Activate your premium subscription today
ഒരിക്കൽ അവൾ കാലുകൾ കത്തികൊണ്ട് വരഞ്ഞു, മറ്റൊരിക്കൽ ഉറക്കഗുളികകൾ കഴിച്ചു. ഒന്നിലധികം തവണ മനശാസ്ത്ര ചികിത്സയ്ക്ക് വിധേയയായി. പിന്നെയാണ് വിവാഹം, "പിറന്നാൾ കത്തുകൾ" എഴുതിയ പ്രശസ്ത കവി ടെഡ് ഹ്യൂസുമായി, 1956ൽ. പിന്നെയാണ് ഫ്രീഡ എന്നും നിക്കോളസ് എന്നും പേരുകളുള്ള രണ്ട് കുട്ടികളുണ്ടാകുന്നത്. പിന്നെയാണ് സാഹിത്യലോകത്തിന് നെടുകെ ഒരു മുറിവേൽപ്പിച്ച 1963ലെ ആ തണുത്ത പ്രഭാതം.
വിചിത്രമായ തിരിവുകളും ഭ്രമാത്മകമായ സംഭവങ്ങളും നിറഞ്ഞ ഒരു യാത്രയുടെ കഥ. സുഹൃത്തുക്കളായ രണ്ടു യുവാക്കൾ, ആർതർ പിമ്മും അഗസ്റ്റസും, മദ്യലഹരിയിൽ, ഒരു കടൽയാത്രയ്ക്കിറങ്ങി പുറപ്പെടുകയാണ്, പായ്ക്കപ്പലിലാണ് യാത്ര. തുടക്കത്തിൽ സുഖകരമായിരുന്നു അത്, വഴിയെ വന്ന ഒരു കടൽക്ഷോഭം കാര്യങ്ങളൊക്കെ അലങ്കോലമാക്കി, തുടർന്നുള്ള സംഭവങ്ങളാണ് കൃതിയുടെ കാതൽ.
പട്ടാളമേധാവിയോട് നടന്ന സംഭവങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുന്നു, ഒരു കത്തികൊണ്ട് സ്വന്തം വയർ കീറുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി മൊറീറ്റയും കത്തികൊണ്ട് സ്വന്തം വയർ കീറുന്നു, സെപ്പൂക്കൂ എന്ന ആത്മഹത്യാസമ്പ്രദായപ്രകാരം കൂട്ടാളികളിൽ ഒരാൾ, ഒരു കത്താന വാളുകൊണ്ട് ഓരോ വെട്ടിനാൽ രണ്ടു പേരുടേയും തലയറുക്കുന്നു. ഇപ്പോൾ രണ്ട് തലകളും തറയിൽ വീണുരുളുന്നു.
ജൂലൈ മാസം സ്പെയിനിൽ നന്നേ ഉഷ്ണമാണ്, ഓഗസ്റ്റ് അല്പം ഭേദമാണെന്ന് മാത്രം, എങ്കിലും വിയർപ്പിക്കുന്ന വായു ഒഴിഞ്ഞു പോയിട്ടുണ്ടാവില്ല. 1936 ഓഗസ്റ്റിലെ ആ പ്രഭാതത്തിൽ അവർ നാലുപേരും വിയർത്തു കൊണ്ടിരുന്നത് വായുവിലെ ഉഷ്ണം കൊണ്ടായിരുന്നില്ല, ഫലാൻജെ (Falange) പാർട്ടിയുടെ പോരാളികൾക്ക് നടുവിൽ
"എന്റെ പ്രായത്തിലുള്ള വൃദ്ധർ സാധാരണ ചെയ്യുന്നതെന്തോ അത് തന്നെയാണ് ഞാനും ചെയ്യുന്നത്: അവർ ലൗകീക ജീവിതം മതിയാക്കി, അവസാന നിമിഷങ്ങൾ ഏകാന്തതയുടെ ശാന്തിയിൽ ചെലവഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു..." (.... I am doing what most old men of my age generally do: they give up the world to spend their
ഒന്നാമനാകാൻ ഒരിക്കലും കഴിയില്ലെന്ന തിരിച്ചറിവുണ്ടായിട്ടും രണ്ടാമനാകാൻ വിസ്സമ്മതിച്ചിരുന്ന ഒരു വ്യക്തിയെ എനിക്കറിയാം. സാമ്പത്തികമായി ഭേദപ്പെട്ട സൗകര്യങ്ങളുള്ള ഒരു കർഷക കുടുംബത്തിലാണ് അയാൾ ജനിച്ചത്, കുറെ സഹോദരങ്ങളിൽ ഒരാളായിട്ട്. അയാളൊരിക്കലും ഒരു പരീക്ഷയിലും ഉയർന്ന മാർക്ക് വാങ്ങിയില്ല, കഷ്ടി ജയിച്ചു
ഭാഷാശാസ്ത്രം - അതോ ഭാഷാചരിത്രപഠനം എന്നാണോ? ഫിലോളജി ആണ് ഉദ്ദേശം, ലിംഗ്വിസ്റ്റിക്സ് അല്ല - രസകരമായ പല വിജ്ഞാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭാരതീയവിജ്ഞാനത്തിൽ ആഴ്ന്ന ഗ്രാഹ്യമുണ്ടായിരുന്ന ജർമ്മൻ പണ്ഡിതൻ മാക്സ് മുള്ളറെ കുറിച്ച് നമുക്കറിയാം, അദ്ദേഹം ഭാഷാചരിത്രപഠനത്തിലും മതശാസ്ത്രത്തിലും
സന്ധ്യയ്ക്കു മുമ്പേ, മൈക്കിളെത്തുന്നതിനും മുമ്പേ, മറ്റൊരാൾ ആ ആൽത്തറയിൽ വന്നിരിക്കും, അമ്പലത്തിൽ വരുന്ന കൂട്ടുകാരുമായി കൊച്ചുവർത്തമാനം പറയും, ഇരുട്ട് വീഴും മുമ്പേ വീട്ടിലേക്കു മടങ്ങും. ഒരു പട്ടാളക്കാരൻ, മേജർ എന്നാണ് നാട്ടുകാർ വിളിക്കുക. എല്ലാ വിരമിച്ച പട്ടാളക്കാരേയും പോലെ വീരകഥകൾ മേജറും പറയും, പട്ടാളകഥകൾ കേൾക്കുന്ന എല്ലാവരേയും പോലെ അന്നാട്ടുകാരും രസിച്ചതായി നടിക്കും, രസിച്ചില്ലെങ്കിൽ പോലും.
