Activate your premium subscription today
സൗഹൃദത്തിന് മുദ്ര ചാർത്തേണ്ടിവന്നപ്പോൾ അന്നും കാഫ്ക കൂട്ടുപിടിച്ചത് അക്ഷരങ്ങളെയാണ്. പിന്നീട് സാഹിത്യലോകത്തിന് ഹരമായി മാറിയ നിഗൂഢമായ അതേ ശൈലിയിൽ തന്നെ. ഒരുപക്ഷേ അതായിരുന്നിരിക്കാം അദ്ദേഹത്തിന്റെ തുടക്കം. ഒരു വരി മാത്രം. അതിലുണ്ട് ജീവിതം എന്ന സമസ്യ അത്രയും.
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ
ലോകപ്രശസ്ത സാഹിത്യകാരൻ ഫ്രാൻസ് കാഫ്കയുടെ അപൂർവ കത്ത് അദ്ദേഹം മരിച്ച് 100 വർഷങ്ങൾക്കുശേഷം ലേലത്തിന്. ‘ദ് ട്രയൽ’, ‘ദ് മെറ്റമോർഫോസിസ്’ തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനായ കാഫ്ക തനിക്ക് ഇനി എഴുതാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ കവിയും പ്രസാധകനുമായ ആൽബർട്ട് എഹ്രേൻസ്റ്റീനെ അറിയിച്ച കത്താണ് 1,140,00 ഡോളറിന്
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
മരീന സ്വെറ്റീവ റഷ്യയിലേക്കു തിരിച്ചുവന്നു ജീവിക്കുമ്പോൾ, ആ വീട്ടിൽ അടുക്കളയിലെ ഒരു മേശ മാത്രമാണുണ്ടായിരുന്നത്. പാചകം കഴിഞ്ഞ് ആ മേശയിലെ പാത്രങ്ങളെല്ലാം എടുത്തുമാറ്റിയിട്ട് അതിന്മേൽവച്ചാണ് അവർ എഴുതിയിരുന്നത്. ആ രംഗം ഞാൻ എപ്പോഴുമോർക്കും. സ്വെറ്റീവയുടെ ഫോട്ടോ കാണുമ്പോഴെല്ലാം ഞാൻ പരസ്പരബന്ധമില്ലാത്ത വിചാരങ്ങളിലേക്കു പോകും.
നാത്സിപ്പടയിൽനിന്ന് ജീവൻ രക്ഷിക്കാൻ ഓടുമ്പോഴും ബ്രോഡ് തന്നോട് ചേർത്തുപിടിച്ചത് കാഫ്കയുടെ രചനകളായിരുന്നു. അന്ന് കത്തിക്കാതെ സൂക്ഷിച്ച അക്ഷരങ്ങളിലൂടെ നാം കാഫ്കയെ അറിയുമ്പോൾ അതിനു കാരണക്കാരൻ ബ്രോഡാണെന്നുകൂടി ഓർക്കണം. നിരന്തരം ഒരു കേൾവിക്കാരന്റെ കുപ്പായമണിഞ്ഞ് ബ്രോഡ്, കാഫ്കയുടെ വൈകാരിക ആശങ്കകളെ മനസ്സിലാക്കി. 41 ാം വയസ്സിലാണ് കാഫ്ക മരിക്കുന്നത്. ബ്രോഡുമായി ഉണ്ടായിരുന്നത് 22 വർഷത്തെ സൗഹൃദവും.
‘ഞാൻ എഴുത്തുകാരനാകാൻ ദൈവം ആഗ്രഹിച്ചിരുന്നില്ല; പക്ഷേ, എനിക്ക് വേറെ വഴിയില്ലായിരുന്നു’ സ്വന്തം സാഹിത്യ ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക പറഞ്ഞതാണിത്. ആധുനികതയുടെ ഏറ്റവും ശക്തമായ മുഖമായിരുന്നിട്ടും ആധുനിക മനുഷ്യജീവിതത്തിന്റെ അർഥശൂന്യതയിലേക്ക് വിരൽചൂണ്ടുന്നവയായിരുന്നു കാഫ്കയുടെ കൃതികൾ. അദ്ദേഹത്തിന്റെ
കത്തെഴുതൂ എന്ന് ആവശ്യപ്പെടുമ്പോഴെല്ലാം തീർച്ചയായും എഴുതാം എന്ന് ഉറപ്പു കൊടുക്കുകയല്ലാതെ എഴുതാൻ കഴിയാറില്ല. വിദ്യാർഥിയായിരുന്ന കാലത്തു കത്തുകളും കവിതകളും മാത്രമേ എഴുതിയിട്ടുള്ളു. അന്നൊക്കെ ദിവസവും ഒരാൾക്കെങ്കിലും എഴുതും. കൂടുതലും പോസ്റ്റ് കാർഡിൽ, കുനുകുനെ. എന്റെ വീട് തപാൽ ഓഫിസിനോടു
കാഫ്കയുടെ കഥ മാര്‍ക്കേസ് വായിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പിറക്കുമായിരുന്നില്ല. കോളറക്കാലത്തെ പ്രണയം ആരും അറിയുമായിരുന്നില്ല. കുലപതിയുടെ വ്യസനത്തെക്കുറിച്ച് ചിന്തിച്ച് സ്വേഛാധിപതികള്‍ നടുങ്ങുമായിരുന്നില്ല.
Results 1-9