനിമയം നടത്തി. ഹർജിയുമായി മുന്നോട്ടുപോകാനാണു ധാരണ. കേരളത്തിന്റെ വാദങ്ങൾ ഭരണഘടനാപരമായി നിൽനിൽക്കുമെന്ന അഭിപ്രായമാണു സർക്കാരിനു ലഭിച്ചത്. മറ്റു സംസ്ഥാനങ്ങൾക്കു കൂടി ഗുണകരമാകുന്ന ചരിത്രപരമായ നിയമ പോരാട്ടമായാണു സർക്കാർ ഇൗ കേസിനെ കാണുന്നത്. മലയാളി തന്നെ കേരളത്തിനു വേണ്ടി കേന്ദ്രത്തിനെതിരെ വാദിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഭരണഘടനാപരമായി സംസ്ഥാനത്തിനുള്ള അവകാശങ്ങൾ കേന്ദ്രം നിയന്ത്രിക്കുന്നു എന്നു കേരളം വാദിക്കുന്നതിനാൽ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോകാനാണ് സാധ്യതയെന്നു സംസ്ഥാന സർക്കാർ കരുതുന്നു.
ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലാകും. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും.
ന്യൂഡൽഹി∙ അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നതിൽ പുനർവിചിന്തനം ഉണ്ടായെന്ന് റോഹത്ഗി. നിലവിലെ എജി...Mukul Rohatgi | Attorney General | Manorama News
ന്യൂഡൽഹി ∙ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി അടുത്ത അറ്റോർണി ജനറൽ (എജി) ആകും. നിലവിലെ എജി കെ.കെ.വേണുഗോപാൽ സ്ഥാനമൊഴിയുമ്പോൾ പിൻഗാമിയായി റോഹത്ഗിയെ നിയമിക്കാനാണു സർക്കാർ നീക്കമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014–17ലും - Mukul Rohatgi | Attorney General for India | KK Venugopal | A-G | Manorama News
Results 1-4