Activate your premium subscription today
രൂപമില്ലാത്ത വെള്ളം പോലെ മഴയായും പുഴയായും കായലായും തോടായും മേഘമായും മിഴിനീരായും എസ്. ജോസഫിന്റെ കവിത ഒഴുകിപ്പരക്കുന്നു. നിറയുന്നു. വറ്റുന്നു. ആർദ്രതയും ആഘാതവുമാവുന്നു. ഉത്തരാധുനിക കവിതയുടെ ജനകീയവത്കരണമാണ് കണ്ണാടിയിൽ എന്ന കാവ്യസമാഹാരം.
∙ എസ്.ജോസഫ്: ഇപ്പോൾ ജാതിയെക്കുറിച്ചു പറഞ്ഞാൽ ആളുകൾ പറയും, ‘ഏയ് ഞങ്ങൾ അങ്ങനെയൊന്നും നിങ്ങളോടു പെരുമാറുകയില്ല, ഞങ്ങൾ നിങ്ങളെ മനുഷ്യരെപ്പോലെയാണു കാണുന്നത്, നിങ്ങളുടെ വീട്ടിൽ വന്നു ചോറുണ്ണുന്നുണ്ട്’. പക്ഷേ, ഇതൊക്കെയായിട്ടും ജാതിചിന്ത അവരുടെ മനസ്സിൽനിന്നു പോകുന്നില്ല. കാരണം, അത് വ്യക്തമല്ല.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ ഓര്മ പങ്കിട്ടുകൊണ്ട് എഴുതിയ കവിതകളുടെ സമാഹാരമാണ് ‘മെലെ കാവുളു’. ഈ പുസ്തകത്തിന്റെ എഡിറ്റര്‍മാരിലൊരാളായ കവി എസ്.ജോസഫ് സംസാരിക്കുന്നു. ∙ ‘മെലെ കാവുളു’ എന്ന ഈ പുസ്തകത്തിന്റെ പിറവിക്കു മുമ്പായി ഉല്ലാസ പാതകൾ വിട്ടുള്ള കുറെ അലച്ചിലുകൾ ഉണ്ടായിട്ടുണ്ടല്ലോ. അതുമായി
അതിസാധാരണ കാഴ്ചകളുടെയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവയാണ് എസ്. ജോസഫിന്റെ കവിതകള്‍. അതേ വിശേഷണം പേറി അദ്ദേഹത്തിന്റെ പുതിയ കാവ്യസമാഹാരവും എത്തുന്നു: ഓര്‍ഫ്യൂസ്. അതിസാധാരണമെങ്കിലും അവഗണിക്കാനാവാത്ത വിധം ജോസഫിന്റെ കവിതകള്‍ കുറച്ചു നാളായി മലയാള സാഹിത്യ പരിസരത്തിലുണ്ട്.
പുറപ്പെട്ട സ്ഥലത്തേക്കു തിരിച്ചുചെല്ലുക വിചിത്രമായ ആനന്ദമുണ്ടാക്കുന്ന വിചാരമാണ്. ഞാൻ മരിച്ചാൽ, എന്റെ മൃതശരീര പേടകം കുന്നു കയറി ജന്മനാട്ടിലേക്കു പോകുന്നത് ഒരിക്കൽ ഞാൻ സങ്കൽപിച്ചുനോക്കിയിട്ടുണ്ട്. പല കുഴിമാടങ്ങൾക്കു സമീപം ക്രമേണ അദൃശ്യമായിത്തീരുന്ന ഇടം എന്നു വിചാരിച്ചപ്പോഴേക്കും എനിക്ക് അസ്വസ്ഥത
Results 1-5