Activate your premium subscription today
എടപ്പാൾ ∙ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമകളുറങ്ങുന്ന നടുവട്ടത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അദ്ദേഹം വരച്ച അമൂല്യചിത്രം പുനർജനിക്കും. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം വരച്ച ചിത്രം സംരക്ഷിക്കാൻ നടപടിയുമായി വട്ടംകുളം പഞ്ചായത്ത് രംഗത്തെത്തി. സംസ്ഥാന പാതയിലെ നടുവട്ടത്ത്
മലപ്പുറം ∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര ശിൽപത്തിനെതിരായ വിവാദ പരാമർശത്തിൽ നടൻ അലൻസിയർ അധിക്ഷേപിച്ചെന്ന പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടിസ്
ദ്രാവിഡ സമ്പ്രദായത്തിൽ പണികഴിപ്പിച്ച മദുരൈ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തെ മാതൃകയാക്കി നിർമിച്ച ഒരു ഗോപുരം ആലപ്പുഴയിലുണ്ട്. തഞ്ചാവൂരിൽനിന്നുള്ള ശിൽപികൾ കിടങ്ങാമ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിനു മുന്നിൽ കെട്ടിപ്പൊക്കിയ അഞ്ചു നിലയുള്ള രാജഗോപുരം ഒട്ടേറെ വിവാദങ്ങൾക്കും ഇടവരുത്തി.
പള്ളിക്കര ∙ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വരപ്രണാമമായി വരസ്മൃതി. നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയമാണ് നമ്പൂതിരിക്ക് വർഷങ്ങൾ കൊണ്ട് അനുസ്മരണമൊരുക്കിയത്. ജില്ലയിലെ പ്രശസ്തരായ പത്തോളം ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ആർട്ടിസ്റ്റ് ശ്യാമശശി ഉദ്ഘാടനം
എടപ്പാൾ ∙ പൊന്നാനിക്കളരിയിലെ അവസാന കാരണവരും പടിയിറങ്ങി. മഹാകവി അക്കിത്തം, വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട്, ദേവകി നിലയങ്ങോട് എന്നിവർക്കു പിന്നാലെ ആർട്ടിസ്റ്റ് നമ്പൂതിരിയും മടങ്ങി. ഇടശ്ശേരിയും വി.ടി.ഭട്ടതിരിപ്പാടും ഉറൂബും ഉൾപ്പെടെയുള്ളവർ പയറ്റിത്തെളിഞ്ഞ പൊന്നാനിക്കളരിയിലായിരുന്നു
വരകളുടെ വരംകൊണ്ട ആ വിരലുകൾ ഇനി മലയാളത്തിന്റെ നിത്യസ്മൃതിയിൽ. കടലാസിൽ മാത്രമല്ല, മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ വിരലടക്കമുണ്ടായിരുന്ന മഹാപ്രതിഭാശാലി ഇന്നലെ മണ്ണിലേക്കു മടങ്ങി; കാലം കൈകൂപ്പുന്ന പൂർണജന്മത്തിന് വിരാമചിഹ്നം വീഴുന്നു. സർഗാത്മകതയുടെ ആകാശം തൊട്ട, രാജ്യത്ത് ഏറ്റവും അറിയപ്പെട്ട രേഖാചിത്രകാരന്റെ വേർപാടാണിത്. സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിൽ, മെലിഞ്ഞ വരകളിലൂടെ, മറ്റൊന്നിന്റെയും പകർപ്പല്ലാത്ത ദൃശ്യലോകമാണു കെ.എം.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി തീർത്തത്. എഴു പതിറ്റാണ്ടിലേറെ നീണ്ട സപര്യയിലൂടെ അദ്ദേഹം മലയാളിയുടെ ചിത്രബോധത്തിന്റെ നിലവാരമുയർത്തി. ആയുസ്സിന്റെ ഏറിയ പങ്കും സാഹിത്യകൃതികൾക്കു ചിത്രം വരയ്ക്കുകയായിരുന്നു നമ്പൂതിരി. അക്ഷരങ്ങൾ കൊണ്ടെഴുതിയ മഹത്തായ സാഹിത്യസൃഷ്ടികൾക്ക് ഒപ്പം
എടപ്പാൾ ∙ മനയുടെ അകത്ത് നടുമുറ്റത്തിനോടു ചേർന്ന് നമ്പൂതിരിയെ കിടത്തിയപ്പോൾ വടക്കിനിക്കോലായിലൂടെ ഒരു വീൽചെയറിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനിയെ മരുമക്കൾ കൊണ്ടുവന്നു. ഒന്നു പൊട്ടിക്കരയാൻപോലുമാവാതെ ആ അമ്മ മുഖം പൊത്തി. പിന്നെ പതിയെ കൈകൾനീട്ടി അദ്ദേഹത്തെ ഒന്നുതൊട്ടു. മുഖംപൊത്തി തേങ്ങിക്കൊണ്ടിരിക്കേ, വീൽചെയറിൽ അമ്മയെ തിരികെ അകത്തേക്ക് കൊണ്ടുപോയി. ഒരു യാത്രപറച്ചിൽ ആയിരുന്നു അത്. ചിരകാലം സൂക്ഷിക്കാനുള്ള ഓർമകളുമായി നമ്പൂതിരുയുടെ വരകാലം കൂടെയുണ്ടായിരുന്നു മൃണാളിനി. അവസാനശ്വാസം വരെ കൂടെനിന്ന പ്രിയതമയുടെ ആ യാത്രപറച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി.
