അരുള്‍ സ്വാമിയുമായി രഘുറാം പരിചയപ്പെട്ടതിനു ശേഷം നഗരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. അല്ലെങ്കില്‍ കൊലപാതകങ്ങള്‍ മുന്‍പും ഏറെ നടന്നിട്ടുണ്ടാവാം. അരുള്‍ സ്വാമിയുടെ നിഗൂഢ ജീവിതത്തിലേക്ക് എത്തിനോക്കിയതില്പ്പിന്നെ ഏതു സാധാരണ സംഭവവും രഘുറാമിനും വായനക്കാര്‍ക്കും വിചിത്രമായി അനുഭവപ്പെടുന്നു. ഇങ്ങനെ, ജിജ്ഞാസയുടെ തൂക്കുപാലത്തില്നിന്ന് താഴെയിറങ്ങാനാവാതെ വായിച്ചു തീര്‍ക്കേണ്ട ഒരു പുസ്തകത്തെക്കുറിച്ച്...
സി.വി.ബാലകൃഷ്ണൻ (ഫയൽ ചിത്രം: മനോരമ)
Mail This Article
×
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്.
നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
English Summary:
Review of Book 'Arul' (Novel) by Writer CV Balakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.