Activate your premium subscription today
വയനാടിനു പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്തു വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം കേന്ദ്രത്തില്‍നിന്ന് എന്‍ഡിആര്‍എഫ് വരള്‍ച്ചാസഹായം നേടിയെടുത്തത് സുപ്രീംകോടതി കയറി. അതിശക്തമായ നിയമപോരാട്ടത്തിനൊടുവില്‍ കേന്ദ്രം നല്കിയതാകട്ടെ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു മാത്രം. ബിജെപി ഇതര സര്‍ക്കാരുകളോടു കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ അനുഭവവും.
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
ന്യൂഡൽഹി ∙ മരുന്നു നൽകുമ്പോൾ അതിന്റെ അപകടസാധ്യതയും വിപരീതഫലവും കൂടി ഡോക്ടർമാർ രോഗിയെ അറിയിക്കണമെന്നു വ്യവസ്ഥ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മരുന്നു കുറിപ്പടിക്കൊപ്പം പ്രാദേശികഭാഷയിൽ അധിക കുറിപ്പു നൽകണമെന്ന ആവശ്യമാണു ഹർജിക്കാർ ഉന്നയിച്ചത്. പാർശ്വഫലമാണ് പലർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജേക്കബ് വടക്കഞ്ചേരി നൽകിയ ഹർജിയിലുണ്ട്. ആവശ്യം പ്രായോഗികമാകില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്.
കൊച്ചി∙ ആന എഴുന്നള്ളിപ്പിന് മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി. പൊതുവഴിയിൽ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയിൽ ആനകളെ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു. തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററിൽ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത് എന്നും 125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും മാർഗരേഖയില്‍ പറയുന്നു. ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല.
ന്യൂഡൽഹി ∙ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജ്
ന്യൂഡൽഹി ∙ ഗുജറാത്തിലെ സോമനാഥിൽ അനധികൃതമായി ദർഗ പൊളിച്ചുനീക്കിയെന്നാരോപിക്കുന്ന ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്റെ മറുപടി തേടി. പിർ ഹാജി മഗ്രോളി ഷാ ദർഗയ്ക്കെതിരായ നടപടി ചോദ്യം ചെയ്തുള്ളതാണ് കോടതിയലക്ഷ്യ ഹർജി. കേസ് ഡിസംബർ 2നു പരിഗണിക്കാനായി മാറ്റി.
ന്യൂഡൽഹി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ അധ്യക്ഷൻ ഇ.അബൂബക്കറിന്റെ (70) ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ സുപ്രീം കോടതി എയിംസിലെ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. 2 ദിവസത്തിനകം പൊലീസ് കാവലോടെ എയിംസിലേക്കു മാറ്റാൻ ഉത്തരവിട്ട കോടതി, അവിടെ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനും നിർദേശിച്ചു. സഹായത്തിനു മകനെ കൂടി ഒപ്പം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിൽ മത–ഭാഷാ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തിയുള്ളതാണ് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നൽകിയിരിക്കുന്ന വിധി. ഭരണഘടനാപരമായ സംരക്ഷണം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും, അവയുടെ ആവശ്യകതയെക്കുറിച്ചു ചില കേന്ദ്രങ്ങളിൽനിന്നു സംശയമുയരുന്ന കാലമാണെന്നതിനാൽകൂടി ഇന്നലത്തെ വിധിയുടെ പ്രസക്തി ഏറെയാണ്.
ന്യൂഡൽഹി∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ന്യൂഡൽഹി∙ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ഇടപെടലുമായി സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Results 1-10 of 3277