Activate your premium subscription today
ന്യൂഡൽഹി ∙ വിമാനനിരക്കു വർധന സംബന്ധിച്ച് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ വിഷയം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും
ന്യൂഡൽഹി ∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി ഗൗരവം താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 19 വകുപ്പുകൾ ഒഴിവാക്കി 20 വകുപ്പുകൾ അധികമായി ഉൾപ്പെടുത്തി - ഭാരതീയ ന്യായ സംഹിതയുടെ സവിശേഷതകളെ ഒറ്റ വാചകത്തിൽ
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ടു രണ്ടുപേർ കൂടി പിടിയിൽ. കർണാടക സ്വദേശിയായ യുവ എൻജിനീയർ, ഉത്തർപ്രദേശ് സ്വദേശി എന്നിവരാണു പിടിയിലായതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നു ഡൽഹി പൊലീസ് അറിയിച്ചു. കർണാടകയിൽനിന്ന് അറസ്റ്റിലായ സായ് കൃഷ്ണ ജഗാലി മുൻ
ലോകം ഇന്ത്യയിലേക്കു നോക്കിയ വർഷമാണു കടന്നുപോകുന്നത്. അഭിമാനമായും പ്രചോദനമായും സ്വപ്നനേട്ടങ്ങളായും സംഭവങ്ങളുടെ പരമ്പരകൾ. ദുരന്തങ്ങളും തീരാമുറിവുകളും രാജ്യത്തിന്റെ സങ്കടങ്ങളുമായി. രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പതിവുപോലെ അന്തരീക്ഷത്തിൽ നിറഞ്ഞു. ചന്ദ്രയാനും പുതിയ പാർലമെന്റും ഇന്ത്യയുടെ
ന്യൂഡൽഹി ∙ ലോക്സഭയിലും രാജ്യസഭയിലുമായി വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. ഇന്ന് 78 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ആകെ സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 92 ആയി. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളത്തിൽനിന്നുള്ള എംപിമാർക്കെതിരെയും നടപടിയുണ്ട്.
ന്യൂഡൽഹി ∙ ലോക്സഭയിലെ പുകയാക്രമണ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മഹേഷ് കുമാവത്തിന്റെ അറസ്റ്റാണു അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാർലമെന്റിനുള്ളിൽ അതിക്രമിച്ചു കയറി പ്രതിഷേധം നടത്താനുള്ള
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝാ നിർണായക തെളിവുകൾ നശിപ്പിച്ചിരിക്കാമെന്ന ആശങ്കയിൽ അന്വേഷണ ഏജൻസികൾ. പാർലമെന്റിൽ ആക്രമണത്തിനായി എത്തിയ പ്രതികളുടെ എല്ലാവരുടെയും മൊബൈൽ ഫോൺ ഇയാളാണു സൂക്ഷിച്ചിരുന്നത്.
ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രണം പുനഃസൃഷ്ടിക്കാൻ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം. പ്രതികളുടെ തെളിവെടുപ്പിന്റെ ഭാഗമായിട്ടാണ് പുകയാക്രമണം പുനഃസൃഷ്ടിക്കുക. നാളെയോ, മറ്റന്നാളോ ആയിട്ടാകും പ്രതികളുടെ തെളിവെടുപ്പ്. ഇവർ എങ്ങനെ പാർലമെന്റിനുള്ളിലേക്കു പുകകുറ്റികളുമായി കടന്നെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയുന്നതിനായാണിത്.
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തെച്ചൊല്ലി ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര് കടുത്തു. സംഭവത്തില് മുഖ്യ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടാണു ബിജെപി പ്രതിരോധം തീർത്തത്. പുകയാക്രമണം എന്തിനെന്നതിനെപ്പറ്റി പുകമറ തുടരുമ്പോഴാണു പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളെന്നതു ശ്രദ്ധേയം.
ലക്നൗ ∙ പാർലമെന്റിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലേക്കു വലിയ സ്ഥാനത്തിരിക്കുന്ന ആരോ സാഗർ ശർമയെ വലിച്ചിട്ടതാണെന്ന് ഇയാളുടെ ബന്ധു. വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് സാഗറിനെ ഇതിൽ ഉൾപ്പെടുത്തിയത്. അയാൾക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്തതായുള്ള മുൻകാല ചരിത്രമില്ല. സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഭരണകക്ഷിക്ക് വോട്ട് ചെയ്യുമെന്ന് പറയാറുണ്ടായിരുന്നുവെന്നും അമ്മാവൻ പ്രദീപ് ശർമ പറഞ്ഞു.
Results 1-10 of 20