Activate your premium subscription today
പാലക്കാട്/വണ്ടിപ്പെരിയാർ ∙ വാളയാർ, വണ്ടിപ്പെരിയാർ, ആലുവ – കേരള മനഃസാക്ഷിയെ ഞെട്ടിച്ച മൂന്നു സംഭവങ്ങൾ. ആലുവയിൽ അതിഥിത്തൊഴിലാളി കുടുംബത്തിലെ 5 വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു കോടതി വധശിക്ഷ വിധിച്ച് ആഴ്ചകൾക്കുള്ളിലാണു വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ കേസിൽ പ്രതി കുറ്റവിമുക്തനായത്.
നമ്മുടെ രാജ്യത്തു കുറ്റപത്രം നൽകപ്പെടുന്ന കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണു ശിക്ഷയിൽ എത്തുന്നത്. ഭൂരിഭാഗം പ്രതികളും വിട്ടയയ്ക്കപ്പെടുന്നതിൽനിന്നു മനസ്സിലാകുന്നത്, നിരപരാധികളെ കേസിൽപെടുത്തി അല്ലെങ്കിൽ വേണ്ടത്ര തെളിവു കണ്ടെത്താനായില്ല എന്നാണ്. ഇതിൽനിന്നു വ്യത്യസ്തമായി, ആലുവ കേസിന്റെ അന്വേഷണഘട്ടം മുതൽ കാണാനായ ശുഷ്കാന്തിയും പ്രതിബദ്ധതയും ക്രിമിനൽ നീതി നടത്തിപ്പ് എങ്ങനെ വേണമെന്നതിനു മാതൃകയാണ്.
ഈ കോടതിവിധി മനസ്സിനു തന്ന ധൈര്യം ചെറുതല്ല. ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരെങ്കിലുമുണ്ടല്ലോ എന്ന ധൈര്യം. അഞ്ചുവയസ്സായ ആ കുട്ടിയുടെ മുഖം ഞാൻ കണ്ടിട്ടില്ല. പക്ഷേ, എനിക്കു പരിചയമുള്ള എത്രയോ കുട്ടികളുടെ മുഖം ഓർമ വരുന്നുണ്ട്; കരഞ്ഞുതളർന്ന അമ്മമാരുടെ മുഖവും. നിയമവ്യവസ്ഥയിലും കോടതിയിലുമുള്ള വിശ്വാസം ഒന്നുകൂടി ബലപ്പെടുത്തുന്നതായി ഈ വിധി.
കൊച്ചി ∙ ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാക് ആലം വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന അഞ്ചു കുറ്റങ്ങൾ അടക്കം ഗുരുതരസ്വഭാവമുള്ള 16 കുറ്റകൃത്യങ്ങൾ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തി.
പെരുമ്പാവൂർ ∙ ആലുവയിൽ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെ പെരുമ്പാവൂരിലെ പോക്സോ കേസിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം സെപ്റ്റംബർ 8ന് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. പീഡന ശ്രമം നടത്തിയ വീട്ടിൽ നിന്നും സമീപ വീട്ടിൽ നിന്നും 2 മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിലും ക്രിസ്റ്റലിന് എതിരെ കേസുണ്ട്.
ആലുവ ∙ എട്ടുവയസ്സുകാരിയെ രാത്രി വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് ഉപേക്ഷിച്ച കേസിൽ പ്രതിയായി അറസ്റ്റിലായ ക്രിസ്റ്റിൽ രാജ് മാത്രമേയുള്ളൂ എന്നു പൊലീസ്. അന്വേഷണസംഘം ദൃക്സാക്ഷികളുടെ
കൊച്ചി ∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്രതി ക്രിസ്റ്റിൽ നേരത്തെ തന്നെ കുട്ടിയെ കണ്ടുവച്ചിരുന്നു.
ആലുവയിൽനിന്ന് മറ്റൊരു കുട്ടിയുടെ നിസ്സഹായമായ നിലവിളികൂടി നാം കേൾക്കുകയാണ്; കൊടുംക്രൂരത അനുഭവിക്കേണ്ടിവന്ന ഒരു എട്ടുവയസ്സുകാരിയുടെ കരച്ചിൽ. അഞ്ചു വയസ്സുള്ളൊരു അതിഥിബാലികയെ കൊടുംപീഡനത്തിനിരയാക്കി ഒരു നരാധമൻ കൊലപ്പെടുത്തിയിട്ട് നാൽപതുദിവസം ആകുന്നതേയുള്ളൂ. ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യങ്ങൾക്കിടയിൽ, ചാക്കിൽ കെട്ടിയ നിലയിൽ ആ കുട്ടിയുടെ ജഡം കണ്ടെടുത്തപ്പോൾ ദേഹമാകെ ഗുരുതരമുറിവുകളുണ്ടായിരുന്നു.
ആലുവ∙ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരിൽ. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പതിവും മൂലമാണു ‘കൊക്ക്’ എന്ന ഇരട്ടപ്പേരിൽ ക്രിസ്റ്റിൽ രാജ് കുറ്റവാളികൾക്കിടയിൽ
ആലുവ ∙ ബാലികയുടെ ജീവൻ കാത്തത് ഈഴുവത്ര ഇ.എസ്.സുകുമാരന്റെ(67) ജാഗ്രത. പുലർച്ചെ പെരുമഴയിലും കാതിൽ മുഴങ്ങിയ കുട്ടിയുടെ കരച്ചിലാണു ശുചിമുറിയിൽ പോകാനെഴുന്നേറ്റ സുകുമാരനെ ജനാല തുറന്നു പുറത്തേക്കു നോക്കാൻ പ്രേരിപ്പിച്ചത്. യുവാവു കുട്ടിയെ മർദിച്ചു റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതാണു വഴിവിളക്കിന്റെ അരണ്ട
Results 1-10 of 21