വിഷുക്കാലമായാൽ അടിമുടി പൂത്തൊരുങ്ങുന്ന കണിക്കൊന്ന എത്ര മനോഹരമായ കാഴ്ചയാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം. ഏപ്രില്‍– മേയ് മാസങ്ങളിൽ നമ്മുടെ വീട്ടുമുറ്റങ്ങളിൽ നിറയുന്ന കണിക്കൊന്ന തായ്ലന്ഡ്, മ്യാൻമർ, ശ്രീലങ്ക, പാകിസ്ഥാൻ എന്നിവിടങ്ങളിലും കാണാം. ഏറെ ഔഷധമൂല്യങ്ങളുള്ള കണിക്കൊന്ന കേരളത്തിന്റെ സംസ്ഥാന പുഷ്പമാണ് എന്നതിനൊപ്പം തായ്ലൻഡിന്റെ ദേശീയ പുഷ്പമാണ് എന്നതും പ്രത്യേകതയാണ്.