Activate your premium subscription today
നടൻ മേഘനാദനെ അനുസ്മരിച്ച് നടി വിന്ദുജ മേനോൻ. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവം പിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ മേനോൻ പറയുന്നു. ‘അമ്മ’ സംഘടനയുടെ മീറ്റിങിനാണ് അവസാനമായി അദ്ദേഹത്തെ കണ്ടതെന്നും വിന്ദുജ മേനോൻ സമൂഹ മാധ്യമങ്ങളിൽ
നടൻ മേഘനാഥനെ അനുസ്മരിച്ച് പ്രശസ്ത സാഹിത്യകാരനായ സേതു മാധവൻ. തന്റെ തിരക്കഥയിൽ ഒരുക്കിയ ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷത്തിൽ മേഘനാഥൻ അഭിനയിച്ചിരുന്നുവെന്ന് സേതു മാധവൻ ഓർത്തെടുക്കുന്നു. ജീവിതത്തിൽ പാവമായിരുന്ന മേഘനാഥൻ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്നും അദ്ദേഹം കുറിച്ചു.
അന്തരിച്ച നടന് മേഘനാഥനെ അനുസ്മരിച്ച് തിരക്കഥാകൃത്ത് കെ.ആർ. കൃഷ്ണകുമാർ. കൃഷ്ണകുമാർ തിരക്കഥ എഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘കൂമൻ’ മേഘനാഥന്റെ അവസാന സിനിമകളിൽ ഒന്നായിരുന്നു. കൂമന്റെ സമയത്ത് തന്നെ ശാരീരികമായി ക്ഷീണിതനായിരുന്നു മേഘനാഥനെന്ന് കൃഷ്ണകുമാർ ഓർത്തെടുക്കുന്നു. ‘‘നടൻ മേഘനാദൻ അന്തരിച്ചു.
അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ പറയുന്നു. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയ സങ്കടവും പറഞ്ഞാണ് സീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോഴിക്കോട് ∙ ചലച്ചിത്രതാരം മേഘനാദന് അന്ത്യാഞ്ജലിയർപ്പിച്ച് മലയാള ചലച്ചിത്ര ലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന മേഘനാദൻ (60) വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് ഷൊർണൂർ വാടാനംകുറിശ്ശിയിലെ വീട്ടിൽ നടക്കും. വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മേഘനാദൻ അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
Results 1-5