Activate your premium subscription today
പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽവന്നിട്ടുതന്നെ 30 വർഷം കഴിഞ്ഞു. 2011ലെ സെൻസസ് പ്രകാരം കൊച്ചി നഗരമേഖലയിലെ ജനസംഖ്യ 20 ലക്ഷം കടന്നിട്ടും എംപിസി രൂപീകരണം വൈകുന്നതു വികസനദിശയിൽനിന്നുള്ള മുഖംതിരിക്കലായേ കാണാനാവൂ.
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബ്രിട്ടിഷ് പൗരത്വ വിഷയം സിബിഐ അന്വേഷിക്കുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഈ വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയിലുള്ള ഹർജിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ഹർജിക്കാരനായ കർണാടക ബിജെപി അംഗം വിഗ്നേഷ് ശിശിറാണു ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ പൗരത്വം
ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി
കണ്ണൂർ ∙ ‘ഞാനൊരു ഇന്ത്യക്കാരി’ എന്നു തലശ്ശേരി കതിരൂർ പുത്തൻപീടികയിൽ റഷീദ ബാനുവിന് ഇനി അഭിമാനത്തോടെ പറയാം. ഭാരതീയ പൗരൻ എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ രേഖ റഷീദയ്ക്ക് ജില്ലാ കലക്ടർ കൈമാറി.പൊലീസിന്റെ സാക്ഷ്യപ്പെടുത്തലില്ലാതെ റഷീദയ്ക്ക് ഇനി ഇന്ത്യയിൽ എവിടെയും പോകാം. പാസ്പോർട്ടും മറ്റു രേഖകളും എടുക്കാം. ‘ഇനി എനിക്ക് തലനിവർത്തി നടക്കാം’ എന്ന് റഷീദ സന്തോഷത്തോടെ പറഞ്ഞു.16 വർഷത്തെ പോരാട്ടത്തിനൊടുവിലാണു റഷീദയ്ക്ക് ആശ്വാസത്തിന്റെ രേഖ ലഭിക്കുന്നത്. റഷീദയുടെ പോരാട്ടത്തെക്കുറിച്ച് 2024 ജൂൺ 2ന് മലയാള മനോരമ ‘ഞായറാഴ്ച’യിൽ ‘തെളിഞ്ഞില്ല രാജ്യരേഖ’ എന്ന ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.
റിയാദ് ∙ സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീൻ റാഷിദ്
ഏതു മുന്നണിയിൽ ചേരാനും എപ്പോൾ വേണമെങ്കിലും പിണങ്ങിപ്പോകാനും ഓരോ കാലത്തും ഓരോ കാരണമുള്ളവരാണ് എൻ.ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനോടു വിയോജിച്ചാണു നിതീഷ് 2014 ൽ എൻഡിഎയിൽനിന്നു പോയത്; ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതായിരുന്നു നായിഡു 2018 ൽ എൻഡിഎ വിടാനുള്ള കാരണം. തനിച്ചു ഭൂരിപക്ഷത്തിനു ബിജെപിക്ക് 32 സീറ്റിന്റെ കുറവാണുള്ളത്. അതുകൊണ്ടുതന്നെ, മറ്റാരൊക്കെ സഹായിച്ചാലും ടിഡിപിയും ജെഡിയുവും ഒപ്പമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല.
ന്യൂഡൽഹി ∙ വിവാദ പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പൗരത്വ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിക്കുന്നതിനിടെയാണു നടപടി. അപേക്ഷകർക്ക് അതതു സംസ്ഥാനങ്ങളിലെ സമിതികൾ പൗരത്വം നൽകിയതായി കേന്ദ്രം വ്യക്തമാക്കി.
ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി. പൗരത്വ ഭേദഗതി നിയമം എടുത്തുകളയുമെന്ന പ്രതിപക്ഷ വാഗ്ദാനത്തെയാണ് മോദി സൂചിപ്പിച്ചത്. ‘മോദി പോകുമ്പോൾ സിഎഎയും പോകുമെന്നാണ് ഇന്ത്യാസഖ്യത്തിലുള്ള ചിലർ പറയുന്നത്. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ, പൗരത്വഭേദഗതി നിയമം (സിഎഎ) എടുത്തുകളയാൻ ആർക്കും കഴിയില്ല’- ഇന്നലെ യുപിയിലെ അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. സിഎഎ അനുസരിച്ച് മുന്നൂറോളം പേർക്ക് പൗരത്വം നൽകിയതിന്റെ പിറ്റേന്നായിരുന്നു പ്രസംഗം. മോദിയുടെ ഗാരന്റി എന്താണെന്നതിന്റെ മികച്ച ഉദാഹരണമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി.
ബത്തേരി/ചെങ്ങന്നൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണി അധികാരത്തിലേറുമെന്നും പൗരത്വഭേദഗതി നിയമം (സിഎഎ) ഉൾപ്പെടെ റദ്ദാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാസംവിധാനങ്ങളെയും നരേന്ദ്രമോദി നശിപ്പിക്കുകയാണ്. അംബേദ്കർ സ്വർഗത്തിൽനിന്നു വന്നു പറഞ്ഞാൽ പോലും ഭരണഘടന മാറ്റില്ലെന്നു മോദി പറയുന്നു.
Results 1-10 of 76