Activate your premium subscription today
കോഴിക്കോട് ∙ ലോകം നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കണമെങ്കിൽ പഠിക്കാൻ തയാറായി യാത്ര ചെയ്യണമെന്നു സഞ്ചാരിയും കേരള പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര.ലോകത്തിന്റെ അദ്ഭുതങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് നമ്മൾ യാത്ര ചെയ്യേണ്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം അപകടത്തിലാണെന്നും
കോഴിക്കോട് ∙ കേരളം പാരിസ്ഥിതിക പൊട്ടിത്തെറിയുടെ വക്കിലാണെന്നു കരുതുന്നില്ലെന്നും ലോകത്ത് സുരക്ഷിതമായി ജീവിക്കാനാവുന്ന പ്രദേശമാണെന്നും സന്തോഷ് ജോർജ് കുളങ്ങര. മലയാള മനോരമ ഹോർത്തൂസിൽ ‘ലോകസഞ്ചാര പാഠങ്ങൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് രാജു മാത്യു മോഡറേറ്ററായിരുന്നു.
ബെംഗളൂരു ∙ ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്ന മലയാളി യാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്കു മുൻപേ, ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ഗോപിചന്ദ് തോട്ടക്കുറ(30) ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് ആയേക്കും. ആമസോൺ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യു ഷെപ്പേഡ്–25 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിചന്ദ് ഈ മാസം യാത്ര നടത്തുമെന്നാണ് വിവരം.
ഇന്ത്യക്കാർ ധാരാളമുള്ള രാജ്യമാണു ഫിജി. ഒരിക്കൽ അവിടെ പോയപ്പോൾ അതിശയിച്ചു പോയ സംഭവം ഓർമയിൽ വരുന്നു. ഇന്ത്യൻ വംശജരെ പണ്ടു ജോലിക്കായി അവിടെ കൊണ്ടുപോയതാണ്. അവർ പിന്നീട് അവിടത്തെ പൗരന്മാരായി. അന്നാട്ടുകാർ പണിയെടുക്കില്ല. ബ്രിട്ടിഷുകാർ അവിടെ നിന്നു പോയപ്പോൾ ആ നാട്ടുകാർ മുതലാളിമാരും ഇന്ത്യൻ വംശജർ വീണ്ടും തൊഴിലാളികളുമായി തുടർന്നു. എന്നാൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടിയിരുന്നതിനാൽ ഭരണ പങ്കാളിത്തമെല്ലാം കിട്ടി.
ബഹിരാകാശ യാത്രയ്ക്കു റിച്ചഡ് ബ്രാൻസണിന്റെ വെർജിൻ ഗാലക്ടിക് കമ്പനിയുമായി കരാർ ഏർപ്പെട്ട് പരിശീലനം നടക്കുന്ന കാലഘട്ടത്തിലെല്ലാം വർഷത്തിൽ രണ്ടു തവണ അമേരിക്കയിൽ ഒത്തു ചേരുമായിരുന്നു. ഫ്യൂച്ചർ ആസ്ട്രോനോട്സ് എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രക്കു പോകാൻ കരാർ ഒപ്പിട്ട ഏതാണ്ട് എല്ലാവരും തന്നെ പരിപാടിയിൽ പങ്കെടുക്കും. ഒരിക്കൽ കലിഫോർണിയയുടെ കിഴക്കൻ ഭാഗത്തുള്ള മൊഹാവി മരുഭൂമിയിലായിരുന്നു ക്യാംപ്. കടുത്ത തണുപ്പുകാലമാണ്. നാസ ശാസ്ത്രജ്ഞനായ ബർട്ട് റൂത്തന്റെ സ്കെയിൽഡ് കോംപസിറ്റ്സ് എന്ന കമ്പനിയും ചേർന്നാണ് ഈ ക്യാംപ് നടത്തുന്നത്.
ജപ്പാൻ യാത്രയിൽ ക്യോട്ടോ എന്ന പട്ടണത്തിൽ നിന്നു ന്യാര എന്ന ക്ഷേത്രം കാണാൻ പോയി. ക്യോട്ടോ എന്നത് ടോക്കിയോ തിരിച്ചെഴുതിയിരിക്കുന്നതാണ്. ജപ്പാന്റെ ആദ്യ തലസ്ഥാനം ക്യോട്ടോ ആയിരുന്നു. ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാമുള്ള പുരാതനനഗരം അതേപോലെ സംരക്ഷിച്ചിരിക്കുകയാണ് ക്യോട്ടോയിൽ. ന്യാര ക്ഷേത്രം തടി കൊണ്ടുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്. എട്ടുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട് ക്ഷേത്രത്തിന്. എട്ടു നില ഉയരമുള്ള മരത്തിൽ അങ്ങനെ തന്നെ തൂണുകൾ നിർമിച്ചു വച്ചിരിക്കുകയാണ്. ഈ ഭീമൻ മരം എങ്ങനെ അവിടെ നാട്ടി നിർത്തി എന്നത് അദ്ഭുതമാണ്. ഈ വൻ തൂണിലൊക്കെ പൊത്തുകളുണ്ട്. ഈ പൊത്തിനകത്തേക്കു നൂഴ്ന്നിറങ്ങുന്നത് പുണ്യ പ്രവൃത്തിയായിട്ടാണ് അന്നാട്ടുകാർ കാണുന്നത്. കൃത്യ സമയത്ത് എത്താനും ചിരിത്ര സ്ഥലങ്ങൾ വിട്ടുപോകാതിരിക്കാനും
ബാലിദ്വീപുകളെക്കുറിച്ച് ആദ്യം കേൾക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലാണ്. കുറെയെല്ലാം കാൽപനികമാണ് അതിലെ വർണനകളെന്ന് അവിടെ പോയപ്പോൾ മനസ്സിലായി. അദ്ദേഹത്തിലെ കഥാകാരനാണു പലതും എഴുതിയിരിക്കുന്നത്. എവിടെ കഥ തീരും എവിടെ യാഥാർഥ്യം തുടങ്ങും എന്നു തിരിച്ചറിയാൻ കഴിയാത്തവിധം വളരെ ഭംഗിയായാണ് എഴുത്ത്. അതിലെ ചില കഥാപാത്രങ്ങൾ യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ഥലങ്ങളൊക്കെ അവിടെയുണ്ട്. ഏതോ പുരാതന നൂറ്റാണ്ടിലാണ് ഇവർ ജീവിക്കുന്നതെന്ന് അവിടം കാണുമ്പോൾ തോന്നും. അവിടെ ഗ്രാമത്തിൽ വീടു പണിതിരിക്കുന്ന രീതി കാണുമ്പോൾ അതറിയാം. കോൺക്രീറ്റ് ഇപ്പോഴും അങ്ങോട്ട് അടുപ്പിച്ചിട്ടില്ല. അത്ര പൗരാണികമായ രീതിയിലാണ് അവിടത്തെ ജീവിതം.
