പ്രശസ്ത പഞ്ചാബി ഗായകനാണ് സിദ്ധു മൂസേവാല. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് യഥാർഥ പേര്. ആറാം ക്ലാസ് മുതൽ ഹിപ്-ഹോപ്പ് പാട്ടുകൾ കേൾക്കാൻ തുടങ്ങിയ സിദ്ദു, ലുധിയാനയിലെ ഹർവിന്ദർ ബിട്ടുവിൽ നിന്നാണ് സംഗീതം പഠിച്ചത്. ലുധിയാനയിലെ ഗുരു നാനാക് ദേവ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 2022 മേയിൽ സിദ്ധു വെടിയേറ്റു മരിച്ചു.