1948 ഡിസംബർ ഒന്നാം തിയതി വെളുപ്പിന് സോമർട്ടൺബീച്ചിൽ കണ്ട മനുഷ്യനും ആത്മാവൊഴിഞ്ഞ നിലയിലായിരുന്നു. ബ്രിട്ടീഷ് സ്ഥലപേരുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം, പഴയ കോളനി വാഴ്ചയുടെ ബാക്കിപത്രമായി. ഇംഗ്ലണ്ടിൽ, കാരി നദിയുടെ തീരത്തുള്ള സോമർട്ടൺ പട്ടണം - സോമർസെറ്റ് കൗണ്ടിയ്ക്ക് ആ പേര് കിട്ടാൻ കാരണം ഈ പട്ടണമാണ് - സ്വന്തം പേര് കടം കൊടുത്തത് ഓസ്ട്രേലിയയിലെ അഡലേയ്ഡിനടുത്ത ഒരു കടൽത്തീര ഗ്രാമത്തിനാണ്. അവിടെയുള്ള പ്രശസ്തമായ സോമർട്ടൺ പാർക്ക് ബീച്ചിലെ കടൽഭിത്തിയിൽ ചാരിയാണ് അയാളിരുന്നിരുന്നത്, നല്ല ഉയരം, നല്ല ആരോഗ്യം, ഏതാണ്ട് 40-45 വയസ്സ് പ്രായം, കണ്ണുകൾ പകുതി തുറന്ന മട്ട്. കടൽത്തീര ജീവിതത്തോട് ഇടഞ്ഞു നിൽക്കുന്ന ഔപചാരിക വേഷത്തിലായിരുന്നു അയാൾ, പാതി വലിച്ച ഒരു സിഗരറ്റ് അടുത്തു കിടന്നിരുന്നു, പക്ഷെ ശ്വാസമുണ്ടായിരുന്നില്ല, ശ്വാസം മാത്രമല്ല, തിരിച്ചറിയാൻ ഉപകരിക്കുന്ന ഒന്നും, ഷർട്ടിന്റെ ലേബൽ പോലും, ഉണ്ടായിരുന്നില്ല. മുന്നോട്ട് പോകുവാൻ വഴികളൊന്നും കാണാതെ പോലീസ് വല്ലാതെ ബുദ്ധിമുട്ടി. വ്യക്തമായ മരണ കാരണങ്ങളൊന്നുമില്ല, അതുകൊണ്ട് സ്വാഭാവിക മരണമാവാം. ആളാരാണെന്ന് തിരിച്ചറിയാൻ സൂചനകളൊന്നുമില്ല. ചിലരെങ്കിലും തലേന്ന് അയാളെ കണ്ടിരുന്നു, അപ്പോഴൊക്കെ കുടിച്ച് അബോധാവസ്ഥയിലായ നിലയിലാണെന്ന് കണ്ടവർ കരുതി. കൃത്യമായ വിവരങ്ങളില്ലാതിരുന്നത് കൊണ്ട് കഥകൾ പലതും പലരും പറഞ്ഞു നടന്നു - അയാൾ ഒരു ചാരനാണെന്നോ മരണകാരണം അജ്ഞാതമായ ഏതോ വിഷം മൂലമാണെന്നോ അയാൾ ആത്മഹത്യ ചെയ്താണെന്നോ
ഉദാത്തമായ പ്രേമത്തെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നവർ അവർ രണ്ടുപേരുമാണ് - ലൈലയും ലൈലയുടെ ഖയ്സും, അവർക്ക് പുറകിൽ കമിതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും. പൊതുധാരണ പ്രകാരം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന നാടോടി കവി ഖയ്സ് ഇബ്ൻ അൽ-മുലവാ എന്ന ഖയ്സും
Results 1-10 of 26