Activate your premium subscription today
റാന്നി∙ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ബവ്റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തർക്കത്തെ തുടർന്നു പ്രതികൾ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നത്.
വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നീക്കം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി എത്തുമെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. പ്രതി സ്വന്തം നിലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കും.
വടകര ∙ ചോറോട് വാഹനാപകടത്തിൽ ഇൻഷുറൻസ് തുക കൈപ്പറ്റിയ ശേഷം കാർ ഒളിപ്പിച്ച് ദുബായിലേക്കു കടന്ന പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ(35) നാട്ടിൽ എത്തിക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി.
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണ കുറ്റമാണ് ചുമത്തിയിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോളെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയത്.
കൊച്ചി ∙ കാറിടിച്ച് ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതുവയസ്സുകാരി ദൃഷാനയ്ക്കു സഹായമേകാൻ ഹൈക്കോടതി നടപടി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ
മുംബൈ∙ അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഇടിച്ച് മീൻവിൽപനക്കാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവ് മനുഷ്യത്വമില്ലാതെയാണു പെരുമാറിയതെന്ന് മരിച്ച സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പറഞ്ഞു.
മഥുര∙ പുതുവര്‍ഷദിനത്തില്‍ ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലർച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആളെ ഇടിച്ചുവീഴ്ത്തിയശേഷം പത്തു കിലോമീറ്ററോളം സഞ്ചരിച്ചതാണെന്നാണു സംശയം. ഡല്‍ഹി സ്വദേശി വീരേന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം∙ പാലായിൽ കാൽനടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി. വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ നോബർട്ട് ജോർജ് വർക്കിയെയാണ് പൊലീസ് പിടികൂടിയത്.
ചണ്ഡിഗഡ്∙ തെരുവു നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ. ഇരുപത്തിയഞ്ചുകാരിയായ തേജഷ്വിതയെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഉൾപ്പെട്ട കാർ നിർത്താതെ കടന്നുകളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം.
ന്യൂഡൽഹി∙ കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമസ്ഥനായ അശുതോഷിനെയാണ് ആറാമതായി അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണ്. പ്രതികളിലൊരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെയാണ്
Results 1-10 of 11