Activate your premium subscription today
‘‘ഒരു ഫാക്ടറിയെ തകർത്തെറിഞ്ഞാലും അതിനെ സൃഷ്ടിച്ച യുക്തി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ യുക്തി മറ്റൊരു ഫാക്ടറി ഉണ്ടാക്കുക തന്നെ ചെയ്യും. ഒരു വിപ്ലവം സർക്കാരിനെ നശിപ്പിച്ചാലും, ആ സർക്കാരിനെ സൃഷ്ടിച്ച ചിന്തയുടെ വ്യവസ്ഥാക്രമങ്ങൾ കൃത്യമായിത്തന്നെ ശേഷിക്കുന്നുണ്ടെങ്കിൽ, ആ ക്രമം സ്വയം ആവർത്തിക്കുക തന്നെ
ഹോംസിന്റെ ജീവിതത്തിലെ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. റെയ്ക്കൻബാക്കിനു ശേഷമുള്ള അജ്ഞാത വാസകാലത്ത്, ഹോംസ് ടിബറ്റിൽ ജീവിച്ചതായി വാട്സൻ പറയുന്നു. ഈ അവസരത്തിൽ ഹോംസ് അന്വേഷിക്കുന്ന ഒരു കേസുണ്ട് (The mandala of Sherlock Holmes, 1999).
ഷെർലക്ക് ഹോംസിന് മൃദുല വികാരങ്ങൾ തീരെയില്ലെന്നു കരുതാനാവില്ല. പ്രശ്നം പരിഹരിച്ച് നീതി നടപ്പാക്കുന്ന അന്വേഷകന് മനുഷ്യത്വമുണ്ട്. രണ്ടാനച്ഛൻ കെണിയൊരുക്കുന്ന അവിവാഹിതയായ അനാഥ യുവതി (The speckled band) വലിയ പ്രതിഫലം നൽകാൻ അശക്തയാണ്, പക്ഷേ ഹോംസ് പിന്നോട്ടില്ല. വാട്സൺ നിശ്ശബ്ദമായി പ്രേമിക്കുന്ന മേരി മോർസ്റ്റനോടും ഇതേ സമീപനം (The sign of four). സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ പെട്ടു പോകുന്നവരെ ഹോംസ് അപരാധികളായി കാണുന്നില്ല. വാത്തയുടെ ഉള്ളിൽനിന്ന് കാണാതായ രത്നം കണ്ടെത്തുന്ന കേസിൽ (The Blue Carbuncle) മോഷ്ടാവിനെ ബേക്കർ സ്ട്രീറ്റിലെ മുറിയിൽ വിളിച്ചു വരുത്തി കുരുക്കുന്നു. പക്ഷേ നിസ്സഹായത കണ്ട് വെറുതെ വിടുന്നു, നന്ദി പറഞ്ഞു കരഞ്ഞ് അയാൾ ഇറങ്ങിപ്പോകുന്നു. ഇത് ക്രിസ്മസിന്റെ നന്മയാണെന്ന് ഹോംസിന്റെ മതം. 'നാൽവർ ചിഹ്ന'ത്തിൽ ആഗ്രയിലെ നിധി മുഴുവൻ രാവിലെ സാഹസത്തിനിടയിൽ തെയിംസ് നദിയിൽ തൂവിപ്പോയതിനാൽ ഉറക്കമിളച്ചതിന് പ്രതിഫലം കിട്ടില്ലെന്ന് സ്കോട്ട്ലൻഡ് യാർഡിലെ കോൺസ്റ്റബിൾ നിരാശപ്പെടുന്നു. പക്ഷേ ഹോംസിന് ജോലി തന്നെയാണ് പ്രതിഫലം.
ആദ്യ നോവൽ ‘ഡിജിറ്റൽ ഫോർട്രസ്’ 1998 ൽ പ്രസിദ്ധീകരിച്ചുവെങ്കിലും അതിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. 2003 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ ‘ദ് ഡാവിഞ്ചി കോഡ്’ ആണ് ഡാനിനെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയത്. ദ്രുതഗതിയിലുള്ള വിവരണവും നിഗൂഢ ചിഹ്നങ്ങളും വിവാദപരമായ വ്യാഖ്യാനങ്ങളും കൊണ്ട്, ആഗോള ബെസ്റ്റ് സെല്ലറായ പുസ്തകം വായനക്കാരെ ആകർഷിക്കുകയും ദൈവശാസ്ത്രജ്ഞർക്കും ചരിത്രകാരന്മാർക്കും ഇടയിൽ വലിയ സംവാദങ്ങൾക്കു കാരണമാവുകയും ചെയ്തു.
Results 1-4