എടപ്പാൾ ∙ ‘അദ്ദേഹം തുടങ്ങി വച്ച രേഖാചിത്ര പ്രസ്ഥാനം അദ്ദേഹത്തോടെ അവസാനിച്ചിരിക്കുന്നു. അനുകരിക്കാൻ ശ്രമിച്ചവരുണ്ടായിരുന്നു. അവരെല്ലാം പെരുവഴിയിലായി. ഇനിയൊരാൾ വരുമോയെന്നു കണ്ടറിയണം.’ ഇന്നലെ നടുവട്ടത്തെ കരുവാട്ടു മനയുടെ മുറ്റത്തിരുന്ന് ഇതു പറയുമ്പോൾ എഴുത്തുകാരനായ ഡോ. എൻ.പി.വിജയകൃഷ്ണന്റെ മുഖത്തു
എടപ്പാൾ ∙ പൂർത്തിയാകാതെ പോയൊരു ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നടുവട്ടത്തെ വീട്ടിലുണ്ട്. വരമുറിയോടു ചേർന്നുള്ള തിണ്ണയിൽ അതിപ്പോഴും ശിൽപിയെ കാത്തിരിക്കുന്നു. തുഞ്ചൻ സ്മാരക ട്രസ്റ്റിനായി എംടിയുടെ ആവശ്യപ്രകാരം തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രമടങ്ങുന്ന ലോഗോ നമ്പൂതിരി തയാറാക്കിയിരുന്നു. ഈ ചിത്രത്തോടു സാമ്യമുള്ള രൂപമാണ് കളിമണ്ണിൽ അദ്ദേഹം പകുതി പൂർത്തിയാക്കി വച്ചിരിക്കുന്നത്. മുഴുവനാക്കാത്തതിന്റെ കാരണം അവ്യക്തം.
എടപ്പാൾ ∙ നടുവട്ടം കരുവാട്ട് മനയിൽനിന്ന് ‘കുഞ്ഞപ്പന്റെ’ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ അലിയുടെ കണ്ണുകൾ നിറഞ്ഞു. സുഹൃത്തായും ഡ്രൈവറായുമെല്ലാം 22 വർഷം നമ്പൂതിരിയുടെ സന്തതസഹചാരിയായി അലിയുണ്ടായിരുന്നു. നമ്പൂതിരിയെ അലി അഭിസംബോധന ചെയ്തിരുന്നത് കുഞ്ഞപ്പൻ എന്നാണ്. എംടിയും അക്കിത്തവും വികെഎന്നുമെല്ലാം ഇതുകൊണ്ടുതന്നെ സ്നേഹപൂർവം വിളിച്ചിരുന്നത് ‘നമ്പൂരിയുടെ അലി’ എന്നാണ്. എടപ്പാൾ ശുകപുരം ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന ഇക്കൂരത്ത് വടക്കേലെ അലി ഭായി ഡ്രൈവറായി ജോലി നോക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് ചെമ്പുതകിട് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നമ്പൂതിരി വാഹനം വിളിച്ചു. അന്നു തുടങ്ങിയ ബന്ധം അവസാന നാൾ വരെ തുടർന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുതൽ അവാർഡ് വാങ്ങുന്നതിനു വരെ നടത്തിയ യാത്രകൾക്കു കണക്കില്ല. പലപ്പോഴും എംടി, അക്കിത്തം, വികെഎൻ തുടങ്ങിയ സാഹിത്യകാരന്മാരുമുണ്ടായിരുന്നു.
Results 1-10 of 38