ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂലമന്ത്രമായ ഭരണഘടനയ്ക്ക് 75 വയസ്സ്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയ്ക്ക് 1949 നവംബർ 26ന് ഭരണഘടനാ സഭ അംഗീകാരം നൽകിയതിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26നാണ് ഭരണഘടനാ ദിനം ആചരിക്കുന്നത്. 1950 ജനുവരി 24ന് അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചു. അക്കൊല്ലം ജനുവരി 26നാണു ഭരണഘടന നിലവിൽ വന്നത്.