Activate your premium subscription today
2006ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹാൻ പാമുക്കിന്റെ 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിന്റെ ദൃശ്യവായനയാണ് ഈ കെട്ടിടം. ഒരു നോവൽ, മ്യൂസിയമായി മാറിയ ലോകത്തിലെ തന്നെ ആദ്യ സംഭവം.
പാമുക്കിനെ വായിക്കുമ്പോൾ, ഒരേസമയം മാനസിക സംഘർഷം അനുഭവിക്കുകയും ആർത്തുല്ലസിക്കുകയും ചെയ്യാം. സാധാരണമായതിനെ പോലും ആലിംഗനം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ശ്രദ്ധയോടെ എഴുതപ്പെട്ട ആ വരികളിൽ പ്രപഞ്ചമാകെ നിശ്ചലം നിൽക്കുന്നതായി തോന്നും. കഥാപാത്രങ്ങളുടെ വാചാലമായ നിശബ്ദത, അനിശ്ചിതത്വം, ദുഃഖം എന്നിവയെല്ലാം വായനക്കാരന്റെയും തേടലായി മാറാറുണ്ട്. ‘ദ് വൈറ്റ് കാസിൽ’ മുതൽ ‘സ്നോ’ വരെ, ഓരോ കൃതിയും ഒന്നിന്നൊന്ന് മികച്ചതാണ്.
സുഹൃത്ത് സൽമാൻ റുഷ്ദിക്കു നേരെ ആക്രമണമുണ്ടായ വാർത്ത നൊബേൽ ജേതാവായ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക് അറിയുന്നത് ഒരു അർധരാത്രിയാണ്. നാലു മണിക്കൂറിലധികം തുടർച്ചയായി ഉറങ്ങുന്നതു ശീലമില്ലാത്തതിനാൽ ഉറക്കത്തിനിടെ എഴുന്നേറ്റപ്പോൾ ഞെട്ടിക്കുന്ന വാർത്ത അദ്ദേഹം കേട്ടു. അമേരിക്കയിലുണ്ടായിരുന്നപ്പോഴാണ് അവർ
ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ കൂട്ടുകാരി അസിലി അകിയവാസിനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രണയ വർണനയുടെ ഈ ചക്രവർത്തിയുടെ സ്വകാര്യ ജീവിതം സാഹിത്യ കുതുകികളല്ലാത്തവർ പോലും തേടിപ്പോയി.
ഇസ്തംബുൾ ∙ പ്രണയശിശിരത്തെ വിവാഹ വസന്തത്തിലേക്കു നീട്ടി ഓർഹാൻ പാമുക്കും കാമുകി അസ്ലി അകിയവാസും. ഇസ്തംബുളിൽ, ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു മഹാമാരിക്കാലത്തെ സ്വകാര്യചടങ്ങ്. നൊബേൽ ജേതാവും സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ തുർക്കി എഴുത്തുകാരനുമായ പാമുക്ക് (69) പത്തു കൊല്ലമായി അസ്ലിക്കൊപ്പമായിരുന്നു താമസം. Nobel Prize Winner, Orhan Pamuk, Wedding, Manorama News
അങ്കാറ ∙ സാഹിത്യ നൊബേൽ ജേതാവായ ഓർഹൻ പാമുക്കിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്താൻ തുർക്കിയിൽ നീക്കം. ‘നൈറ്റ്സ് ഓഫ് പ്ലേഗ്’ എന്ന പുതിയ നോവലിൽ പാമുക് ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെ അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ
മൗനത്തിലായിരിക്കുമ്പോൾ വാക്കുകൾ കാറ്റെന്ന പോലെ വന്നു തൊട്ടു കടന്നുപോകുന്നു. അടച്ചിരിക്കുന്നിടേക്കു ചില എഴുത്തുകാരും പുസ്തകങ്ങളും വരികയും എഴുത്ത് എത്ര നല്ല കാര്യമാണെന്നു പറയുകയും ചെയ്യുന്നു. മൗനത്തിൽ, അറിയാമല്ലോ, ഓരോ വാക്കിനും എന്തു സംഭവിക്കുമെന്ന്. പക്ഷികൾ കൂടുണ്ടാക്കാൻ പെറുക്കിക്കൂട്ടുന്ന
അമ്മയെ ഉപേക്ഷിച്ച അച്ഛന് അയാളുടെ മനസ്സില്‍ സൃഷ്ടിച്ചത് ഒടുങ്ങാത്ത വെറുപ്പ്. അച്ഛന്റെ അസാന്നിധ്യത്തില്‍ പഠിക്കാനുള്ള പണം കണ്ടെത്താന്‍ കിണറു പണിക്കാരന്റെ ഒപ്പം കൂടേണ്ടിവന്നു ചെമ്മിനു കൗമാരത്തില്‍. മഹ്മൂദ് യജമാനനൊപ്പം. അയാള്‍ ചെമ്മിന് അച്ഛനെപ്പോലെയായിരുന്നു; അഥവാ അച്ഛന് തന്നെയായിരുന്നു.
Results 1-8