Activate your premium subscription today
ഒരിക്കൽ അവൾ കാലുകൾ കത്തികൊണ്ട് വരഞ്ഞു, മറ്റൊരിക്കൽ ഉറക്കഗുളികകൾ കഴിച്ചു. ഒന്നിലധികം തവണ മനശാസ്ത്ര ചികിത്സയ്ക്ക് വിധേയയായി. പിന്നെയാണ് വിവാഹം, "പിറന്നാൾ കത്തുകൾ" എഴുതിയ പ്രശസ്ത കവി ടെഡ് ഹ്യൂസുമായി, 1956ൽ. പിന്നെയാണ് ഫ്രീഡ എന്നും നിക്കോളസ് എന്നും പേരുകളുള്ള രണ്ട് കുട്ടികളുണ്ടാകുന്നത്. പിന്നെയാണ് സാഹിത്യലോകത്തിന് നെടുകെ ഒരു മുറിവേൽപ്പിച്ച 1963ലെ ആ തണുത്ത പ്രഭാതം.
വിചിത്രമായ തിരിവുകളും ഭ്രമാത്മകമായ സംഭവങ്ങളും നിറഞ്ഞ ഒരു യാത്രയുടെ കഥ. സുഹൃത്തുക്കളായ രണ്ടു യുവാക്കൾ, ആർതർ പിമ്മും അഗസ്റ്റസും, മദ്യലഹരിയിൽ, ഒരു കടൽയാത്രയ്ക്കിറങ്ങി പുറപ്പെടുകയാണ്, പായ്ക്കപ്പലിലാണ് യാത്ര. തുടക്കത്തിൽ സുഖകരമായിരുന്നു അത്, വഴിയെ വന്ന ഒരു കടൽക്ഷോഭം കാര്യങ്ങളൊക്കെ അലങ്കോലമാക്കി, തുടർന്നുള്ള സംഭവങ്ങളാണ് കൃതിയുടെ കാതൽ.
അക്കാലത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരു ഡിന്നറിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ പോകാതിരുന്നതിന് കാരണം പറഞ്ഞു, "ഒരു നേരത്തെ ഭക്ഷണത്തിന് അത്ര അകലെ വരെ പോകാൻ വയ്യ" എന്ന്. എന്നാൽ, ടെലിവിഷനിൽ വരുന്ന ഒരു ഹാസ്യപരമ്പര കാണാൻ മുടങ്ങാതെ എല്ലാ ശനിയാഴ്ചയും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. മിതത്തിനപ്പുറം മദ്യപിക്കുവാനായി എത്ര ദൂരം സഞ്ചരിക്കുവാനും ഒരു മടിയും ഉണ്ടായിരുന്നില്ലതാനും.
ഡോൺ നദി ആദികാലങ്ങളിൽ കരിങ്കടലിലായിരുന്നു ചെന്നു ചേർന്നിരുന്നത്, സംഗമസ്ഥാനത്തിനടുത്ത് ജലം പരന്ന് അസോവ് കടൽ ഉണ്ടാവുന്നതു വരെ. അവ്വിധത്തിൽ നോക്കിയാൽ, ഭൂമിശാസ്ത്രപരമായ ഒരു വ്യതിയാനത്തിന് സാക്ഷിയാണീ നദി. സാക്ഷികളായ നദികളിനിയും ഏറെ, ബാൾക്കൻ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഡ്രീന നദിയും സാക്ഷിയായിട്ടുണ്ട്, ചരിത്ര സംഭവങ്ങൾക്കാണെന്നു മാത്രം. 1992 ൽ യുഗോസ്ലാവിയ മുറിഞ്ഞ് പല രാജ്യങ്ങളായി മാറിയപ്പോൾ ബോസ്നിയയേയും സെർബിയയേയും രണ്ടായി പിളർത്തി, അതിര് കാത്തുനിന്നത് ഡ്രീനയാണ്.