പാരിസിലെ ഏറ്റവും വലിയ കാഴ്ചയാണ് ലൂവ്റ് മ്യൂസിയം. മോണലിസ ഉൾപ്പെടെ ലോകത്തെ അതിപ്രശസ്ത ശിൽപങ്ങളും പെയിന്റിങ്ങുകളുമാണ് അവിടെ നിറയെ. ഈ പെയിന്റിങുകളോ ശിൽപങ്ങളോ പോലെ തന്നെ പ്രധാനമാണ് മ്യൂസിയം കാണുമ്പോൾ ചുറ്റുവട്ടത്തെ ആളുകളും സ്ഥലവുമെല്ലാം സൃഷ്ടിക്കുന്ന അന്തരീക്ഷവും. നമ്മുടെ സമീപത്തു നിൽക്കുന്ന ആൾ ആ പെയിന്റിങ് കണ്ട് ആശ്ചര്യപ്പെട്ട് ഓ വാവ് എന്നു പറയുമ്പോൾ ആ വികാരം നമ്മളിലേക്കും വരും. അതിനു പകരം ‘ഇതെന്ത്, നമുക്ക് പോകാം’ എന്നാണു പറയുന്നതെങ്കിൽ അതു നമ്മളെ നിരാശപ്പെടുത്തും. എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടെയുള്ളവരുടെ പ്രതികരണം പ്രധാനമാണ്.
ഫിജി സന്ദർശിക്കണമെന്നു തോന്നിയതിനു പിന്നിൽ ഒരു കാര്യമുണ്ട്. കിഴക്കോട്ടു സഞ്ചരിച്ചാൽ എത്താവുന്ന അങ്ങേയറ്റത്തെ രാജ്യങ്ങളിലൊന്നാണു ഫിജി ദ്വീപ്; പടിഞ്ഞാറോട്ടു പോയാൽ ഹവായ്യിൽ എത്താം എന്നു പറയുന്നതു പോലെ. ഒട്ടേറെ ഇന്ത്യക്കാരുള്ള രാജ്യമാണ് ഫിജി. ഇന്ത്യക്കാർ ഭരണാധികാരികൾ വരെയായിട്ടുണ്ട് അവിടെ. എന്നാൽ ഈയിടെയായി ഫിജിക്കാർക്ക് ഇന്ത്യക്കാരോട് അത്ര താൽപര്യം പോരാ. സ്ഥലം വാങ്ങുന്നതിൽ ഉൾപ്പെടെ ഏറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറ ഇന്ത്യക്കാർ കൂടുതലും അമേരിക്കയിലേക്കും മറ്റും കുടിയേറുകയാണ്. അങ്ങേയറ്റത്തുള്ള ഫിജിയിലെത്താൻ ഒന്നൊന്നര യാത്ര വേണം.
കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്ലൻഡ്, ഇന്തൊനീഷ്യ തുടങ്ങിയവ സന്ദർശിച്ചപ്പോൾ കണ്ട രസകരമായ കാര്യമുണ്ട്. ഹോട്ടലിൽ വച്ചിരുന്ന ബ്രോഷറിൽ വില്ലേജ് ടൂർ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്കു തന്നെ ടൂർ വണ്ടിയിൽ പോകാൻ ഒരുങ്ങി നിന്നു. സായ്പന്മാരും ചൈനക്കാരുമാണു യാത്രികർ. ഇന്ത്യക്കാരനായി ഞാൻ മാത്രം നേരം വെളുത്തു വരുന്നതേയുള്ളൂ. ഒരു മണിക്കൂറോളം വണ്ടി ഓടി. ഈ സമയം ടൂർ ഗൈഡ് ബസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയാണ്– ‘നമ്മൾ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്ന് ടയറാണ്. റബറിൽ നിന്നാണ് ടയർ ഉണ്ടാകുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അതു കാണാനാണു നമ്മൾ പോകുന്നത്’ വളരെ ആവേശത്തോടെയാണു ഗൈഡിന്റെ വിശദീകരണം.
Results 1-10 of 21