Activate your premium subscription today
ഷാർജ ∙ പുസ്തകമേളയിൽ ഇപ്രാവശ്യവും സജീവ സാന്നിധ്യമായി മനോരമ ബുക്സും. ഏറ്റവും പുതിയ ടൈറ്റിലുകളടക്കം നൂറുകണക്കിന് പുസ്തകങ്ങൾ ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്ന ഏഴാം നമ്പർ ഹാളിലെ ഇസഡ് ഡി 14 നമ്പർ സ്റ്റാളിൽ ലഭ്യമാണ്. മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായരുടെ സമ്പൂർണ ലേഖന സമാഹാരമടക്കമുള്ള രചനകൾ, മേതിൽ
സഞ്ചാര സാഹിത്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചതും യാത്രാ വിവരണത്തിന് സാഹിത്യ, സാംസ്കാരിക ഭംഗി നൽകിയതും എസ്.കെ.പൊറ്റെക്കാട്ടാണ്. വിദേശ യാത്രകൾക്കു മുൻപ് അദ്ദേഹത്തിന് യാത്രാമംഗളം നേരുന്ന യോഗങ്ങൾ ഉണ്ടായിരുന്നു കോഴിക്കോട്ട്. തിരിച്ചെത്തുന്ന എഴുത്തുകാരന്റെ വാക്കുകൾ കൗതുകത്തോടെ കേൾക്കാനും
കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്സി സിലക്ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ്
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന് ഇരുള് പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
ആകർഷകമായ ഓഫറുകളുമായി പ്രിയ വായനക്കാരുടെ മുന്നിലേക്ക് മലയാള മനോരമ ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ രൂപത്തിൽ എത്തുന്നു. പ്രവാസികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും കൃത്യതയോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിശേഷങ്ങൾ അറിയുന്നതിന് ഈ പ്രസിദ്ധീകരണങ്ങൾ സഹായിക്കും. വായനശീലവും ഗൃഹാതുരത്വമായ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇങ്ങനെ ആത്മാർഥമായി സഹകരിച്ച മലയാള മനോരമയ്ക്കു നേരെ, ബ്രിട്ടിഷ് അധികാരികളുടെ അടിമയായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ അധികാര ഖഡ്ഗം ആഞ്ഞുപതിക്കുവാനിടയായി. അങ്ങനെ, 1938 സെപ്റ്റംബർ 9ന് മലയാള മനോരമയുടെ കോട്ടയത്തെ ഓഫിസ് സർക്കാർ മുദ്രവച്ചു.
ശരി–തെറ്റുകളും മറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു മലയാളം എം.എക്കു പ്രശസ്തവിജയം നേടി നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും തുടർന്നു വിവിധ എന്‍.എസ്.എസ് കലാലയങ്ങളിലും പല പതിറ്റാണ്ടുകൾ സമാദരണീയ സേവനം കാഴ്ചവച്ച പ്രഫ. കുളത്തൂർ കൃഷ്ണൻ നായർ മലയാള ഭാഷാപഠന രംഗത്തിനു ശ്ലാഘനീയമാംവണ്ണം നൽകിയ
കടൽ കടന്നു ഗൾഫിലെത്തുന്നവർക്കും ഇടയ്ക്കിടെ ഫോറിൻ മണവുമായി തിരികെ വരുന്നവർക്കും ഡിമാൻഡാണ്. മോഹൻലാലും ശ്രീനിവാസനും തേരാപ്പാരാ നടന്ന ശേഷം ഗഫൂർ കാ ദോസ്ത് ഫെയിം ഉരുവിൽ കയറി ഏറെക്കുറെ അക്കരയെത്തി കുറച്ചു നീന്തി കരപറ്റാൻ ശ്രമിച്ചതിനു പിന്നിൽ കണ്ടത് ഈ പറഞ്ഞ സാഹചര്യങ്ങളുടെ സമ്മർദമാണ്.
ഇളംതീയിലെ തേങ്ങാപ്പാലിൽ തിളച്ച കൊതിപ്പിക്കുന്ന മത്സ്യവിഭവം ‘നിർവാണ’യിലൂടെ ലോകമെങ്ങും ആരാധകരെ നേടി. ആറ് വന്‍കരകളിലും ഒരു മലയാളിയെങ്കിലും ‘നിർവാണ’ ഉണ്ടാക്കാത്ത ദിവസമില്ല എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. രുചി നാവുകള്‍ ഇന്ന് ഗൂഗിളിൽ ഏറ്റവുമധികം തിരയുന്ന വിശ്വ മലയാള പേരുകളിലൊന്നായി ഷെഫ് സുരേഷ് പിള്ള മാറിയ അനുഭവ വഴികൾ അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ വായിച്ചറിയാം.
കടുത്ത വേനലായതോടെ പനിയും അനുബന്ധപ്രശ്നങ്ങളുമായി ആശപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലാവട്ടെ വേനല്‍ക്കാലം പരീക്ഷാക്കാലം കൂടിയാണ്. പകര്‍ച്ചപ്പനി പിടിച്ചാല്‍ പരീക്ഷയെയും ബാധിക്കാനിടയുണ്ട്. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N2 ഇന്‍ഫ്ലുവന്‍സ
Results 1-10 of 123