പട്ടാളമേധാവിയോട് നടന്ന സംഭവങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുന്നു, ഒരു കത്തികൊണ്ട് സ്വന്തം വയർ കീറുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി മൊറീറ്റയും കത്തികൊണ്ട് സ്വന്തം വയർ കീറുന്നു, സെപ്പൂക്കൂ എന്ന ആത്മഹത്യാസമ്പ്രദായപ്രകാരം കൂട്ടാളികളിൽ ഒരാൾ, ഒരു കത്താന വാളുകൊണ്ട് ഓരോ വെട്ടിനാൽ രണ്ടു പേരുടേയും തലയറുക്കുന്നു. ഇപ്പോൾ രണ്ട് തലകളും തറയിൽ വീണുരുളുന്നു.
ജൂലൈ മാസം സ്പെയിനിൽ നന്നേ ഉഷ്ണമാണ്, ഓഗസ്റ്റ് അല്പം ഭേദമാണെന്ന് മാത്രം, എങ്കിലും വിയർപ്പിക്കുന്ന വായു ഒഴിഞ്ഞു പോയിട്ടുണ്ടാവില്ല. 1936 ഓഗസ്റ്റിലെ ആ പ്രഭാതത്തിൽ അവർ നാലുപേരും വിയർത്തു കൊണ്ടിരുന്നത് വായുവിലെ ഉഷ്ണം കൊണ്ടായിരുന്നില്ല, ഫലാൻജെ (Falange) പാർട്ടിയുടെ പോരാളികൾക്ക് നടുവിൽ
"എന്റെ പ്രായത്തിലുള്ള വൃദ്ധർ സാധാരണ ചെയ്യുന്നതെന്തോ അത് തന്നെയാണ് ഞാനും ചെയ്യുന്നത്: അവർ ലൗകീക ജീവിതം മതിയാക്കി, അവസാന നിമിഷങ്ങൾ ഏകാന്തതയുടെ ശാന്തിയിൽ ചെലവഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു..." (.... I am doing what most old men of my age generally do: they give up the world to spend their
രണ്ടു ദിവസം മുമ്പ് മാത്രം നടന്ന, ഗാന്ധിജിയുടെ മരണത്തിന്റെ വാർത്തകൾ കൊണ്ട്, ഭാരതത്തിലെ വർത്തമാന പത്രങ്ങൾ - അന്ന് 46 പത്രങ്ങളെ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നുള്ളൂ, ഇന്നത് ഒരു ലക്ഷത്തിന് മേലെ എന്നാണ് അറിവ് - നിറഞ്ഞു നിന്ന 1948 ഫെബ്രുവരി ഒന്നാം തിയതി, പകുതി ഭൂമി അപ്പുറത്ത് ന്യൂയോർക്കിൽ പുറത്തിറങ്ങിയ
ഒന്നാമനാകാൻ ഒരിക്കലും കഴിയില്ലെന്ന തിരിച്ചറിവുണ്ടായിട്ടും രണ്ടാമനാകാൻ വിസ്സമ്മതിച്ചിരുന്ന ഒരു വ്യക്തിയെ എനിക്കറിയാം. സാമ്പത്തികമായി ഭേദപ്പെട്ട സൗകര്യങ്ങളുള്ള ഒരു കർഷക കുടുംബത്തിലാണ് അയാൾ ജനിച്ചത്, കുറെ സഹോദരങ്ങളിൽ ഒരാളായിട്ട്. അയാളൊരിക്കലും ഒരു പരീക്ഷയിലും ഉയർന്ന മാർക്ക് വാങ്ങിയില്ല, കഷ്ടി ജയിച്ചു
ഭാഷാശാസ്ത്രം - അതോ ഭാഷാചരിത്രപഠനം എന്നാണോ? ഫിലോളജി ആണ് ഉദ്ദേശം, ലിംഗ്വിസ്റ്റിക്സ് അല്ല - രസകരമായ പല വിജ്ഞാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭാരതീയവിജ്ഞാനത്തിൽ ആഴ്ന്ന ഗ്രാഹ്യമുണ്ടായിരുന്ന ജർമ്മൻ പണ്ഡിതൻ മാക്സ് മുള്ളറെ കുറിച്ച് നമുക്കറിയാം, അദ്ദേഹം ഭാഷാചരിത്രപഠനത്തിലും മതശാസ്ത്രത്തിലും
Results 1-10 of 35