Activate your premium subscription today
ന്യൂഡൽഹി ∙ പ്രായം തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. റോഡപകടത്തിൽ മരിച്ച വ്യക്തിയുടെ പ്രായം നിർണയിക്കാൻ ആധാർ തെളിവായി സ്വീകരിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണു ജസ്റ്റിസ് സഞ്ജയ് കാരൾ, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കൊച്ചി ∙ ക്രിമിനൽ നടപടി ചട്ടമനുസരിച്ചു (സിആർപിസി) വിധി പറഞ്ഞ കേസാണെങ്കിലും, ജൂലൈ ഒന്നിനോ ശേഷമോ ഫയൽ ചെയ്യുന്ന അപ്പീലുകൾക്കു ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ (ബിഎൻഎസ്എസ്) നടപടിക്രമമാണ് ബാധകമെന്ന് ഹൈക്കോടതി. പോക്സോ കേസിൽ തന്നെ ശിക്ഷിച്ച് ജൂൺ 12ന് മഞ്ചേരി പ്രത്യേക കോടതി നൽകിയ വിധിക്കെതിരെ വേങ്ങര സ്വദേശി അബ്ദുൽ ഖാദർ അപ്പീൽ നൽകിയത് കഴിഞ്ഞ 10നാണ്.
ചണ്ഡിഗഡ് ∙ മുൻ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ് ഉൾപ്പെടെ 5 പേരെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി കുറ്റവിമുക്തരാക്കി. രഞ്ജിത് സിങ്ങിനെ 2002 ൽ കൊലപ്പെടുത്തിയ കേസിൽ പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ച റാം റഹീമും കൂട്ടരും സമർപ്പിച്ച അപ്പീലുകളിൽ ജസ്റ്റിസ് സുരേശ്വർ താക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.
ചണ്ഡീഗഡ്∙ കോടതിയുടെ അനുമതിയില്ലാതെ ബലാത്സംഗക്കേസ് പ്രതി ദേരാ സച്ചാ തലവൻ ഗുർമീത് റാം റഹിം സിങിന് പരോള് അനുവദിക്കരുതെന്നു ഹരിയാന സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി. ഗുർമീത് റാം റഹിമിന് ഈ വർഷം ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നാലുവർഷത്തിനിടെ ഗുർമീതിന് ലഭിക്കുന്ന ഒൻപതാമത്തെ പരോളാണ് ഇത്.
ന്യൂഡൽഹി ∙ എഎപി–കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി ജയിച്ച ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും സുപ്രീം കോടതി നേരിട്ടു പരിശോധിച്ചു വിധി പറയും.
ന്യൂഡൽഹി ∙ കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ച കർഷകർക്കു നേരെ ഹരിയാനയിൽ പൊലീസ് അതിക്രമം. സിമന്റിട്ടുറപ്പിച്ച ബാരിക്കേഡുകളും മുള്ളുകമ്പികളും മണൽച്ചാക്കുകളും അള്ളും വരെ ഉപയോഗിച്ച് മാർഗതടസ്സം സൃഷ്ടിച്ച പൊലീസ് കർഷകരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ വഴിയും കണ്ണീർവാതകം പ്രയോഗിച്ചെന്നാണു വിവരം. 3 മാധ്യമപ്രവർത്തകരടക്കം 22 പേർക്കു പരുക്കേറ്റു.
ചണ്ഡിഗഡ്∙ കർഷക മാർച്ച് ഡൽഹിയിൽ പ്രവേശിക്കാനിരിക്കെ അതിർത്തികൾ അടച്ചുപൂട്ടുന്നതും ഇന്റർനെറ്റ് സേവനങ്ങൾ വിലക്കുന്നതിനെതിരേയും ഹർജി. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലാണ് ഹർജി. ഉദയ് പ്രതാപ് സിങ് എന്ന വ്യക്തിയാണ് സർക്കാരുകളുടെ നടപടിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇത് ചൊവ്വാഴ്ച പരിഗണിക്കും.
ന്യൂഡൽഹി ∙ പട്ടികജാതി–വർഗ സംവരണത്തിൽ ഉപസംവരണം അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന 2004ലെ സുപ്രീംകോടതി വിധിയുടെ സാധുത പരിശോധിക്കുമെന്നു ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി–വർഗ സംവരണത്തിനുള്ളിൽ സംവരണം സാധിക്കുമോ എന്ന വിഷയത്തിൽ വാദം ആരംഭിച്ചപ്പോഴാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ആംആദ്മി പാർട്ടി കൗൺസിലർ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അടിയന്തര ഹർജി പരിഗണിച്ച പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചണ്ഡിഗഡ് ഭരണകൂടം, കോർപറേഷൻ, പ്രിസൈഡിങ് ഓഫിസർ അനിൽ മസ്സി, മേയർ മനോജ് സോങ്കർ എന്നിവർക്കു നോട്ടിസ് അയച്ചു. വിഷയം ഫെബ്രുവരി 26നു വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയെ സമീപിക്കുമെന്നു ഹർജിക്കാരനും എഎപി കൗൺസിലറുമായ കുൽദീപ് കുമാർ പറഞ്ഞു.
ചണ്ഡീഗഡ് ∙ എഎപി ഏറെ പ്രതീക്ഷയിലായിരുന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ ജയത്തെച്ചൊല്ലിയുള്ള തർക്കം നിയമ നടപടിയിലേക്ക്. തിരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന് ആരോപിച്ച് എഎപി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി അനുമതി നൽകി. എഎപി കൗൺസിലറും മേയർ സ്ഥാനാർഥിയുമായിരുന്ന കുൽദീപ് കുമാറാണു ഹർജി നൽകിയത്.
Results 1-10 of 27