Activate your premium subscription today
ഓച്ചിറ (കൊല്ലം)∙ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ് ഹൗസ് നമ്പർ 189–ൽ കുമാർ (23)യാണ് അറസ്റ്റിലായത്. പ്രതിയെ കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ ബലാൽസംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിന് എറണാകുളം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്.
കൊച്ചി ∙ ലൈംഗികദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നൽകിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് നൽകാൻ റജിസ്ട്രാർക്ക് (ഡിസ്ട്രിക്ട് ജുഡീഷ്യറി) ഹൈക്കോടതി നിർദേശം നൽകി. അന്വേഷണ ഏജൻസികൾക്കും കോടതികൾക്കുമായുള്ള മാർഗനിർദേശങ്ങളാണു ഹൈക്കോടതി ഡിസംബർ 7ലെ ഉത്തരവിൽ നൽകിയിരുന്നത്.
മൂവാറ്റുപുഴ∙ പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ റജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. പ്രോസിക്യൂഷൻ ഭാഗത്തിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി
ചാരുംമൂട് ∙ പെൺകുട്ടിയെ സ്നേഹം നടിച്ചു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൾ ഭിന്നശേഷിയുള്ള എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതി. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതു വീട്ടുകാരറിഞ്ഞതോടെയാണ് അടുപ്പമുള്ള 19 വയസ്സുകാരിയെ ബലമായി ഒപ്പം കൂട്ടി പ്രതി
നമ്മുടെ രാജ്യത്തു കുറ്റപത്രം നൽകപ്പെടുന്ന കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണു ശിക്ഷയിൽ എത്തുന്നത്. ഭൂരിഭാഗം പ്രതികളും വിട്ടയയ്ക്കപ്പെടുന്നതിൽനിന്നു മനസ്സിലാകുന്നത്, നിരപരാധികളെ കേസിൽപെടുത്തി അല്ലെങ്കിൽ വേണ്ടത്ര തെളിവു കണ്ടെത്താനായില്ല എന്നാണ്. ഇതിൽനിന്നു വ്യത്യസ്തമായി, ആലുവ കേസിന്റെ അന്വേഷണഘട്ടം മുതൽ കാണാനായ ശുഷ്കാന്തിയും പ്രതിബദ്ധതയും ക്രിമിനൽ നീതി നടത്തിപ്പ് എങ്ങനെ വേണമെന്നതിനു മാതൃകയാണ്.
ഈ കോടതിവിധി മനസ്സിനു തന്ന ധൈര്യം ചെറുതല്ല. ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരെങ്കിലുമുണ്ടല്ലോ എന്ന ധൈര്യം. അഞ്ചുവയസ്സായ ആ കുട്ടിയുടെ മുഖം ഞാൻ കണ്ടിട്ടില്ല. പക്ഷേ, എനിക്കു പരിചയമുള്ള എത്രയോ കുട്ടികളുടെ മുഖം ഓർമ വരുന്നുണ്ട്; കരഞ്ഞുതളർന്ന അമ്മമാരുടെ മുഖവും. നിയമവ്യവസ്ഥയിലും കോടതിയിലുമുള്ള വിശ്വാസം ഒന്നുകൂടി ബലപ്പെടുത്തുന്നതായി ഈ വിധി.
കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ശിശുദിനമായിരുന്നു ഇന്നലെ; കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും നീതി ഉറപ്പാക്കാനുമുള്ള പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാർഷികദിനവും. അതുകൊണ്ടുതന്നെ, ഇന്നലെയുണ്ടായ ഈ ശിക്ഷാവിധിയിലെ പാഠവും കർശന താക്കീതും വരുംകാലത്തേക്കു കൂടിയുള്ളതാണ്.
കൊച്ചി∙ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ ശിക്ഷ ശിശുദിനമായ നവംബർ 14 നു വിധിക്കും.
ഹരിപ്പാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ വെട്ടുവേനി ഷാൻമൻസിലിൽ സലീമിനെ(60) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സലീമിന്റെ വർക്ഷോപ്പിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
Results 1-10 of 59