Activate your premium subscription today
ടെഹ്റാൻ ∙ ഇറാനിലെ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി എവിടെയെന്നറിയാതെ ലോകം. കഴിഞ്ഞ ദിവസമാണു ടെഹ്റാൻ സർവകലാശാല ക്യാംപസിൽ ഒരു യുവതി ഉൾവസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടത്. രാജ്യത്തു സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി.
വ്യത്യസ്ത വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. ലിപ് ഫില്ലേഴ്സ് ഉള്പ്പെടെ നിരവധി സൗന്ദര്യവർധക പരീക്ഷണങ്ങള്ക്ക് വിധേയയായി എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇവർ ഇപ്പോൾ. നീരുവന്ന് വീർത്ത മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് മറുപടി നൽകിയിരിക്കുന്നത്.
ജിദ്ദ ∙ ഏതാനും വിഭാഗങ്ങൾക്ക് മേൽവസ്ത്രം നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി. ദേശീയ വസ്ത്രമായ തോബിനു മുകളിൽ ധരിക്കുന്ന ബിശ്ത് മന്ത്രിമാർ, മന്ത്രി റാങ്കിലുള്ള ഉദ്യോഗസ്ഥർ, എക്സലന്റ് ഗ്രേഡിലുള്ള ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് മന്ത്രിമാർ, മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, പതിനഞ്ചാം ഗ്രേഡിലും തത്തുല്യമായ
ബെംഗളൂരു ∙ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരീക്ഷകളിൽ ക്രമക്കേട് വ്യാപകമായതോടെ, ഇതു നിയന്ത്രിക്കാൻ പരീക്ഷാഹാളിൽ ഉദ്യോഗാർഥികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ). വിവിധ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമായി 18നും 19നുമായി നടക്കുന്ന നിയമന പരീക്ഷ
മലപ്പുറം ∙ അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് സ്കൂളിലുണ്ടായ പരാതി മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹരിച്ചു. വിദ്യാർഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും കമ്മിഷൻ ഉത്തരവിൽ
ഓരോ സ്ഥാപനവും നിഷ്കർഷിക്കുന്ന നിയമവ്യവസ്ഥിതികളുണ്ട്. ജോലിക്കാർ തീർച്ചയായും പാലിക്കേണ്ട ലിഖിത നിയമങ്ങളും അലിഖിത നിയമങ്ങളുമുണ്ട്. അതിലൊന്നാണ് വസ്ത്രധാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിഖിതമായ ഡ്രസ്കോഡുണ്ടെങ്കിലും മറ്റു പല സ്ഥാപനങ്ങളിലും മാന്യമായ രീതിയിലുള്ള ഏതു വസ്ത്രവും ധരിക്കാമെന്നേ ജീവനക്കാരോട് നിർദേശിച്ചിട്ടുള്ളൂ. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ബിഹാർ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഒരു ഉത്തരവാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്.
മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?
‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.
കൊച്ചി ∙ വേനൽച്ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ടു വനിതാ ജുഡീഷ്യൽ ഓഫിസർമാർ ഹൈക്കോടതി റജിസ്ട്രാർക്കു നിവേദനം നൽകി. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിച്ചു ചുരിദാർ/സൽവാർ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. ഹൈക്കോടതി ജഡ്ജിമാരുൾപ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനം. കേരളത്തിൽ 1970 ഒക്ടോബർ ഒന്നിനാണു ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇതുപ്രകാരം, ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണു വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്.
ഗുവാഹത്തി∙ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലെയും അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ. പുരുഷ, വനിതാ അധ്യാപകർ സ്കൂളുകളിൽ ടീ-ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയവ ധരിക്കരുതെന്ന് അസം വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ‘‘ചില അധ്യാപകർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം
Results 1-10 of 33