Activate your premium subscription today
അങ്ങനെയുമുണ്ട് ചിലർ. ദുഃഖത്തിന്റെ തരിപോലും അനുഭവിക്കാത്തവർ. ഒരു പ്രതിസന്ധിയെയും നേരിടേണ്ടി വന്നിട്ടില്ലാത്തവർ. ഭാഗ്യലക്ഷ്മിയുടെ കടാക്ഷം അങ്ങനെ നിരന്തരം ഏറ്റവർ തീരെച്ചുരുക്കം. പക്ഷേ, ചെറിയ തിരിച്ചടിയുണ്ടായാൽപ്പോലും അവർ പതറിപ്പോയേക്കാം. അവർക്കും മനസ്സിൽക്കരുതാവുന്ന പഴയ ചോദ്യമുണ്ട്, ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ (ഭാഗവതകീർത്തനം). അങ്ങനെ മനസ്സിൽക്കരുതിയാൽ വലിയ ഞെട്ടലുണ്ടാകാതെ എന്നും കഴിയാം. ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന മൊഴിയിലെ മുന്നറിയിപ്പും ഓർമിക്കാം. ആരുടെയും നക്ഷത്രം എക്കാലവും ഉയരത്തിൽത്തന്നെ നിന്നെന്നു വരില്ല. ഇതു നിഷേധചിന്തയല്ല: ജീവിതയാഥാർഥ്യമാണ്. തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ, അതിനെ സമചിത്തതയോടെ സമീപിക്കാൻ ക്ഷമ കാട്ടാം. ഒരു തിരിച്ചടിയും ശാശ്വതമല്ല. ഒരിറക്കത്തിന് ഒരു കയറ്റം വരുമെന്നും ആശ്വസിക്കണം. ‘നിഴലും വെളിച്ചവും മാറിമാറി നിഴലിക്കും ജീവിതദർപ്പണത്തിൽ’ (ചങ്ങമ്പുഴ- ബാഷ്പാഞ്ജലി) എന്നതു വീൺവാക്കല്ല ഒരു തകർച്ച ജീവിതത്തെ എന്നന്നേക്കുമായി തകർക്കുകയില്ലെന്നത് അനുഗ്രഹം.. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കണക്കിൽ ആർക്കും തകർക്കാനാകാത്ത റെക്കോർഡ് അവശേഷിപ്പിച്ചു കടന്നുപോയ പ്രതിഭാശാലിയാണ് തോമസ് ആൽവ എഡിസൻ (1847–1931). 1914 ഡിസംബർ 10ന് വൈകുന്നേരം അഞ്ചരയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചു. അദ്ദേഹത്തിന്റെ
കൊച്ചി ∙ ‘ആനന്ദത്തിന്റെ വെളിച്ചത്തിലിങ്ങനെ, ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ’ എന്നു ചങ്ങമ്പുഴയുടെ രമണനിലെ നായകനെപ്പോലെ ഇടുക്കി ജില്ലയിൽനിന്നു കവിയുടെ വീട്ടിലെത്തിയ രമണനും ഇന്നലെ മദനനെ നോക്കി മനസ്സിൽ പാടിയിരിക്കണം. ഭാവകാവ്യമായ ‘രമണനിൽ’ ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിൽ ജീവിതത്തിൽ രമണനും മദനനും ഇരട്ടസഹോദരങ്ങളാണ്. ഇടുക്കി പൂപ്പാറയിൽനിന്ന് ഇടപ്പള്ളി എളമക്കരയിലെ കവിയുടെ വീട്ടിലെത്തിയ ഇരുവരെയും നോക്കി ചങ്ങമ്പുഴയുടെ മകൾ ലളിത പറഞ്ഞു, ‘ശരിക്കും രമണനും മദനനും തിരിച്ചുവന്നതുപോലെ.’ കവി ചങ്ങമ്പുഴയുടെ 75–ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി രമണീയം ട്രസ്റ്റാണ് ഈ അപൂർവ സമാഗമം ഒരുക്കിയത്. പൂപ്പാറ വട്ടത്തൊട്ടിയിൽ പരേതനായ നാരായണന്റെയും ലക്ഷ്മിയുടെയും മക്കൾക്ക് രമണനെന്നും മദനനെന്നും പേരു വന്നത് അമ്മയുടെ ചങ്ങമ്പുഴക്കവിതകളോടുള്ള ഇഷ്ടംകൊണ്ടാണ്.
കവിയുടെ ജീവിതം ജീവിച്ച്, കവിയായി മരിച്ച മലയാളത്തിന്റെ ഒരേയൊരു ചങ്ങമ്പുഴ. ചങ്ങമ്പുഴയുടെ കാലത്തെന്നപോലെ അദ്ദേഹത്തിനു ശേഷമുള്ള കവികളെയും രണ്ടു വിഭാഗക്കാരാക്കി തിരിക്കാം. അദ്ദേഹത്തെപ്പോലെ കവിത എഴുതാൻ ശ്രമിച്ചവരും അദ്ദേഹത്തിൽ നിന്നു വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചവരും. ഈ രണ്ടു വിഭാഗത്തിലല്ലാത്ത കവികൾ ഇല്ല എന്ന ഒറ്റ വസ്തുത മാത്രം മതി ചങ്ങമ്പുഴയുടെ പ്രതിഭയെ അടയാളപ്പെടുത്താൻ.
