Activate your premium subscription today
ന്യൂഡൽഹി∙ രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. 1975ൽ മൈക്കിൾ എഡ്വാർഡ്സിന്റെ ‘നെഹ്റു’ എന്ന് പേരിട്ട രാഷ്ട്രീയ ജീവചരിത്ര പുസ്തകത്തിന് കോൺഗ്രസ് വിലക്കേർപ്പെടുത്തി. ‘കിസ്സാ കുർസി കാ’ എന്ന സിനിമയ്ക്കും വിലക്കേർപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും ചോദ്യം ചെയ്യുന്ന സിനിമയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യത്തിലെ 70 എംപിമാർ ഇതിനോടകം പ്രമേയത്തിൽ ഒപ്പിട്ടതായാണു വിവരം. രാജ്യസഭ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ.
ന്യൂഡൽഹി ∙ ഇനിയും 20 വർഷം രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ
മലപ്പുറം ∙ പൊന്നാനി മാറഞ്ചേരിക്കാരൻ പി.പി.സുനീർ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ മലപ്പുറം ജില്ല, സിപിഐയുടെ പാർലമെന്ററി ചരിത്രത്തിൽ ഇടം നേടുകയാണ്. മറ്റൊരു പൊന്നാനിക്കാരൻ ഇ.കെ.ഇമ്പിച്ചിബാവ സിപിഐ ടിക്കറ്റിൽ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1952ൽ അദ്ദേഹം
കോട്ടയം∙ ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ നയങ്ങൾക്ക് അനുസരിച്ച് പാർലമെന്റിൽ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് സിപിഐയുടെ രാജ്യസഭ സ്ഥാനാർഥി പി.പി.സുനീർ. സിപിഐ എക്സിക്യൂട്ടീവിൽ പല പേരുകൾ ചർച്ച ചെയ്തിട്ടാണ് തന്നെ സ്ഥാനാർഥിയായി തീരുമാനിച്ചത്. പ്രകാശ് ബാബു രാജ്യസഭ സീറ്റിന് അർഹനാണ്.
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് തര്‍ക്കം എല്‍ഡിഎഫിനു കൂടുതല്‍ തലവേദനയാകുന്നു. സീറ്റിന്റെ വിഷയത്തില്‍ സിപിഐ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഉഭയകക്ഷ ചര്‍ച്ചയില്‍ പ്രശ്നപരിഹാരമായില്ല. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചയില്ലെന്ന്
തിരുവനന്തപുരം ∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തെത്തിയതോടെ അടുത്ത എൽഡിഎഫ് യോഗം നിർണായകമാകുമെന്ന് ഉറപ്പായി. ഇരുപാർട്ടികളെ
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് രാജ്യസഭയിൽനിന്ന് വിരമിച്ചു. 33 വർഷം നീണ്ട പാർലമെന്റ് ജീവിതത്തിനാണ് തിരശീല വീണത്. മൻമോഹൻ സിങ് രാജ്യത്തിനു നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ
ന്യൂഡൽഹി∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ന്യൂഡൽഹി∙ ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിൽ പത്തും കർണാടകയിൽ നാലും ഹിമാചലിൽ ഒന്നും സീറ്റുകളിലേക്കാണ് മത്സരം. കർണാടകയിലും ഉത്തർപ്രദേശിലും ക്രോസ് വോട്ടിങ് അഭ്യൂഹങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. യുപിയിൽ ബിജെപിക്ക് ഏഴെണ്ണം ജയിക്കാനുള്ള അംഗബലമുണ്ട്.
Results 1-10 of 131