Activate your premium subscription today
ലോകമെമ്പാടും ആത്മീയതയ്ക്ക് പ്രാധാന്യമേറിയ വർഷം എന്ന് 2024നെ വിശേഷിപ്പിക്കാം. ആഗോളതലത്തിൽ നിരവധി ക്ഷേത്രങ്ങളാണ് പുതിയതായി പണികഴിപ്പിച്ച് ഈ വർഷം ഭക്തർക്കായി തുറന്നുകൊടുത്തത്. പാരമ്പര്യവും സംസ്കാരവും വിശ്വാസങ്ങളും കൈവിടാതെ തന്നെ ആധുനികതയെ ഇന്ത്യൻ സമൂഹം ചേർത്തുനിർത്തുന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ.
അബുദാബി ∙ മധ്യ പൗരസ്ത്യ രാജ്യങ്ങളും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിലെ ഏറ്റവും മികച്ച സാംസ്കാരിക പദ്ധതിക്കുള്ള പുരസ്കാരം അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്.
അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. ധൻതേരസ് പ്രാർഥനകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.
യാത്രകളിലൂടെ ആനന്ദം കണ്ടെത്തുകയും കാണുന്ന വ്യത്യസ്തമായ കാഴ്ചകൾ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന അനുമോൾ ഇത്തവണ സന്ദർശിച്ചത് അബുദാബിയിലെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമായിരുന്നു. ആ നാട്ടിലെ അപൂർവ കാഴ്ചകളിൽ ഒന്നായ ബാപ്സ് സ്വാമി നാരായൺ സൻസ്ഥയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച ബാപ്സ് ഹിന്ദു
അബുദാബി∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം ബിഎപിഎസ് ഹിന്ദു മന്ദിറിനെക്കുറിച്ച് കവിയും സാമൂഹിക പ്രവർത്തകനുമായ വി.ടി.വി. ദാമോദരൻ എഴുതിയ കവിതയുടെ (മാനവ മഹാ ക്ഷേത്രം) അറബിക് പതിപ്പ് ഇന്റർനാഷനൽ റിലേഷൻസ് മേധാവി ബ്രഹ്മവിഹാരി ദാസിന് സമർപ്പിച്ചു. അറബിക് ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ കവിത അബുദാബി
അബുദാബി ∙ സാഹോദര്യത്തിന്റെ സന്ദേശവുമായി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ രക്ഷാബന്ധൻ ആഘോഷം. വിശ്വാസികളും വിവിധ എമിറേറ്റുകളിലെ ലേബർ ക്യാംപുകളിൽ നിന്നുള്ളവരും ചേർന്നാണ് രക്ഷാബന്ധൻ ആഘോഷിച്ചത്.
ദുബായ് ∙ ബലിപെരുന്നാൾ( ഈദ് അൽ അദ്ഹ) നമസ്കാരസമയം യുഎഇയിലെ ഇസ്ലാമിക വിഭാഗം അധികൃതർ പുറത്തുവിട്ടു. നാളെ( 16)യാണ് ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ. ഒമാനിൽ 17നാണ് പെരുന്നളാഘോഷം. രാജ്യത്തെ പള്ളികൾ പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാളെ രാജ്യത്തിന്റെ
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) യുടെ പുതിയ പള്ളി ഞായറാഴ്ച അബു മുറൈഖയിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ച 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്.
അബുദാബി ∙ അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. അതേസമയം, ക്ഷേത്ര സന്ദർശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ-റജിസ്ട്രേഷൻ ബുക്കിങ് സംവിധാനം
അബുദാബി∙ റമസാനിൽ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത വിഭാഗങ്ങളിൽ നിന്ന് 200 നേതാക്കൾ പങ്കെടുത്തു. വിശ്വാസം, സൗഹൃദം, ഐക്യം എന്നീ ലക്ഷ്യങ്ങളോടെയാണ് ഒംസിയാത്ത് സംഘടിപ്പിച്ചതെന്ന് ബിഎപിഎസ് ക്ഷേത്രം പ്രതിനിധികൾ
Results 1-10 of 39