Activate your premium subscription today
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലേറ്റ വൻതോൽവിക്കു പിന്നാലെ മുന്നണിയിൽ അസ്വാരസ്യം തലപൊക്കുന്നത് ഒഴിവാക്കണമെന്ന സിപിഎം തീരുമാനമാണ് രാജ്യസഭാ സീറ്റ് ത്യാഗത്തിനു പിന്നിൽ . ജനവിധിയുടെ സന്ദേശം പാർട്ടി ഉൾക്കൊള്ളുന്നതിന്റെ ആദ്യ സൂചനയുമാണിത്.
കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.
കോഴിക്കോട്∙ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് നിഷ്പക്ഷത പാടില്ലെന്നും നിഷ്പക്ഷത മതനിരപേക്ഷ നിലപാടിനു വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമവും അധർമവും ഏറ്റുമുട്ടുന്ന കാലത്ത് നിഷ്പക്ഷ നിലപാടെന്നാൽ അധർമത്തിനൊപ്പം ചേരലായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോഴിക്കോട്∙ ഭൂരിപക്ഷ സമുദായ വാഴ്ച മതനിരപേക്ഷ രാഷ്ട്രസങ്കൽപത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമായി മാറുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. അതു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിലേക്ക് നയിക്കുന്നു. അധികാരം കയ്യടക്കിയ ഭൂരിപക്ഷസമുദായത്തെ അനുസരിക്കാൻ ജുഡീഷ്യറി, മാധ്യമങ്ങൾ, തിരഞ്ഞെടുപ്പു കമ്മിഷൻ, സിഎജി, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളെയും ബിജെപി കാൽക്കീഴിലാക്കിയതായി അദ്ദേഹം പറഞ്ഞു. എം.പി.വീരേന്ദ്രകുമാറിന്റെ ചരമവാർഷികദിനത്തിൽ ‘മതനിരപേക്ഷ രാഷ്ട്രവും ഭൂരിപക്ഷ സമുദായ വാഴ്ചയും പൊരുത്തപ്പെടുമോ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
കോഴിക്കോട് ∙ മാതൃഭൂമി മാനേജിങ് ഡയറക്ടറും മന്ത്രിയും എഴുത്തുകാരനുമായിരുന്ന പരേതനായ എം.പി.വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. മാതൃഭൂമി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. മഹാരാഷ്ട്രയിലെ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും
കോഴിക്കോട് ∙ മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.
പൂഞ്ഞാർ ∙ ഇടത്, വലതു മുന്നണികളിലെ രാഷ്ട്രീയ നിലപാടുകളാണു പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് എൻ.എം.ജോസഫിന്റെ വിജയത്തിനും പിന്നീടു പരാജയത്തിനും വഴിതെളിച്ചത്. ജനതാദൾ നേതാവായിരുന്ന ജോസഫ് 1982ലാണ് എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി പി.സി.ജോർജിനോടു പരാജയപ്പെട്ടു. 1987ൽ ജോർജും
ഔദ്യോഗിക പക്ഷത്തിനോ, വിമതർക്കോ ആർക്കാണ് ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാവുകയെന്ന ചോദ്യത്തിനാണ് ആദ്യം മുന്നണി ഉത്തരം കണ്ടെത്തേണ്ടത്. എൽഡിഎഫ് വിടാനുള്ള സാധ്യതയെ ഇരുപക്ഷവും തള്ളുന്നു. പിളർന്നു ദുർബലമായ എൽജെഡിക്ക് അടുത്ത വർഷമാദ്യം കാലാവധി തീരുന്ന എം.വി.ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ സീറ്റ് വീണ്ടും നൽകുമോ എന്നതു രണ്ടാമത്തെ ചോദ്യം...
താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ
പത്ര സമ്മേളനം അവസാനിക്കാറായപ്പോൾ എം.പി.വീരേന്ദ്രകുമാർ പറഞ്ഞു പറഞ്ഞു കമ്മ്യൂണിസത്തിന്റെ തകർച്ചയിലെത്തി. തകർന്നിട്ടില്ലെന്നു കാണിക്കാനായി അദ്ദേഹം പല പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകളും പറഞ്ഞു. കമ്മ്യൂണിസത്തിന്റെ തകർച്ചയെക്കുറിച്ചു പഠനം നടത്തുന്ന ആർച്ചി ബ്രൗണിന്റെ‘ ദ റൈസ് ആൻഡ് ഫാൾ ഓഫ്
Results 1-10 of 13