നിരന്തരമായി എഴുതുമ്പോഴും വായനയ്ക്കു ചങ്ങമ്പുഴ മുടക്കം വരുത്തിയിരുന്നില്ല. നിഷ്ഠയോടെ അദ്ദേഹം വായിച്ചുകൊണ്ടിരുന്നു. കവിതയും നോവലും വിമർശനവുമെല്ലാം വായിച്ചു. യൂറോപ്പിൽ നിന്നു വരെ പുസ്തകങ്ങൾ വരുത്തിവായിച്ചു. കനപ്പെട്ട പുസ്തകങ്ങൾ മുതൽ കുറ്റാന്വേഷണ കൃതികൾ വരെ അതിലുണ്ടായിരുന്നു. പദ്യം മാത്രമല്ല ഗദ്യവും അദ്ദേഹത്തിന് അനായാസം വഴങ്ങുമായിരുന്നു. ‘കളിത്തോഴി’യെന്ന നോവൽ മാത്രമല്ല, ജ്യോതിഷത്തെക്കുറിച്ചു പോലും ഒരു പുസ്തകമെഴുതി.
മലയാളത്തിനു മറക്കാനാകാത്ത മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചതു തൃശൂരിലാണ്. ഒടുവിൽ മരണമെത്തി കവിയെ കൊണ്ടുപോയതും ഇവിടെവച്ചു തന്നെ. ഇരിക്കപ്പൊറുതിയില്ലാതെ അലഞ്ഞ കവി കുറച്ചുകാലമെങ്കിലും അടങ്ങിക്കഴിഞ്ഞതും ഇവിടെയാണ്. ചങ്ങമ്പുഴയുടെ സൈക്കിൾ മണിയൊച്ച മുഴങ്ങാത്ത വഴികൾ തൃശൂർ നഗരത്തിൽ
പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്ന ജോലിയാണ് ഗവേഷണം. ആഴത്തിലുള്ള അറിവും മൗലികമായ നിരീക്ഷണങ്ങളുമാണ് സവിശേഷതകൾ. കണ്ടിട്ടും കാണാതെപോയ സത്യങ്ങളെ അനാവരണം ചെയ്ത്, പുതിയ മേഖലകളിലേക്ക് ചിന്തയെ നയിച്ച്, ആധികാരികവും സമഗ്രവുമായി അവതരിപ്പിക്കുന്ന വിവരങ്ങളെ ആദരവോടെ കണ്ട കാലമുണ്ടായിരുന്നു. എന്നാൽ, ഗവേഷകരുടെ എണ്ണം കൂടിയപ്പോൾ കള്ളസത്യങ്ങളും കൂടി. തട്ടിക്കൂട്ടുന്ന പ്രബന്ധങ്ങളുടെ എണ്ണം വർധിച്ചു. ഇതിനൊപ്പം, കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്ന തിരുത്തൽ സമൂഹവും ഉയർന്നുവന്നു. രണ്ടാമതൊന്നു വായിച്ചുനോക്കാതെ, മറ്റു പല ലേഖനങ്ങളിൽ നിന്നും പകർത്തുന്ന വിവരങ്ങൾ വെളിവാക്കപ്പെട്ടു. ബിരുദങ്ങൾ ലഭിച്ചാലും അവയുടെ പേരിൽ അംഗീകാരങ്ങളും പദവികളും നേടിയാലും വ്യാജസത്യങ്ങൾ ഓർമപ്പെടുത്തലായി തുടരും. മുന്നറിയിപ്പായും താക്കീതായും അവശേഷിക്കും.
കൊച്ചി ∙ യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി സന്ദർശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമർശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചൂടു കുറയ്ക്കാനായിരുന്നു സന്ദർശനം.
തൊടുപുഴ ∙ ഗവേഷണ പ്രബന്ധത്തിൽ ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നു തെറ്റായി രേഖപ്പെടുത്തിയതിൽ ചിന്ത ജെറോം ഖേദമറിയിച്ചു. പിഴവ് സാന്ദർഭികമായി സംഭവിച്ചതാണ്. അറിവില്ലായ്മ കൊണ്ടു സംഭവിച്ച തെറ്റല്ല. അക്കാദമിക രംഗത്തുള്ള പലരും പ്രബന്ധം വായിച്ചിരുന്നു. താനും പലവട്ടം പരിശോധിച്ചശേഷമാണു സമർപ്പിച്ചത്.
ഇടുക്കി ∙ ഡോക്ടറേറ്റ് പ്രബന്ധത്തിലെ വാഴക്കുല വിഷയത്തിൽ ഖേദമറിയിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്കു നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു. ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയതിന്റെ പേരിൽ ആക്ഷേപങ്ങളും
തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന കമ്മിറ്റി യുവജന കമ്മിഷൻ ആസ്ഥാനത്തേക്കു വാഴക്കുലകളുമായി പ്രകടനം നടത്തി.
Results 1-10 of 17