Activate your premium subscription today
മുൻപ് പുറത്തിറങ്ങിയ ഗാനങ്ങൾ പുനരവതരിപ്പിക്കുന്ന രീതിയാണ് കവർ ഗാനം. അടുത്തിടെയാണ് ഇത് കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. യുവഗായകരാണ് കവർ ഗാനങ്ങൾ കൂടുതലായും പുറത്തിറക്കുന്നത്.
പാട്ടുപ്രേമികളുടെ ഗൃഹാതുരസ്മരണകളെ ഉണർത്താൻ പുതിയ തുടക്കം കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എംജി സോളിലോക്കീസ് എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പഴയ ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ഗോപി ഈ ചാനലിലൂടെ ആരാധകർക്കു മുന്നിലെത്തിക്കുന്നത്. താൻ ഒരു കേൾവിക്കാരനായി
ക്രിസ്മസിനോടനുബന്ധിച്ച് ഗായിക റിമി ടോമി പുറത്തിറക്കിയ പുതിയ കവർ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിലെ ‘അനുപമ സ്നേഹ ചൈതന്യമേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ കവർ പതിപ്പാണിത്. ജോസ് കല്ലുകുളം എഴുതി വരികൾക്ക് വിദ്യാസാഗർ ആണ് ഈണമൊരുക്കിയത്. കെ.എസ്.ചിത്ര ചിത്രത്തിനു വേണ്ടി ഗാനം
പഴയ പാട്ടുകളുടെ റീമിക്സുകളും കവർ പതിപ്പുകളും പുറത്തിറക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഗാനരചയിതാവ് ജാവേദ് അക്തർ. ക്ലാസിക് ഗാനങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിൽ കുറച്ച് മാന്യത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്ലാസിക് ഗാനങ്ങളുടെ
സൂപ്പര്‍ ഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക രഞ്ജിനി ജോസ്. ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ ‘ചില്ലാണേ’ എന്ന പാട്ടിനാണ് ഗായിക കവർ ഒരുക്കിയത്. അവിയല്‍ ബാൻഡ് ഈണമൊരുക്കിയ ഗാനത്തിന് ഇന്നും ആരാധകർ ഏറെയുണ്ട്. ചില്ലാണേ... നിന്നുടൽ മിന്നണ ചില്ല് തീവെയിൽ തോക്കണ ചില്ല് പൂവാണേ... തേൻതുള്ളി ചോരണ
സൂപ്പർഹിറ്റ് ഗാനത്തിനു കവർ ഒരുക്കി ഗായിക രാജലക്ഷ്മി. ‘ഒളിംപ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലെ ‘ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ’ പാട്ടിനാണ് ഗായികയുടെ അതിമനോഹരമായ കവർ പതിപ്പ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കിയ ഈ ഗാനം കെ.ജെ.യേശുദാസ് ആണ് ചിത്രത്തിനു വേണ്ടി ആലപിച്ചത്.
ഇംഗ്ലിഷ് റോക്ക് ബാൻഡ് ആയ ഒയാസിസിന്റെ നിത്യഹരിത ഗാനമായ വണ്ടർവോളിനു കവർ പതിപ്പൊരുക്കി ഒരുകൂട്ടം യുവാക്കൾ. എറണാകുളത്തെ മഹാരാജാസ് കോളജിൽ വച്ചാണ് ഗാനം ചിത്രീകരിച്ചത്. സംഗീതരംഗത്തു സജീവമായ നവീൻ ജെ അന്ത്രപ്പേർ ഗാനം ആലപിച്ചിരിക്കുന്നു. അദ്വൈത് ശാന്താറാം ആണ് പാട്ടിനു വേണ്ടി ഗിറ്റാറിൽ ഈണമൊരുക്കിയത്.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശം നിറച്ച് അനിമേഷൻ വിഡിയോ. ആസ്വാദകശ്രദ്ധ നേടിയ ‘കാൽപ്പന്താണേ കനവൊന്നാണേ’ എന്ന പാട്ടിനാണ് അനിമേഷൻ ചെയ്തിരിക്കുന്നത്. ഡിജെ സാവിയോ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. എം.സി. കൂപ്പറും സാവിയോയും ചേര്‍ന്നു വരികൾ കുറിച്ചു. ആലാപനം: എം.സി. കൂപ്പർ, റോണി ഫിലിപ്. ഷൈജു ദാമോദരന്റെ
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവനിലെ സൂപ്പർ ഹിറ്റ് ഗാനമായ അലകടലിനു കവർ പതിപ്പൊരുക്കി യുവഗായിക സാന്ദ്ര പരമേശ്വരൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സംഗീതരംഗത്തു സജീവമായ സാന്ദ്ര, മുൻപും കവർ ഗാനങ്ങളൊരുക്കി
Results 1-8