Activate your premium subscription today
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണറും സർക്കാരും രണ്ടു തട്ടിൽ. സർക്കാർ നിർദേശിച്ച 3 പേരുടെ പാനലിൽ നിന്നു തന്നെ നിയമനം നടത്തണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് വിസി നിയമനത്തിൽ ഇടപെടാനാവില്ലെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം മറ്റൊരു സർവകലാശാലയുടെ വിസിയെയോ, പിവിസിയെയോ മാത്രമേ വിസിയായി നിയമിക്കാൻ വ്യവസ്ഥയുള്ളൂവെന്നുമാണു ഗവർണറുടെ നിലപാട്.
തേഞ്ഞിപ്പലം∙ സത്യം ശിവം സുന്ദരം എന്നതാണു സനാതന ധർമമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലയിൽ സനാതന ധർമ ചെയർ ആസ്ഥാന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതന മൂല്യങ്ങളുടെ ഭാഗമാണെന്നും സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ
തിരുവനന്തപുരം ∙ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ.മോഹനൻ കുന്നുമ്മലിനു പുനർനിയമനം നൽകിയ ഗവർണറുടെ അപ്രതീക്ഷിത നീക്കത്തിൽ എതിർപ്പുണ്ടെങ്കിലും സർക്കാർ തൽക്കാലം പതിവുരീതിയിലുള്ള കടന്നാക്രമണത്തിനില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വിസിമാരെ സർക്കാരിന്റെ താൽപര്യത്തിനു നിയമിച്ചുള്ള അനുരഞ്ജന നീക്കം ഗവർണർ നടത്താനാണ് സാധ്യത. ഡിജിറ്റൽ സർവകലാശാലാ വിസി സ്ഥാനത്തുനിന്ന് ഇന്നു വിരമിക്കുന്ന ഡോ.സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലെ മുൻ വിസി ഡോ.എം.എസ്.രാജശ്രീയെ ഡിജിറ്റലിലും നിയമിക്കണമെന്നതാണു സർക്കാരിന്റെ താൽപര്യം. യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി നിയമിച്ചെന്ന പേരിൽ മറ്റു വിസിമാരെ ഗവർണർ നീക്കിയെങ്കിലും സജിയെ നീക്കിയില്ല. ഗവർണർ–സർക്കാർ പോരിന്റെ പേരിൽ സ്ഥാനം നഷ്ടപ്പെട്ട രാജശ്രീയോടും മൃദുസമീപനം സ്വീകരിച്ചേക്കും.
പത്തനംതിട്ട ∙ പ്രോട്ടോക്കോൾ ലംഘനമെന്നു കണ്ടതോടെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി ഗവർണർ. ബ്യൂഗിൾ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാനെത്തി വെട്ടിലായി പൊലീസ്. പത്തനംതിട്ട പൊതുമരാമത്തു ഗെസ്റ്റ് ഹൗസിൽ പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണറിലാണു പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന്റെ സല്യൂട്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ടിന്റെ കരടായതായാണ് വിവരം. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് ഗവർണറുടെ ആവശ്യം. അതുവരെ വിഷയം ഗവർണർ തുടർന്നും ഉന്നയിക്കും.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ലഫ്. ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചു. കോൺഗ്രസ്, സിപിഎം, സ്വതന്ത്രർ എന്നിവരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഗവർണർക്ക് കൈമാറി. ഏറ്റവും അടുത്ത ദിവസം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചതായി ഒമർ വ്യക്തമാക്കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരം ∙ ഗവർണർക്ക് മറുപടിയുമായി വാർത്തക്കുറിപ്പ് ഇറക്കിയ പൊലീസ് നടപടി സാധാരണ ഇല്ലാത്തതാണ്. പൊലീസ് ആസ്ഥാനത്തു നിന്നുള്ള വാർത്തക്കുറിപ്പിൽ പറയുന്നത്:
ശ്രീനഗർ∙ ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമർ. നാളെ ഗവർണർക്ക് ഇതുസംബന്ധിച്ചു കത്തുനൽകും.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് തടയുകയായിരുന്നു.
തിരുവനന്തപുരം∙ സിപിഎമ്മുമായി തെറ്റിയ സ്വതന്ത്ര എംഎൽഎ പി.വി.അൻവർസ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസിനുമെതിരെ ഉന്നയിച്ച പരാതികൾ കൈമാറി. സർക്കാരും ഗവർണറും തമ്മിൽ പുതിയ പോർമുഖം തുറന്ന ദിവസമായിരുന്നു അൻവറിന്റെ സന്ദർശനം.
Results 1-10 of 1026